വെള്ളക്കാരന്റെ ഭൂഖണ്ഡാന്തര മിസൈലും ഇന്ത്യക്കാരന്റെ ഉലക്കയുടെ മൂടും

1432

ശ്രീ ലക്ഷ്മിയുടെ പോസ്റ്റ്

“വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,
തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.

ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് …

ഹൃദയവും, തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..

നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ ഒരു
പയോഗവുമില്ലാത്ത കുറേ ശബ്ദങ്ങൾ.!!!

ഏതോ കാടുകളിലും, ഗുഹകളിലും ;
താടിയും , മുടിയും നീട്ടി
രോമം നുള്ളിപ്പറിച്ച് നടന്നിരുന്ന
പൂർവ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളിൽ നിന്ന്
നിർഗ്ഗളിച്ച ഊളത്തരങ്ങൾ നമുക്ക്
മഹത്തായ സംസ്കാരം ..
അതിൽ കൊള്ളാവുന്നവരുടെ
ഭാവനകളിൽ വിരിഞ്ഞ വിചിത്രമായ കഥകൾ സത്യവും , ചരിത്ര സംഭവങ്ങളുമാണെന്ന്
കരുതുന്ന വിഡ്ഢികൾ ..

അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും, മംഗോളിയരും ,
അറബികളും, പോർച്ചുഗീസുകാരും,
ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ്
ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..

നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും, ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ
ആചാര പദ്ധതികളാണ് ..
നുണകളും കെട്ടുകഥകളുമാണ്
അതിന്റെ ആത്മാവ് ..
പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ
രോഗബാധിത മനസ്സുകളിലാണ് അത്
ജീവിയ്ക്കുന്നത് ..”