fbpx
Connect with us

Entertainment

ശ്രീനാഥ്‌ ഭാസിയോ ശ്രീനാഥ്‌ ആഭാസിയോ ? (ഹെഡ് ഫോൺ വച്ച് കേൾക്കുക)

Published

on

ശ്രീനാഥ്‌ രവി

ശ്രീനാഥ്‌ ഭാസി തുടർച്ചയായി വിവാദങ്ങളിൽ പെടുകയാണ്. എന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ മനസിലാകുന്നത് അദ്ദേഹത്തിന്റെ തന്നെ അസഹിഷ്ണുതയാണ്. അയാളൊരു സെലിബ്രിറ്റി ആയേക്കാം , എന്നുകരുതി ഇഷ്ടമില്ലാത്ത ചോദ്യങ്ങളിൽ തെറി വിളിക്കാനുള്ള അവകാശമോ അധികാരമോ ഇല്ല. നമ്മുടെ നാട്ടിലെ മാധ്യമപ്രവർത്തകർ പലവിധമാണ്. പോരെങ്കിൽ ഇപ്പോൾ അനവധി യുട്യൂബ് ചാനലുകളും ഉണ്ട്. ഇത്തരം അഭിമുഖങ്ങളിൽ താത്പര്യം ഇല്ലെങ്കിൽ പോകാതിരിക്കുകയാണ് വേണ്ടത്. നിങ്ങളിലെ നടന് രസിക്കുന്ന തരത്തിൽ നിങ്ങളുടെ അഭിനയസിദ്ധികളെ അരച്ചുകലക്കി അതിന്റെ അന്തരാളങ്ങളിൽ സ്പർശിക്കുന്ന ചോദ്യങ്ങൾ ഒന്നും അവർക്കറിയില്ലായിരിക്കും.

പോരെങ്കിൽ ഒരു ഭൂരിപക്ഷ ആസ്വാദകമനസിന്റെ പ്രതിഫലനങ്ങൾ കൂടിയാണ് നിങ്ങള്ക്ക് രസിക്കാതെ പോകുന്ന ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങൾ ആണ് എന്ന് മനസിലാക്കി അതിൽ പോകാതിരിക്കുകയാണ് വേണ്ടത്. നിങ്ങൾ മലയാള സിനിമയിൽ ഒഴിച്ചുകൂടാത്ത താരം ഒന്നുമല്ല മിസ്റ്റർ ശ്രീനാഥ്‌ ഭാസീ . ഒരു സിനിമയിൽ നിങ്ങൾ ഉണ്ടെന്നുകരുതി ആരെങ്കിലും പ്രത്യേകമായി തിയേറ്ററിൽ എത്തുമെന്നും തോന്നുന്നില്ല. നാളെ ചിലപ്പോൾ അങ്ങനെ സംഭവിച്ചേയ്ക്കാം. നിങ്ങൾ ഒരു നടനിലേക്കുള്ള വളർച്ചയുടെ പകുതി വഴിയിൽ മാത്രമാണ്. ആദ്യം മനുഷ്യരോട് പെരുമാറാൻ പഠിക്കുക. അഹങ്കാരികളെ വാഴിച്ച ചരിത്രം എവിടെയും എഴുതപ്പെട്ടിട്ടില്ല.

എന്നാൽ ഇവിടെ മാധ്യമപ്രവർത്തകർ മാന്യതയുള്ളവർ ആണ് എന്ന് പറയുന്നില്ല. പലരും ഇല്ലാത്ത പ്രശ്നങ്ങളെ ഊതിവീർപ്പിച്ചു ചാനൽ റേറ്റിങ്ങും വ്യൂവേഴ്‌സും നേടുന്നവർ ആണ്. പല താരങ്ങളെയും അവർ കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവരെ കൊണ്ട് തെറികേൾപ്പിച്ചിട്ടുണ്ട്. നിഖില വിമലും ബീഫ് വിവാദവും തന്നെ ഉദാഹരണം. കേരളയീർ പൊതുവായി കഴിക്കുന്ന ആഹാരമാണ് ബീഫ്. അതിനെ വരെ ഒരു താരത്തെ ചേർത്ത് വിദ്വേഷം ജനിപ്പിക്കാൻ ശ്രമിക്കുന്നവർ ആണ്. അവിടെയൊക്കെയാണ് ഉചിതമായ മറുപടികൾ വേണ്ടത്. അല്ലാതെ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരുപോലെ അല്ല.

