സ്ത്രീകളുടെ ലൈംഗീകതാൽപര്യങ്ങൾ കുറക്കുക എന്ന ഒരു ഉദ്ദേശമാണ് ചേലാകർമ്മം നടത്തുന്നതിലൂടെ അവർ ലക്ഷ്യമിടുന്നത്

323

Sreelakshmi Arackal

സ്ത്രീ ചേലാകർമ്മത്തിനെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടി 2003 തൊട്ട് ഫെബ്രുവരി 6 ആം തീയതി International day for zero tolerance against Female Genital Mutilation ആയി UN ആചരിച്ച് വരികയാണ്.പെണ്‍ ചേലാകര്‍മം, സുന്നത്ത് കല്യാണം എന്നൊക്കെ അറിയപ്പെടുന്ന മതപരമായ ഒരു വൃത്തികെട്ട ചടങ്ങാണ് ഇത്.സ്ത്രീകളുടെ യോനിയിലെ ഭാഗങ്ങൾ ഭാഗീകമായി മുറിച്ച് കളയുക , യോനിയിലെ ദ്വാരത്തിന്റെ വലിപ്പം കുറക്കാനായി ആ ദ്വാരം തുന്നിക്കെട്ടുക , ലാബിയ മൈനോറ എന്ന ഭാഗം മുറിച്ച് കളയുക, സ്ത്രീ ശരീരത്തിൽ ലൈംഗീകമായി ഏറ്റവും നല്ല ഉത്തേജനം നൽകുന്ന ക്ലിറ്റോറിസ് മുറിച്ച് കളയുക എന്നിങ്ങനെ അതിഭയാനകമായ ക്രൂരകൃത്യങ്ങളാണ് ഒരു മതം അനുശാസിക്കുന്നു എന്ന പേരിൽ സ്ത്രീകളോട് ചെയ്യുന്നത്.

സാധാരണയായി ഈ കർമ്മം സോമാലിയ, സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി എന്നിവടങ്ങളിലാണ് നടന്നുവരുന്നത്.പക്ഷേ ഈ അടുത്തിടെ ആയി കേരളത്തിലും ഇത്തരത്തിലുളള ക്രൂരകൃത്യങ്ങൾ നടന്ന് വരുന്നുണ്ട് എന്ന വാർത്ത കണ്ടിരുന്നു.2017 ലോ മറ്റോ കേരളത്തിൽ ചിലയിടങ്ങളിൽ സ്ത്രീചേലാകർമ്മം വ്യാപകമായി നടക്കുന്നു എന്ന ഒരു വാർത്ത വായിച്ചപ്പോഴാണ് സ്ത്രീകളുടെ ഇടയിലും ലൈംഗീക അവയവം മുറിച്ച് കളയുക എന്ന ചടങ്ങുകൾ പ്രാക്റ്റീസ് ചെയ്യുന്നുണ്ട് എന്ന് ഞെട്ടലോടെ ഞാൻ മനസ്സിലാക്കിയത്. അത്രയും കാലം ഞാൻ കരുതിയിരുന്നത് ആൺകുട്ടികളിൽ മാത്രമേ ഈ ഒരു ആചാരം നിലനിൽക്കുന്നുളളൂ എന്നാണ്.

ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ യാതൊരുവിധ അനസ്തേഷ്യയയും കൊടുക്കാതെ, മനുഷ്യശരീരത്തെപറ്റി സയന്റിഫിക്കായി യാതൊരു വിധ അറിവും ഇല്ലാത്തവരാണ് ഏതെങ്കിലും കത്തിയോ കത്രികയോ ബ്ലേഡോ ഉപയോഗിച്ചാണ് ഈ കർമ്മം നിർവഹിക്കുന്നത് എന്നാണ്.അത്രയും ഹൈജീനികും വളരെ ശ്രദ്ധയോടും കൈകാര്യം ചെയ്യേണ്ട ഭാഗമാണ് സ്ത്രീയുടെ യോനി. അത് അവളുടെ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ആ ഒരു ഭാഗത്തെയാണ് ആചാരം, വിശ്വാസം, മതം എന്നൊക്കെ പറഞ്ഞ് വളരെ കെയർലെസ്സായി ഡേഞ്ചറസ്സായി കൈകാര്യം ചെയ്യുന്നത്.

സ്ത്രീകളുടെ ലൈംഗീകതാൽപര്യങ്ങൾ കുറക്കുക എന്ന ഒരു ഉദ്ദേശമാണ് ചേലാകർമ്മം നടത്തുന്നതിലൂടെ അവർ ലക്ഷ്യമാണ്. പാവങ്ങൾ! എന്തൊരു പേടിയാണ് സ്ത്രീയുടെ ലൈംഗീക താൽപര്യങ്ങളെ! യോനിയിലെ ഭാഗങ്ങളിൽ മുറിവുകൾ വരുന്നത് മാരകമായ ഇൻഫെക്ഷന് വഴിയൊരുക്കും. മാത്രമല്ല, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയും വിരക്തിയും ഒക്കെ ആയിരിക്കും ഇതിന്റെ അനന്തരഫലം.അണുബാധ, രക്തസ്രാവം, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍, പ്രസവത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തിൽ ഇത് മൂലം ഉണ്ടാകുന്നത്.

ലൈംഗീകത, ലൈംഗീക താൽപര്യങ്ങൾ എന്നതൊക്കെ ഉറക്കെ പറയാനും അവളുടെ ചോയിസിന് അനുസരിച്ച് ഒന്നോ ഒരുപാടോ പങ്കാളികളെ കണ്ടെത്താനും അവരോട് ആരോട് വേണമെങ്കിലും / എത്രപേരോട് വേണമെങ്കിലും സെക്സ് ചെയ്യാനും ഒക്കെ സ്ത്രീക്ക് ഇവിടെ അവകാശം ഉണ്ട്.അത് ആരുടേയും പെർമിഷനോട് കൂടി നടത്തേണ്ട കാര്യവുമല്ല.എനിക്ക് മനസ്സിലാകാത്തത് ഈ വിശ്വാസികൾ ഒക്കെ ഇത്ര വിരോധത്തോടെ യോനിയെ കാണാനുള്ള കാരണമെന്തെന്നാണ്.

എന്തിനാണ് കുലജനങ്ങളും ആചാരവാദികളും മതങ്ങളും ഒക്കെ യോനിയെ ഇത്ര ഭയപ്പെടുന്നത് ? ഒരു കാര്യം മനസ്സിലാക്കുക,ആശയപരമായി എന്ത് ദാരിദ്ര്യം വന്നാലും ആചാരം സംരക്ഷിക്കാനെന്ന പേരിലും ഒക്കെ പഴിചാരുന്നതും അറ്റാക്കിങ്ങ് നേരിടുന്നതും സ്ത്രീയുടെ ശരീരത്തിലെ യോനി എന്ന ഭാഗം മാത്രം ആണ്.സ്ത്രീകളുടെ യോനി എന്ന് പറയുന്നത് നിങ്ങളുടെ വിശ്വാസവും ആചാരവും കൊണ്ട്ചെന്ന് കുഴിച്ചിടാനുളള സ്ഥലമല്ല.