സാനിറ്ററി നാപ്കിന്‍, ടാംപൂണുകള്‍ എന്നിവയെക്കാള്‍ സുരക്ഷിതം മെന്‍സ്ട്രല്‍ കപ്പുകളാണെന്ന് ശാസ്ത്രീയപഠനം പുറത്തുവന്ന സ്ഥിതിക്ക് ആർത്തവ കപ്പിന്റെ പ്രചരണം വ്യാപകമാക്കണം

58

Sreelakshmi Arackal

ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിന്‍, ടാംപൂണുകള്‍ എന്നിവയെക്കാള്‍ സുരക്ഷിതം മെന്‍സ്ട്രല്‍ കപ്പുകളാണെന്ന് ശാസ്ത്രീയപഠനം പുറത്തുവന്ന സ്ഥിതിക്ക് വ്യാപകമായി സർക്കാർ-മറ്റ് ഏജൻസികൾ എല്ലാം ആർത്തവ കപ്പിന്റെ പ്രചരണം ഏറ്റെടുത്ത് വ്യാപകമാക്കണം.ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ആഗോളതലത്തില്‍ 3319 പേരില്‍ നടത്തിയ 43 പഠനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശരീരത്തിന്റെയും യോനിയുടെയും പരിരക്ഷയ്ക്ക് കപ്പുകളാണ് നല്ലത്. കപ്പുകളെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ അവബോധം കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീക്ക് വര്‍ഷത്തില്‍ 65 ദിവസമെങ്കിലും ആര്‍ത്തവ ദിനങ്ങളായി ഉണ്ടാകാം. ഗുണനിലവാരമില്ലാത്ത സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്.

സാനിറ്ററി പാഡുകളും തുണികളുമാണ് മിക്കവരും ഉപയോഗിക്കുന്നത്.മെന്‍സ്ട്രല്‍ കപ്പുകള്‍ പാഡുകള്‍, ടാംപൂണുകള്‍ എന്നിവയേക്കാള്‍ സുരക്ഷിതമാണെന്നാണ് പുതിയ പഠനം. ഇവയിലേതിനേക്കാള്‍ കൂടുതല്‍ രക്തം കപ്പുകളില്‍ ശേഖരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആര്‍ത്തവ കപ്പുകള്‍ യോനിയില്‍ വെക്കാനുള്ള ബുദ്ധിമുട്ടും വേദനയുണ്ടാകുമോയെന്നതും ചോര്‍ച്ചയുണ്ടാകുമോയെന്ന സംശയങ്ങളാണ് പൊതുവായി നിലനില്‍ക്കുന്നത്. അത്തരം ആശങ്ക ആവശ്യമില്ലെന്നാണ് പഠനം പറയുന്നത്.കപ്പ് ഉപയോഗിച്ച് തുടങ്ങിയ സ്ത്രീകളില്‍ 70 ശതമാനം പേരും തുടരാനാഗ്രഹിക്കുന്നതായി 13 പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വജൈനല്‍ കപ്പുകളും സെര്‍വിക്കല്‍ കപ്പുകളുമാണ് നിലവിലുള്ളത്. ഓരോരുത്തര്‍ക്കും യോജിച്ച അളവിലുള്ള കപ്പ് തിരഞ്ഞെടുക്കണം. കപ്പിന്റെ സൈസും ആര്‍ത്തവ രക്തത്തിന്റെ അളവും തമ്മില്‍ ബന്ധമില്ല. ഉപയോഗിക്കുന്നതിന് മുമ്പ് കപ്പ് വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കണം. ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പായി തന്നെ കപ്പ് അണുമുക്തമാക്കി വെക്കാം
പലരും Menstrual cupന്ടെ ഉപയോഗത്തേയും സൈസിനെ പറ്റിയും ചോദിച്ചു മെസ്സേജ് അയക്കുന്നുണ്ട്. എല്ലാവർക്കും റിപ്ലെ കൊടുക്കാൻ സമയം ഇല്ലാത്തതുകൊണ്ടാണ് പോസ്റ്റ്‌ എഴുതിയിടുന്നത്.

1.What is a menstrual cup?