Advertisement

ശ്രീനാഥ്‌ ഭാസിക്കെതിരെ പരാതികൊടുത്ത മാദ്ധ്യമപ്രവർത്തകയുടെ വാക്കുകൾ നോക്കൂ

“ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യവുമായി സമീപിച്ചിരുന്നു. ശ്രീനാഥ് ഭാസി ക്ഷമ പറയുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നല്‍കിയതിനു പിന്നാലെ അഭിമുഖം നടത്തിയ സ്ഥലം കാണിച്ചുകൊടുക്കാന്‍ തന്റെ ഒപ്പമുണ്ടായിരുന്നവർക്ക് പോകേണ്ടി വന്നു. എന്നാൽ ആ ഘട്ടത്തിലും സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സതീഷ് ക്ലിക്ക് ബൈറ്റിനു വേണ്ടി എന്ത് തോന്നിവാസവും കാണിക്കുന്നവരല്ലേ നിങ്ങൾ എന്ന് പറഞ്ഞ് ആക്ഷേപിച്ചു . അഭിമുഖം നടന്നപ്പോൾ ശ്രീനാഥ് ഭാസി മദ്യപിച്ചിരുന്നോ എന്നറിയില്ല, തനിക്കൊപ്പമുണ്ടായിരുന്നവർ പറയുന്നത് ലഹരി പോലെ എന്തോ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നാണ്. കാരണം പെട്ടെന്നാണ് ശ്രീനാഥ് ഭാസിയിൽ നിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്. ഒരു സാധാരണ മനുഷ്യന് അത്രയും തെറി ഒരു കാരണവും ഇല്ലാതെ പറയാൻ പറ്റില്ല. പരാതിയുമായി മുന്നോട്ടു തന്നെ പോകും. സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും സപ്പോർട്ടുണ്ട്. മറ്റ് അവതാരകരോടും ശ്രീനാഥ് ഭാസി ഇത്തരത്തില്‍ പെരുമാറിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഇനി ഇങ്ങനെ ആരോടും അയാൾ പെരുമാറാൻ പാടില്ല. ചോദ്യങ്ങൾ ചോദിക്കുമ്പോൾ വേണമെങ്കിൽ അയാൾക്ക് എഴുന്നേറ്റ് പോകാനുള്ള സ്വാതന്ത്യമുണ്ട്. എന്നാൽ മറ്റുള്ളവരെ തെറിവിളിക്കാനുള്ള സ്വാതന്ത്ര്യമില്ല’– പരാതിക്കാരി പറഞ്ഞു

ടാൾക്ക് ഷോകളിലും, പ്രൊമോഷൻ ഇൻ്റർവ്യൂകളിലും ഒക്കെ സ്ഥിരം വരുന്ന ക്വസ്റ്റ്യനാണ് Rank in order of… ടെംപ്ലറ്റിലുള്ളവ. അമിതാഭ് ബച്ചനോടും, ഷാരൂഖ് ഖാനോടും വരെ ഈ ടൈപ്പ് ചോദ്യം ചോദിക്കപ്പെട്ടിട്ടുണ്ട്. ഇതിലിപ്പോ ശ്രീനാഥ് ഭാസി എന്തിനാണ് ഇത്രയും ഒഫണ്ടഡ് ആയതെന്ന് സംശയിച്ചിരിക്കുമ്പോൾ ആണ് പുള്ളി മുൻപ് Red FMന് നൽകിയ ഒരു ഇൻ്റർവ്യൂ കാണുന്നത് തല്ലുകൊള്ളിത്തരമാണ് അവനതിൽ പറഞ്ഞേക്കുന്നത്. വീണ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ആങ്കർ ആയിരിക്കാം, അവരെ പോലുള്ള മാപ്രകളെ ഭിത്തിയിൽ ഒട്ടിക്കണമെന്നും നിങ്ങൾക്ക് ആഗ്രഹം ഉണ്ടായേക്കാം. പക്ഷേ ഇവനെ പോലുള്ള സൈക്കോകൾക്ക് മാസ് ബിജിഎം ഇട്ട് കൊണ്ടല്ല അവരോട് പ്രതികാരം ചെയ്യേണ്ടത്

