എഴുതിയത് : Sreelakshmi Arackal

നളിനി ജമീലയുമായ് നടത്തിയ അഭിമുഖം കണ്ട് ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു പോയി.
എന്തൊരു സ്ട്രോങ്ങ് സ്ത്രീയാണ് അവർ.
എത്ര കൃത്യമായാണ് കാര്യങ്ങൾ വിലയിരുത്തുന്നത്.

സമൂഹത്തിന് പാകമാവുന്നവർ കുലപുരുഷനും കുലസ്ത്രീയും മാത്രമാണെന്ന മിഥ്യാബോധം മാറേണം എന്നവർ പറഞ്ഞു തുടങ്ങുന്നു.

ജോലി സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന തോണ്ടൽ ഞോണ്ടൽ യാതനകൾ.
ഒരു സ്ത്രീപോലും ഇത്തരം യാതനകൾ അനുഭവിക്കാതെ മരിച്ച് പോകില്ല എന്ന് അവർ ഉറപ്പിച്ച് പറയുന്നു.

കക്കൂസിൽ പോകാൻ തോന്നുന്നത് സാധാരണ ഒരു ജൈവപ്രക്രിയ ആണ്.
അതുപോലെ തന്നെ പ്രാധാന്യം ഉളള ഒരു പ്രക്രിയ മാത്രമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടൽ.
ഒരാൾക്ക് സെക്സ് ചെയ്യണം എന്ന തോന്നൽ വരുന്നത് തെറ്റല്ല.
സെക്സ് ചെയ്യാൻ തോന്നുമ്പോൾ തന്റെ പാർടണറുടേയും ഇഷ്ടപ്രകാരം അത് ചെയ്യുന്നത് തെറ്റല്ല.
ലൈംഗീക സുഖം അനുഭവിക്കുന്നത് തെറ്റല്ല എന്നവർ സ്പഷ്ടമായി പറയുന്നു.

മനുഷ്യർക്ക് ഏറ്റവും വലിയ സുഖം നൽകുന്ന ലൈംഗീകതൊഴിലാളികളെ എങ്ങനെയാണ് ബെഡ്റൂമിന് അകത്തും പുറത്തും ആളുകൾ നോക്കികാണുന്നത് എന്നും
സമൂഹത്തിൽ ലൈംഗീകതൊഴിലാളികൾ നേരിടുന്ന വിവേചനത്തെപറ്റിയും ഒക്കെ നളിനി സംസാരിക്കുന്നു.

“ഈ പേടിച്ചോടുന്ന ആണുങ്ങൾ ഒന്നും എന്റെ ലിസ്റ്റിൽ പെടില്ല” എന്ന് അവർ പറഞ്ഞപ്പോൾ എണീറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നിപ്പോയി.

Image result for nalini jameelaലൈംഗീകതൊഴിലാളികളുടെ പ്രണയങ്ങളെപറ്റി പറയുമ്പോൾ അവർ വാചാല ആകുന്നു.
“ഞാൻ നിങ്ങളെ പ്രണയിക്കുന്നു” എന്നൊരു ലൈംഗീകതൊഴിലാളി നിങ്ങളോട് പറഞ്ഞാൽ ഏതൊരാണും തിരിച്ചു ചോദിക്കുന്നത്
“എപ്പോഴാ ബെഡ്റൂമിലേക്ക് വരേണ്ടത് എന്നാണ്”
പ്രണയവും കാമവും ഒന്നാണോ?
പ്രണയം മനുഷ്യനോടല്ലാതെ പണത്തിനോടാവുമോ?
പ്രണയവും കാമവും ഒത്തുചേരുന്ന സുന്ദരസുരഭില നിമിഷങ്ങളെപറ്റി ഒക്കെ അവർ സംസാരിക്കുന്നു.

1.സ്ത്രീക്ക് കന്യകാത്വം വേണമെന്ന് സമൂഹം കൽപ്പിക്കുന്നുണ്ട്.
2.സ്ത്രീക്ക് ഒരു ഗർഭപാത്രം ഉണ്ട് .

ഈ രണ്ട് കാര്യങ്ങൾ മാത്രമാണ് സ്ത്രീയെ ഇത്ര തളച്ചിടാനും തളർത്തി വളർത്താനും ഉളള പ്രധാന കാരണം എന്നവർ പറഞ്ഞപ്പോൾ അത് ശരിയാണല്ലോ എന്ന് തോന്നിപോയി.

ഒരു സമൂഹത്തിൽ അതിന്റെ സുഗമമായ നടത്തിപ്പിൽ ജയിക്കുന്നത് പുരുഷനോ സ്ത്രീയോ എന്നവർ അതി ഗംഭീരമായി ചോദിക്കുന്നുണ്ട്.

അവർ എഴുതിയ പുസ്തകങ്ങൾ വായിക്കണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു.

എല്ലാവരും കണ്ടിരിക്കേണ്ട ഒരു അഭിമുഖം ആണിത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.