fbpx
Connect with us

Entertainment

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Published

on

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Sreelekha G Prakash

മുതുകുളമെന്ന കൊച്ചുഗ്രാമത്തിനെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലൂടെ കാഴ്ചക്കാരനിലേക്കെത്തിച്ച, പ്രകൃതിയെ കവിതപോൽ കഥകളിൽ കുറിച്ചിട്ട കഥാകാരന്റെ ബഹുമൂല്യ ചിത്രം.വലിയ താരത്തിളക്കങ്ങളൊ ന്നുമില്ലാത്ത ഒരു ചലച്ചിത്രം… അതാണ് ‘ഒരിടത്തൊരു ഫയൽവാൻ ‘

തവളപിടിത്തത്തിലൂടെ സിനിമ തുടങ്ങുമ്പോൾ, ആ തൊഴിൽ പണ്ട്, നാട്ടിലെ ഒരു ഉപജീവനമാർഗമായി രുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണത്. കഥയിൽ, പുഴ നീന്തിയെത്തുന്ന ഫയൽവാന്റെ നിർവികാരമായ മുഖം ഒരു പൊട്ടനെ ആണ് ഓർമ്മിപ്പിക്കുന്നത്. ബുദ്ധിയില്ലാത്ത ഒരുവനെപ്പോലെ… വിശപ്പിന്റെ സങ്കടകരമായ അവസ്ഥയിൽ യാചനയോടെ നിൽക്കുന്നു ആ നിഷ്കളങ്ക മുഖം. ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടികളില്ലാതെയുള്ള ഫയൽവാന്റെ വരവ്,വെടിയിറച്ചി വിൽക്കുന്ന ലൂക്കയുടെ കൂടെയുള്ള നടപ്പ്, അതിനൊടുവിൽ നെടുമുടി വേണുവിന്റെ മേസ്തിരിയുടെ കൂർമ്മബുദ്ധിയും കുടിലതയും നിറഞ്ഞ കഥാപാത്രം അവനെ ഏറ്റെടുക്കുന്ന നിമിഷം ഫയൽവാനിൽ പ്രതീക്ഷയുടെ തിളക്കം കൂടുകൂട്ടുന്നു.

Advertisement

പപ്പേട്ടന്റെ സ്ത്രീ കഥാപാത്രങ്ങൾക്ക് അതിഭാവുകത്വം ഇല്ല എന്നുള്ളത് ശ്രേദ്ധേയമാണ്. അസാധാരണത്വം എവിടെയും കാണാനില്ല. സാധാരണ സ്ത്രീയുടെ ഒളിയും മറയുമില്ലാത്ത മുഖമാണ് അദ്ദേഹത്തിന്റെ നായികമാരുടേത്. മനസ്സിന് മൂടുപടം അണിയാത്ത ചോരയും നീരുമുള്ള ആശയും അഭിലാഷങ്ങളുമുള്ള സുന്ദരികൾ.

ഒരിടത്തൊരു ഫയ്ൽവാനിലെ ചക്കരെയെക്കുറിച്ച് അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ഫയൽവാനിലേക്കും നെടുമുടി വേണുവിന്റെ കുതന്ത്രങ്ങളിലേക്കും ആവാം എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചത്.അടുത്തവീട്ടിലെ ചക്കരയുമായി അശോകൻ ചെയ്ത കണ്ണന് ഉണ്ടായ പ്രണയം വെറുമൊരു പൂവാലന്റെ ലെവലിൽ നിന്നുമാറി കുലീനത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചക്കരയുടെ മനസ്സിൽ അവനോട് പ്രണയം ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ചക്കരയുടെ മറുപടികളും വളരെയധികം പക്വതയുള്ളതാണ്.തവളക്കാൽ വാങ്ങാൻ വരുന്ന ജോബിൻ സ്പ്രേയുടെ വശ്യസുഗന്ധത്തിൽ അവളെ വീഴ്ത്താൻ നോക്കുമ്പോഴും, പിടികൊടുക്കാതെ അവൾക്ക് രക്ഷപ്പെടാൻ കഴിയുന്നുണ്ട്.ആരെയും മനസ്സിൽ സ്വപ്നം കാണാൻ തുടങ്ങും മുൻപേ മേസ്തിരിയാലൊരു ഫയൽവാന്റെ ഭാര്യയാകേണ്ടി വന്നവൾ. അവിടെയവൾ സന്തോഷവതിയാകുന്നു.