****

Advertisement

ഡോകട്ർ ഷാനവാസ് എഴുതുന്നതെന്തെന്നാൽ…

“ചട്ടമ്പി” എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് Behindwoods ന്റെ ഇന്റർവ്യൂ വിൽ ചെന്ന് ക്യാമറ ഓഫ് ആക്കിച്ച ശേഷം പ്രോഗ്രാം പ്രൊഡ്യൂസറെയും അവതാരകയേയും അടക്കം പച്ച തെറി വിളിച്ച ശ്രീനാഥ് ഭാസി മാസ്സ് ആണേ എന്നുള്ള പോസ്റ്റുകൾ കണ്ടത് കൊണ്ടാണ്…

👉 അവതാരക ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം ആദ്യമേ അറിയിച്ചത് ആണ് എന്ന് കേൾക്കുന്നു. ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ല എങ്കിൽ അപ്പോൾ തന്നെ പറയാമായിരുന്നു.

👉 ഇനി ചോദിക്കുന്ന ചോദ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കട്ട് ചെയ്യാൻ ആവശ്യപ്പെടുകയോ ചോദ്യം സ്കിപ്പ് ചെയ്യുകയോ ചെയ്യാം. അതുമല്ലെങ്കിൽ മാന്യമായി പ്രതികരിച്ചു എഴുന്നേറ്റ് പോകാം.

Advertisement

✴️ അല്ലാതെ അവതാരകയെ തെറിവിളിക്കാൻ പോകുന്നതും ആ പരിപാടിയുടെ ക്യാമറമാനേയും പ്രൊഡ്യൂസറേയും മറ്റും തന്തക്കും തള്ളക്കും വിളിക്കുന്നതുമൊക്കെ നാറിയ പരിപാടി തന്നെയാണ്.
ഒരു മനുഷ്യനെന്ന നിലയിൽ പാലിക്കേണ്ട ബേസിക് മര്യാദകൾ ആയ സഭ്യത, പരസ്പര ബഹുമാനം, എന്നീ സംഭവങ്ങൾ ഒന്നും തനിക്ക് ബാധകമല്ല എന്നും ഞാൻ എലൈറ്റ് ക്ലാസ്സിൽ പെട്ടവൻ ആണെന്നുള്ള രീതിയിൽ പെരുമാറുന്നത് പച്ച മലയാളത്തിൽ പറഞ്ഞാൽ തല്ല് കൊള്ളിത്തരം ആണ്.

ഇത് ഒരു പൈഡ് പ്രൊമോഷണൽ പരിപാടി ആണെന്നും അത് കൊണ്ട് തന്നെ ചോദ്യങ്ങൾ ഒക്കേ ആ ലെവൽ ആണെന്നും മുൻകൂട്ടി അറിയിച്ചു എന്നാണ് കേൾക്കുന്നത്. ഇനി അങ്ങനെ ആയിരുന്നില്ല എങ്കിൽ പോലും ഭാസി ഒഫന്‍ഡഡ് ആകാന്‍ മാത്രമുള്ള കണ്ടന്‍റൊന്നും ആ ഇന്‍റര്‍വ്യൂ ക്ലിപ്പില്‍ ഞാൻ കണ്ടില്ല.
റെഡ് എഫ് എം മുൻപ് നടത്തിയ ഒരു ഇന്റർവ്യൂയിലും ഭാസി ഏതാണ്ട് ഇതേ രീതിയിൽ തന്നെയായിരുന്നു പെരുമാറിയത്.