Menstrual Cup medical grade silicone കൊണ്ട് ഉണ്ടാക്കിയ ഒരു കപ്പ്‌ ആണ്.
അത് പിരിയഡ്‌സിൽ നമ്മളുടെ രക്തം ഒരു പാത്രത്തിലേക്ക് എന്നപോലെ ശേഖരിക്കുന്നു.രാവിലെ കുളിച്ചതിനു ശേഷം Menstrual Cup insert ചെയ്തുവെച്ചാൽ കപ്പിൽ രക്തം നിറയുന്നപക്ഷം ജസ്റ്റ്‌ ആ കപ്പ്‌ റിമൂവ് ചെയ്തു അതിൽ ശേഖരിച്ചു വെച്ചിട്ടുള്ള രക്തം വാഷ്ബേസിനിലോ ടോയ്ലറ്റ്ലോ ഒഴിച്ച് കളയാവുന്നതാണ്. (4 -12 മണിക്കൂറിൽ കപ്പ് റിമൂവ് ചെയ്യാം)

അതിനുശേഷം കപ്പ്‌ പച്ചവെള്ളത്തിൽ കഴുകിഎടുത്ത് വീണ്ടും insert ചെയ്യാവുന്നതാണ്.ഒരു സൈക്കിളിൽ (5,6ദിവസം) ഒരു കപ്പ്‌ തന്നെ ഇങ്ങനെ കഴുകിയുപയോഗിക്കാം. ഒരു സൈക്കിളിനു ശേഷം കപ്പ്‌ചൂടുവെള്ളത്തിൽ ഇട്ടുതിളപ്പിച്ച്‌ Sterilize ചെയ്തു സൂക്ഷിച്ചുവെയ്ക്കണം.നെക്സ്റ്റ് സൈക്കിൾ തുടങ്ങും മുൻപും ചൂടുവെള്ളത്തിൽ ഇട്ടുതിളപ്പിക്കണം. ( നിപ്പിൾകുപ്പിയുടെ അടപ്പ് ചൂടുവെള്ളത്തിൽ ഇട്ടു തിളപ്പിക്കുന്നത് പോലെ )

2.എന്തുകൊണ്ടആണ് കപ്പ്‌ padനെക്കാളും മെച്ചമെന്നു പറയുന്നത്?

സാധാരണ പാഡുകൾ ഗർഭപാത്രത്തിൽ നിന്നും വരുന്ന രക്തം Absorb ചെയ്യുകയാണ്. ഇങ്ങനെ Absorbing Pads 8-9 മണിക്കൂർ Continues ഇരിക്കുന്നത്തിന്റെ ഫലമായി ഇൻഫെക്ഷൻ ഉണ്ടാകുന്നു.Menstrual Cups രക്തം Absorb ചെയ്യുന്നില്ല. മറിച്ചു രക്തം ശേഖരിച്ചു വെയ്ക്കുന്നു. (ഒരു പാത്രത്തിൽ ശേഖരിക്കുന്നതുപോലെ )ആവിശ്യം അനുസരിച്ചു(4-12മണിക്കൂറിൽ)കപ്പ്‌ ഊരി രക്തം ടോയ്ലറ്റിൽ ഒഴിച്ചുകളഞ്ഞു വീണ്ടും പച്ചവെള്ളത്തിൽ കഴുകി insert ചെയ്യാം. അതിനാൽ ഇൻഫെക്ഷൻ ഉണ്ടാകുന്നില്ല.(എവിടുന്നൊക്കയോ വായിച്ച അറിവ്)

3.എവിടുന്നു ലഭിക്കും ?
Online ഇൽ Menstrual Cups ലഭിക്കും.Amazone ഇൽ പോയി Menstrual Cupsന്നു search ചെയ്താൽ ഒരു ലിസ്റ്റ് തന്നെ വരും.
Wow Freedom(₹599)എന്ന കമ്പനിയുടെ Menstrual Cup ആണ് നല്ലത് എന്നാണ് ഒരു ഫ്രണ്ട് പറഞ്ഞത്. Silky(₹300) യും നല്ലതാണെന്ന് കേട്ടു.രണ്ട് സൈസ് അവൈലബിൾ ആണ്. *ബിഫോർ ഡെലിവറി (പ്രസവിക്കാത്താവർക്കു) *ആഫ്റ്റർ ഡെലിവറി
(പ്രസവിച്ചവർക്ക്)

4 .കല്യാണം കഴിക്കാത്തവർക്കു ഉപയോഗിക്കമോ?
കുഴപ്പം ഒന്നുമില്ല. [കാത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നു ധരിക്കുന്ന കന്യാചർമം (hymen)എല്ലാവർക്കും അവിടെ ഭദ്രമായി ഉണ്ടാവണം എന്ന് ഒരു ഉറപ്പും ഇല്ലാ . പല activitiesലൂടെയും hymen പൊട്ടിപോകാം].

5.ആകെ തുക എത്ര ?
Menstrual Cup(300-600) for min 2 years
(ഒരു കൊല്ലം പാഡ് ഉപയോഗിക്കുന്ന മിനിമം ചിലവ് 12×₹34=₹408)

ഉപയോഗിക്കണ്ടവിധം:video