ചക്കര ആദ്യമായി ഫയൽവാനെ കാണുന്ന രംഗം

ചെടികൾക്കിടയിലൂടെ അവളുടെ നീണ്ടവാലിട്ടെഴുതിയ കണ്ണുകൾ, കോഴികളെ കൂടുതുറന്നുവിടുന്ന അവളുടെ ഭാവങ്ങൾ ഒക്കെയും അതിമനോഹരം തന്നേ. ആ നിമിഷത്തിൽ അവളുടെ മനസ്സിൽ ഫയൽവാൻ പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്.ബ്രഹ്മചര്യം തെറ്റാതിരിക്കാൻ നനഞ്ഞ ലങ്കോട്ടിയുടക്കുന്ന ഭർത്താവിന്റെ മാറിൽ തലതല്ലിക്കരഞ്ഞു മറിഞ്ഞുവീഴുന്ന ചക്കരയിൽ ദേഷ്യമുണ്ട്, സങ്കടമുണ്ട്, മനസ്താപമുണ്ട്. നാട്ടുകാർ ഭർത്താവിന്റെ ഷണ്ഡത്വം പറഞ്ഞു കളിയാക്കുമ്പോഴും വീറോടെ, വാശിയോടെ അടുത്ത ഗുസ്തി മത്സരത്തിനായി അവനു കൂട്ടായി നിന്നവൾ.

Advertisement

കസർത്തു ചെയ്യുന്ന സമയം അയാളുടെ മേൽ അവളടിക്കുന്ന ഓരോ അടിയും അവൾക്ക് നഷ്ടമായ രാത്രികളെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ വീടുവിട്ടുപോയ ഫയൽവൻ തിരികെയെത്താതെ വരുമ്പോൾ മേസ്തിരിയിൽ നിന്നും അയാൾക്ക് മറ്റൊരു ഭാര്യയുണ്ട് എന്നറിയുമ്പോൾ ചക്കര വെറുമൊരു പെണ്ണായി തകർന്നുടയുന്നു. അവൾക്ക് നിഷേധിക്കപ്പെട്ട രാത്രികളുടെ ദുഖവും വഞ്ചനയുടെ ആഴവും നാട്ടുകാരുടെ കളിയാക്കലുകളുടെ സങ്കടവും പേറിനടന്ന ചക്കര ഒരു ദുർബല നിമിഷത്തിൽ ജോബിന്റെ സ്നേഹക്കുരുക്കിൽ വീണലിയുന്നു. അവിടെ ചക്കരയെ എന്തുകൊണ്ടോ കുറ്റപ്പെടുത്താനാവുന്നില്ല. നിസ്സഹായയായ സ്ത്രീയുടെ ദയനീയതയാണവിടെ നിഴലിക്കുന്നത്. പെണ്ണിന്റെ മാനസിക വ്യാപാരങ്ങളെ ചൂഷണം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന ആണിനെ ജോബ്‌ എന്ന ആ കഥാപാത്രം കാണിച്ചു തന്നു. ജോബ്‌ അതോടെ അവളെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. എല്ലാം അറിഞ്ഞുകൊണ്ട് കളിക്കൂട്ടുകാരൻ കണ്ണൻ അവളെ വിവാഹം കഴിക്കുന്നു.

ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു തിരിച്ചെത്തുന്ന ഫയൽവാൻ കണ്ണനെയും മേസ്തിരിയെയും ആക്രമിക്കുന്നു.ചക്കര അവനു നേരെ അരിവാൾ വീശുന്നു. അവന്റെ ആക്രമണത്തെ ഭയക്കാതെ അവന്റെ കണ്ണിൽ നോക്കിനിൽക്കുന്ന ചക്കരയിൽ സ്ത്രീയുടെ ചെറുത്തുനിൽപ്പിന്റെ ആളിക്കത്തുന്ന അഗ്നിനാളങ്ങളുണ്ട്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒന്നും കൈമുതലായി ഇല്ലാത്ത ഒരുവളുടെ അവസാന ശ്രമം. അവനെ അവൾക്ക് ആവശ്യമില്ലായിരുന്നു എന്ന വെളിപ്പെടുത്തലിൽ നിരാശനായി ഇറങ്ങിപ്പോകുന്ന ഫയൽവാൻ.

പദ്മരാജന്റെ സ്ത്രീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഹൃദയമർമ്മമറിഞ്ഞവരാണ്. ഏതറയിൽ കുത്തിയാലാണ് നീറ്റലായി വിങ്ങലായി കാലാകാലങ്ങൾ പഴുത്തുണങ്ങാതെ കിടക്കുക എന്നതിരിച്ചറിവുള്ളവർ. ചക്കരയുടെ മാനസിക വ്യാപാരങ്ങൾ സിനിമ കണ്ടിറങ്ങുമ്പോൾ ഉള്ളിലൊരു വിങ്ങലായി, ആ നിഷ്കളങ്കത്വം ഒരു തേങ്ങലായി അവശേഷിക്കുന്നു.

 624 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment9 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment9 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment10 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment10 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment10 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment11 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment12 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »