ശ്രീലക്ഷ്മി അറയ്ക്കൽ ഒരു ആക്റ്റിവിസ്റ്റ് ആണ് പല സാമൂഹ്യവിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന വ്യക്തിത്വമാണ്. ഡോകട്ർ റോബിൻ ആകട്ടെ , ബിഗ് ബോസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായ വ്യക്തിയും. എന്നാൽ ഇപ്പോൾ ശ്രീലക്ഷ്മി റോബിനെതിരെ പറഞ്ഞ കാര്യമാണ് ചർച്ച ചെയ്യപ്പെടുന്നത്. റോബിനെ പോലുള്ള ആളുകളെ എന്ത് ചെയ്തിട്ടാണ് ഇത്തരത്തിലുള്ള ഓരോ പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ചോദ്യം .’റോബിൻ രാധാകൃഷ്ണനെ ഒക്കെ എന്തിനാണ് നാട്ടുകാരായ നാട്ടുകാരും കോളേജുകാരും സ്കൂളുകാരുമൊക്കെ ഗസ്റ്റ് ആയി വിളിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. നാണം കെട്ട ജനത’ എന്നാണു ശ്രീലക്ഷ്മി അറയ്ക്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ചോദിക്കുന്നത്. എന്നാൽ റോബിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത് കരുനാഗപ്പള്ളിയിൽ ഒരു പരിപാടിക്കിടെയായിരുന്നു. താൻ ആരെങ്കിലും ആയത് കൊണ്ടാണ് ശ്രീലക്ഷ്മി തനിക്കെതിരെ പോസ്റ്റിട്ടതെന്നാണ് ആയിരുന്നു റോബിന്റെ മറുപടി. വീഡിയോ കാണാം.