ഇഷ്ടമായില്ല എന്നത് പ്രകടിപ്പിക്കാൻ അനേകം വഴികൾ ഉണ്ട്. അത് ഏത് രീതിയിൽ പ്രകടിപ്പിക്കുന്നു എന്നത് നമ്മുടെ പേഴ്സണാലിറ്റി ട്രൈറ്റ്മായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നെ പറയാനുള്ളൂ.
ഒരു ഇന്‍റര്‍വ്യൂവില്‍ അതിന്റെ ആങ്കറെയും ക്രൂ വിനെയും എന്ത് കാരണത്താൽ ആയാലും പച്ച തെറിവിളിക്കുന്നത് മാസ്സാണെന്നും ബി ജി എം ഇട്ട് ആഘോഷിക്കേണ്ടത് ആണെന്നും എനിക്ക് തോന്നുന്നില്ല.
എന്തായാലും അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തി മരട് പൊലീസ് കേസെടുത്തിട്ടുണ്ട്.

NB: ശ്രീനാഥ് ഭാസി ഒരു നല്ല നടൻ ആണ് എന്നതിൽ എനിക്ക് മറിച്ചൊരു അഭിപ്രായം ഇല്ല.

Advertisement

***
Rejith Leela Reveendran ഇങ്ങനെ പറയുന്നു

റെഡ് എഫ് എം ന്റെ ശ്രദ്ധിക്കപ്പെടുന്ന പരിപാടികളിൽ ഒന്നാണ് റെഡ് കാർപെറ്റ്. ആർ ജെ മാത്തുക്കുട്ടിയും,ആർ ജെ മൈക്കും എത്രയോ സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു. ഇതിൽ ആർ ജെ മൈക്കിന്റെ പ്രിത്വിരാജുമായുള്ള ഇന്റർവ്യൂ എന്റെ പേർസണൽ ഫേവരിറ്റിൽ ഒന്നുമാണ്.
കഴിഞ്ഞ ദിവസം റെഡ് കാർപെറ്റിന്റെ പുതിയ ആർ ജെ വിവേക്,ശ്രീനാഥ് ഭാസിയുമായി നടത്തിയ സംഭാഷണത്തിലെ ഏതാനും മിനിറ്റുകൾ കേട്ടു. താങ്കളുടെ ശബ്ദത്തിലെ പോസിറ്റീവ്, നെഗറ്റീവ് എന്തെന്ന ചോദ്യത്തെ ഇത് എന്ത് —- ലെ ചോദ്യമാണെന്ന് പച്ചയ്ക്ക് ചോദിച്ചാണ് ഭാസി ചോദ്യത്തെ വരവേറ്റത്. ഇന്റർവ്യൂ നടത്തിയയാളെ ഇടയ്ക്കിടെ പലവിധ തെറി വാക്കുകളാൽ അഭിഷേകം നടത്തിയിട്ടും മാന്യനും, സമാധാന പ്രിയനുമായ ആർ ജെ വിവേക് സിനിമ തിയേറ്ററിൽ വരുമ്പോൾ പോയി കാണാമെന്നു പറഞ്ഞത് താരത്തിന് ഇഷ്ടപ്പെട്ടില്ല, അത് ഡിസ്റെസ്‌പെക്ട്ഫുൾ ആണ് പോലും.അല്ലയോ മഹാനടാ ശ്രീനാഥ് ഭാസീ , വാ തുറന്നാൽ തെറി പറയാൻ ഇയാൾ തങ്കൻ ചേട്ടനും, കേട്ടു കൊണ്ടിരിക്കുന്നവരെല്ലാം ചുരുളിയിൽ ഉള്ളവരുമാണെന്നുമാണോ അങ്ങയുടെ ധാരണ. അടിയന്തിരമായി താങ്കൾ താഴേക്കിറങ്ങേണ്ടതാണ്.

