നമ്മളെ തിരിഞ്ഞ് നോക്കാത്ത തന്തമാരോട് നമ്മൾ റിവഞ്ച് എടുക്കണം. അച്ചീവ് ചെയ്ത് കാണിച്ച് കൊടുക്കണം

1485

Sreelakshmi Arackal

രേഷ്മേച്ചി പറഞ്ഞപോലെ “അതെ നമ്മളെ തിരിഞ്ഞ് നോക്കാത്ത തന്തമാരോട് നമ്മൾ റിവഞ്ച് എടുക്കണം. അച്ചീവ് ചെയ്ത് കാണിച്ച് കൊടുക്കണം”.

ആറാം ക്ലാസ്സിൽ നിന്ന് എന്ട്രൻസ് എഴുതി നവോദയിൽ കയറിയതുകൊണ്ട് മാത്രമായിരിക്കാം ഞാൻ ഇപ്പോൾ ഇത്രയൊക്കെ എഴുതാൻ പ്രാപ്ത ആയത് തന്നെ.
ഇല്ലെങ്കിൽ ഏതവന്റെ എങ്കിലും ആട്ടും തുപ്പും കേട്ട് പിളളേരേം പെറുക്കി ഏതെങ്കിലും വീട്ടിൽ കരഞ്ഞ് ജീവിക്കേണ്ടി വന്നേനെ ഇപ്പോൾ.

ആറാം ക്ലാസുതൊട്ട് യൂണീഫോമും ഷൂസും പേസ്റ്റും എണ്ണയും സോപ്പും അങ്ങനെ സകലമാന സാധനവും സർക്കാരാണ് എനിക്ക് തന്നത്.

അതുകൊണ്ട് തന്നെ എട്ടാം ക്ലാസ്സിൽ നിന്ന് സരള ടീച്ചർ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ” ഇന്ത്യയിലെ സാധാരണ കർഷകരുടെ വിയർപ്പിലാണ് നിങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് ഈ സമൂഹത്തിന് വേണ്ടി ,സാധാരണക്കാരന് വേണ്ടി എന്തെങ്കിലും ചെയ്യണം വലുതാകുമ്പോൾ” എന്ന്

അവിടെ നിന്ന് പഠിച്ചിറങ്ങിയപ്പോളേക്കും അരുൺസാറിന്റെ(victoria clg palakkad) ഒരു ക്ലാസ്സിന് അറ്റെൻഡ് ചെയ്യാൻ ഇടയായി.
മാർക്ക് എത്രയുണ്ടോ അതിനനുസരിച്ചുളള കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കാൻ അദ്ദേഹം പറഞ്ഞു.

എല്ലാവരേ പോലെ നമുക്കും എന്ട്രൻസ് കോച്ചിങ്ങിന് പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.
അന്വേഷിച്ചപ്പോൾ ഒരു ലക്ഷം രൂപ എങ്കിലും വേണം എന്ന് പറഞ്ഞു.
പിന്നെ ആ പ്ലാൻ മെല്ലെ ഉപേക്ഷിച്ചു.
ഡിഗ്രീ പഠിക്കാൻ വലിയ കാശ് വേണ്ട എന്നത് തന്നെയാണ് ഡിഗ്രീ പഠിക്കുവാനുള്ള കാരണം.

എന്തിനാണ് ഫിസിക്സ് എടുക്കാൻ പോയത്? ടഫ് അല്ലേ എന്ന് പലരും ചോദിച്ചു.

എനിക്ക് പ്ലസ്റ്റൂവിൽ ഏറ്റവും മാർക്ക് കുറവ് ഫിസിക്സിന് ആയിരുന്നു.കാരണം ഫിസിക്സ് എന്ന സബ്ജക്ട് മാത്രം എന്താണെന്ന് ഒരു എത്തും പിടീം കിട്ടിയിരുന്നില്ല.
അതുകൊണ്ട് തന്നെ ഫിസിക്സ് കൂടുതൽ മനസ്സിലാക്കണമെന്ന ഒരൊറ്റ ത്വരയാണ് ഫിസിക്സ് എടുക്കാൻ കാരണമായത്.

ഡിഗ്രി കഴിഞ്ഞ് പി ജിക്ക് അപ്ലൈ ചെയ്തു.
ഏകദേശം എല്ലാ കോളേജുകളിലും അഡ്മിഷൻ കിട്ടി.
പക്ഷേ എവിടേം പോകാനോ ഹോസ്റ്റൽ ഫീസ് അടക്കാനോ വീട്ടിൽ കാശില്ലായിരുന്നു.

ഈ സമയത്താണ് dyfi കാർ വന്ന് സ്പോൺസർ ചെയ്യാം എന്ന് പറയുന്നത്.
കുറേ കാശ് അവർ തന്നു.
കുറേ കാശ് വേറേ ഒരാൾ തന്നു.
കുറേ കാശ് കടം വാങ്ങി
കുറച്ച് കാശ് സ്കോളർഷിപ്പ് കിട്ടി.

ഇങ്ങനെ പിജി പഠനവും അടിപൊളിയായി കഴിഞ്ഞു.

കുറച്ച് കൊല്ലം മുന്നേയുളള ആഗ്രഹമാണ് ബി.എഡ് ചെയ്യണം എന്നുളളത്.

പക്ഷേ ഇനിയും സ്പോൺസേഴ്സിനെ ഡിപൻഡ് ചെയ്യുക എന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. അതിന് ഒത്തിരി ഉണ്ട് കാരണം.
(എന്റെ എഴുത്ത് കണ്ട് പലരും പിണങ്ങിപ്പോയി.
കാരണം ഞങ്ങൾ കാശ് കൊടുത്തതോക്കെ ഇങ്ങനെ ഈ കുട്ടി മോശമായ് പോകാനാണോ എന്നാണ് അവരുടെ വിചാരം)

എനിക്ക് പഠിക്കണമെങ്കിൽ ഞാൻ തന്നെ ഇനി പണി എടുത്ത് ഉണ്ടാക്കണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചു.
കാരണം പത്തിരുപത്തിമൂന്ന് വയസ്സായി.ഇനിയും ആരേയും ഡിപ്പൻഡ് ചെയ്യാൻ വയ്യ

അങ്ങനെ തിരുവനന്തപുരം വീണ്ടും വന്നു.
പല സ്ഥലത്ത് വീടിനായിട്ട് അലഞ്ഞ് തിരിഞ്ഞു നടന്നു.
അവസാനം രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ ചെറിയ പൈസ വാടകക്ക് ഒരു വീട് കിട്ടി.

അവിടെ നിന്നോണ്ട് പല ജോലികൾ അന്വേഷിച്ചു.
പല ട്യൂഷൻ സെന്റേഴ്സിലും വിളിച്ച് ചോദിച്ചു.
ഒടുവിൽ ഒരു സ്ഥലത്ത് സെറ്റ് ആയി.
അവിടെ നിന്ന് പിന്നേം അന്വേഷിച്ച് ഒരു സ്കൂളിലും വേറേ ട്യൂഷനും ഒക്കെ എടുത്ത് തിരുവനന്തപുരത്ത് ഒറ്റക്ക് ജീവിക്കാം എന്ന കോൺഫിടൻസ് സ്വയം ബിൽഡ് അപ്പ് ചെയ്തു.

ഇപ്പോൾ എനിക്ക് കോൺഫിടൻസ് ആയി ; എനിക്ക് പണി എടുത്ത് കാശുണ്ടാക്കി സ്വയം പഠിക്കാം എന്ന്.

ജീവിതത്തിൽ റിസ്ക് എടുക്കാൻ തയ്യാറായാൽ മാത്രമേ ഒരു ത്രില്ലുളളൂ…
അല്ലെങ്കിൽ ജീവിക്കാനേ ഒരു രസമില്ല..

ആഗ്രഹിച്ചപോലെ ഗവൺമെന്റ് കോളേജിൽ സീറ്റും കിട്ടി.

“ഒരു വർഷം പി ജി കഴിഞ്ഞ് വെറുതേ വേസ്റ്റ് ആക്കിയല്ലേ” എന്ന് പലരും എന്നോട് ചോദിച്ചു.
“ഒരിക്കലും ഇല്ല..

ഈ ഒരു വർഷം കൊണ്ടാണ് കുറേ ഏറേ കുട്ടികളെ എനിക്ക് കിട്ടിയത്.
ഈ ഒരു വർഷം കൊണ്ടാണ് എന്താണ് ജീവിതം എന്ന് ഞാൻ പഠിച്ചത്.
ഈ ഒരു വർഷം കൊണ്ടാണ് സ്വന്തം കാലിൽ ജീവിക്കാം എന്ന കോൺഫിഡൻസ് ആർജിച്ചെടുത്തത്.

എന്റെ ടീച്ചർ എന്നോട് പറഞ്ഞു തന്നത് പോലെ കുറേയേറേ നന്മകൾ അടുത്തതലമുറക്ക് പറഞ്ഞുകൊടുക്കാനുള്ള തയ്യാറെടുപ്പിലേക്ക് ഞാൻ പോവുകയാണ്. ഞാൻ ബി.എഡ് പഠിക്കാൻ പോവുകയാണ്.🤩🤩🤩🤩

അപ്പോൾ ഇനി രാവിലേം വൈകുന്നേരോം ട്യൂഷനും പകൽ ക്ലാസ്സും രാത്രി അസൈൻമെന്റും വർക്കും എടക്ക് അടുക്കളപ്പണീം ഒക്കെ ആയി ബിസി ഷെട്യൂളിലേക്ക് കയറാൻ പോവുകയാണ്.

പഴയപോലെ തുരുതുരാ പോസ്റ്റൊന്നും ഉണ്ടാകില്ല..
എന്നാലും സമയം കിട്ടുമ്പോഴൊക്കെ ഇതുവഴി വരാൻ ശ്രമിക്കാം .

ഇനിയും കുറേ സ്വപ്നങ്ങളുണ്ട്.അതൊക്കെ പൂർത്തിയാക്കാൻ പറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.