സത്യൻ അന്തിക്കാടിന്റെ സിനിമയിലെ മരണകളികൾ

110

Sreelekshmi Usl

സത്യൻ അന്തിക്കാടിന്റെ സിനിമയിലെ മരണകളികൾ.

കുറച്ചു അധികം ഫ്ലാഷ് ബാക്കിലേക് പോയാൽ, അതായത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാലഘട്ടത്തിൽ, സിനിമയിലെ കഥാപാത്രങ്ങൾക്കു ചൊറിയും ചിരങ്ങും പട്ടിണി മരണവും ഒക്കെ പതിവായിരുന്നു. പക്ഷെ പുതിയ കാലഘട്ടത്തിലെ സിനിമകളിൽ മരണ നിരക്ക് തുലോം കുറവാണ്. എന്നാൽ മരണത്തെ ഇപ്പോഴും കഥയിൽ വഴിത്തിരിവിനായി ക്രിയാത്മകമായി ഉപയോഗിക്കുന്ന സംവിധായകൻ ആണ്‌ സത്യൻ അന്തിക്കാട്.

ഞാൻ പ്രകാശനിൽ fahadh ഹോം നേഴ്സ് ആയി പോകുന്ന വീട്ടിലെ പെൺകുട്ടീടെ മരണം പ്രകാശനെ പിടിച്ചുലയ്ക്കുകയും കാര്യമായ സ്വഭാവ പരിവർത്തനങ്ങൾ ഉണ്ടാക്കുകയും ചെയ്തെങ്കിൽ, ‘കഥ തു ടരുന്നു’ വിൽ ആസിഫ് ചെയ്ത കഥാപാത്രത്തിന്റെ മരണത്തോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

ഇന്നതെ ചിന്തവിഷയത്തിൽ നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത മീര ജാസ്മിന്റെ അച്ഛന്റെ മരണം എഴുതി ചേർത്തപ്പോൾ, വിനോദയാത്രയിൽ മുരളിയുടെ മരണം വിനോദിനെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പ്രേരണയായി ഉപയോഗിക്കുന്നു.
രസതന്ത്രത്തിൽ നിഴൽ പോലെ കൂടെ നടക്കുന്ന അച്ഛൻ കഥാപാത്രത്തിന്റെ മരണത്തോടെ മോഹൻലാലിനെ ഏകാന്തതയിലേക്ക് തള്ളി വിടുന്നു. ഇതേ പോലെ തന്നെയാണ് മനസിനക്കരയിൽ ഒട്ടും പ്രതീക്ഷിക്കാതെ ഇന്നോസ്ന്റിന്റെ കഥാപാത്രത്തെ കഥാഗതി മാറ്റാൻ ഉപയോഗിച്ചത്.

യാത്രകരുടെ ശ്രദ്ധയിൽ നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ മരണമാണ് സൗന്ദര്യയിൽ പ്രതികാരബുദ്ധി ഉണർത്തുന്നത്. റാമിന്റെ അമ്മയുടെ മരണം അറിയുന്നതോടെ അത് മാറുകയും ചെയുന്നു.

അച്ചുവിന്റെ അമ്മയിൽ അച്ചുവും അമ്മയും തമ്മിൽ പിണങ്ങുമ്പോൾ ആശ്രയത്തിനായി സുകുമാരിയെ തേടി എത്തുന്ന അച്ചു കാണുന്നത് ഒര് കാര്യവുമില്ലാതെ തട്ടി പോകുന്ന ആ കഥാപാത്രത്തെയാണ്.

കുറച്ചു പുറകിലേക്ക് പോയാൽ ‘നാടോടികാറ്റിലും’ ദാസന്റെ അമ്മയുടെ മരണം അറിയുന്നത്തോടെയാണ് ശോഭനയ്ക്കു ലാലേട്ടനോട് ഇഷ്ടം തോന്നുന്നത്.

ചികഞ്ഞു നോക്കിയാൽ ഇനിയും കാണും. സത്യൻ അന്തിക്കടിനോളം സമർഥമായി മരണങ്ങളെ കഥാഖ്യാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകർ ഇല്ലാ എന്ന് കരുതിയപ്പോളാണ് മകൻ ‘വരനെ ആവശ്യമുണ്ട് ‘ എന്ന സിനിമയിൽ ദുൽഖറിനെയും കല്യാണിയെയും തമ്മിൽ അടുപ്പിക്കാൻ വേണ്ടി, ബാല്യത്തിൽ ആക്‌സിഡന്റിൽ അച്ഛനെയും അമ്മയെയും നഷ്ടപെടുന്ന സീൻ ഉൾകൊളിച്ചത്. ആ സിനിമയിലെ ഏറ്റവും നല്ല സീനും ഇതായിരുന്നു.