**
Riyas Pulikkal -ന്റെ വാക്കുകൾ ഇങ്ങനെ

മിസ്റ്റർ ശ്രീനാഥ് ഭാസി,
ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. നിങ്ങൾ ഒരു ഇന്റർവ്യൂവിന് ചെന്നിരിക്കുമ്പോൾ, ഒരു സിനിമയെ പ്രതിനിധീകരിച്ചാണ് നിങ്ങൾ അവിടിരിക്കുന്നത് എന്നപോലെ തന്നെ അപ്പുറത്തിരിക്കുന്ന ആളും അവരുടെ ജോലിയെടുക്കാൻ വന്നതാണെന്ന് ആദ്യം മനസ്സിലാക്കുക. അഭിനയം എന്നത് നിങ്ങളുടെ പ്രൊഫഷൻ ആണെന്നത് പോലെ തന്നെ അതും അവരുടെ പ്രൊഫഷൻ ആണെന്ന സത്യമെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുക. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഒരാൾ എഴുതിയ സ്ക്രിപ്റ്റ്‌ തിരശീലയിൽ അവതരിപ്പിക്കുക മാത്രമാണ് നിങ്ങൾ ചെയ്യുന്നത്, അല്ലാതെ അത് നിങ്ങളുടെ സ്വന്തം സ്വഭാവമോ അഭിപ്രായമോ പെരുമാറ്റമോ അല്ല എന്നപോലെ തന്നെ ഇന്റർവ്യൂ എടുക്കുന്നവർ ചോദിക്കുന്ന ഓരോ ചോദ്യവും മറ്റാരോ എഴുതിക്കൊടുത്ത സ്ക്രിപ്റ്റിന് അനുസരിച്ചുള്ളതാണ് എന്നുള്ള സാമാന്യ യുക്തിയെങ്കിലും കാണിക്കുക. നിങ്ങൾക്ക് അവരുടെ ചോദ്യമോ പെരുമാറ്റമോ ചിരിയോ ഇഷ്ടമില്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ അതിനുള്ള മൂഡിൽ അല്ലെങ്കിൽ അത് “മാന്യമായി” തുറന്നുപറഞ്ഞുകൊണ്ട് ആ പ്രോഗ്രാമിൽ നിന്നും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാമഹാരാജ്യത്ത് ഉണ്ടെന്നിരിക്കെ അപരനെ/അപരയെ പച്ചത്തെറി വിളിച്ചുക്കാനുള്ള പ്രിവിലേജ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫഷൻ നിങ്ങൾക്ക് നൽകുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. നിങ്ങളുടെ പെരുമാറ്റത്തിന് പ്രത്യുപകാരമായി അവർ തിരിച്ചൊന്നു പൊട്ടിക്കാത്തത് അവരുടെ മാന്യതയായി കണക്കാക്കിയാൽ മതി. ഒന്നുമില്ലെങ്കിലും നിങ്ങളും നിങ്ങളുടെ കരിയർ തുടങ്ങിയത് റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമൊക്കെ ആയിക്കൊണ്ട് പലരെയും ഇന്റർവ്യൂ എടുത്തുകൊണ്ടും പലരോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുംകൊണ്ട് തന്നെയല്ലേ? മുമ്പ് ചെയ്തിരുന്ന പ്രൊഫഷനെ ബഹുമാനിച്ചില്ലെങ്കിലും അത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി അപമാനിക്കുകയെങ്കിലും ചെയ്യാതിരുന്നുകൂടെ?

Advertisement

**

 

 2,873 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment59 mins ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured1 hour ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment2 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment3 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment4 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment7 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured1 hour ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment19 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment21 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »