Spoiler ahead (ലേശം വലിയ എഴുത്താണ്)
Sreenadh Prasadkumar
ഉറക്കത്തിൽ വെച്ച് ജെയിംസ് അസ്വസ്ഥനായി ആയി എണീറ്റ് വണ്ടി നിർത്താൻ “മലയാളത്തിൽ” പറയുന്നു. ശേഷം ഇറങ്ങി നടക്കുന്നു. ആ നടത്തത്തിൽ പതിയെ പതിയെ സുന്ദരം ആയി അയാൾ മാറുന്നു. നടക്കുന്ന വഴിയിൽ അയാൾ മറ്റൊന്നും കാണുന്നില്ല എന്നത് മുന്നിൽ കോഴികൾ നിന്നിട്ടും മാറി നടക്കാതെ യാന്ത്രികമായി നടക്കുന്നതിലൂടെ മനസിലാക്കി തരുന്നു. വീട്ടിലേക്ക് എത്തും തോറും ജെയിംസിലെ സുന്ദരം കൂടുതൽ ആക്റ്റീവ് ആകുന്നു. പശുവിന് വൈക്കോൽ കൊടുക്കുന്നു, നായയെ കൂടെ വിളിക്കുന്നു, കൈലിമുണ്ട് ഉടുക്കുന്നു, അമ്മയെ കാണുന്നു, വീണ്ടും തന്റെ വീട് കണ്ടതിന്റെ സന്തോഷത്തിൽ വീട് മൊത്തത്തിൽ ചിരിച്ചുകൊണ്ട് നോക്കുന്നു, അമ്മയ്ക്ക് മുറുക്കാൻ എടുത്ത് കൊടുക്കുന്നു. മരിച്ചത് അറിയാത്ത സുന്ദരത്തിന് വീണ്ടും തന്റെ ജീവിതം ജീവിക്കാൻ ഒരു ശരീരം കിട്ടിയതിലെ സന്തോഷം ഈ സീനുകളിലെല്ലാം സുന്ദരത്തിന്റെ മുഖത്ത് കാണാം. (ഈ സീനുകളുടെ ഒക്കെ റിവേഴ്‌സ് ഓർഡർ ക്ളൈമാക്സിലും കാണാം)
ശേഷം സുന്ദരം പതിവ് പോലെ ആ ഗ്രാമത്തിൽ ജീവിക്കുന്നു. നാന് ഇന്ത ഊരുക്കാരന്‍ ഇല്ലയാ എന്ന വാചകത്തിൽ ട്രിഗർ ആയതിന് ശേഷമുള്ള പെര്ഫോമന്സില് നിന്നും ആ ഗ്രാമം വിട്ട് ഒരു ജീവിതം സുന്ദരത്തിനില്ലെന്ന് നമുക്ക് മനസ്സിലാവുന്നു.
കണ്ണാടിയിൽ നോക്കുമ്പോൾ ജയിംസിന്റെ രൂപം കാണുന്നതോടെ സുന്ദരം തിരിച്ചറിയുന്നു താൻ മരിച്ചുപോയി എന്നും ഇവിടെ തന്നെ ആർക്കും വേണ്ട എന്നും. അങനെ തന്റെ മരണം വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം അവസനം ചോറ് കഴിക്കുന്ന സീനിന് ശേഷം കാണിക്കുന്നത് കാക്കകളെ ആണ്. ബലിച്ചോറു കഴിക്കാൻ ആത്മാക്കൾ വരുന്നു എന്ന സങ്കല്പമായി അതിനെ കണക്കാക്കാം. എന്നെ കൂട്ടാതെ ചോറ് കഴിച്ചോ എന്ന് മോളോട് ചോദിക്കുന്നത് മരിച്ചതിന് ശേഷം സുന്ദരം ചോദിക്കുന്നതാവാം. അവസാനത്തെ ബലിച്ചോറും കഴിച്ച് വീണ്ടും ഉറങ്ങാൻ പോകുന്ന ഷോട്ടിൽ സുന്ദരത്തിന്റെ നിഴൽ ജെയിംസിന്റെ ശരീരം ഉപേക്ഷിച്ച് ആ വീട്ടിൽ തന്നെ നിൽക്കുന്നതായി കാണിക്കുന്നുണ്ട്. തന്റെ എക്‌സിസ്റ്റൻസിനു ഇനി വിലയില്ലെന്ന് മനസിലാക്കി ജയിംസിന്റെ ശരീരം വിട്ട് കൊടുക്കുകയും എന്നാൽ ആ വീടിനെയും നാടിനെയും ഉപേക്ഷിച്ചു പോകാൻ കഴിയാതെ അവിടെ തന്നെ നിൽക്കുന്ന സുന്ദരം. മരിച്ചവരൊന്നും വെറെ എവിടെയും പോകുന്നില്ല വേറൊരു ഡയമെൻഷൻ ഇവിടെയൊക്കെ ഉണ്ടാവാം എന്നൊരു ചിന്ത ആയിരിക്കും പറയാൻ ശ്രമിച്ചത്. വീടിന്റെ ഉൾവശം മുഴുവൻ സുന്ദരത്തിന്റെ ഡയമെൻഷനല്‍ ആണ് കാണിച്ചിരിക്കുന്നത്. എല്ലാ സ്ഥലവും അയാൾക്ക് പരിചിതമാണ് പക്ഷെ അയാളെ ആർക്കും മനസിലാകുന്നില്ല. അവസാനം നിഴൽ മാത്രമാക്കി ജെയിംസ് പോകുമ്പോൾ തൂണിന് ശേഷം അദൃശ്യമായി പോകുന്ന ജയിംസിന്റെ ശരീരത്തിനെ കാണാം. സുന്ദരത്തിന്റെ ഡയമെൻഷനിൽ നിന്നും ജെയിംസ് അദൃശ്യമായി സാധാരണ ആളുകളുടെ ഡയമെൻഷനിലേക്ക് ജെയിംസ് വരുന്നതായിട്ട് ആവും കാണിച്ചത്.
അതിന് ശേഷം ഉറങ്ങുന്ന ജെയിംസ് സ്വപ്നത്തിൽ തനിക്ക് പ്രിയപ്പെട്ട തന്റെ പാവയ്ക്ക തോട്ടത്തിലും തോപ്പിലും ഒക്കെ സുന്ദരത്തിന്റെ രൂപം അവ്യക്തമായി സ്വപ്നം കാണുന്നു. തൊട്ടടുത്ത ഷോട്ടിൽ ബ്ലറിൽ നിന്നും ക്ലിയറിലേക്ക് മാറുന്നത് വഴി ആ ഹാലൂസിനേഷൻ വിട്ട് ജെയിംസിലേക്ക് തിരിച്ചുവന്നതാണെന്ന് മനസിലാക്കാം.ശേഷം ഭാര്യയുടെ അടുത്തേക്ക് എത്തുന്നു. സ്വപ്നത്തിന്റെ ഹാങ്ങോവറിൽ കിളിപോയി ഇരിക്കുന്ന അവസ്ഥയ്ക്ക് സമാനമായി കഴിഞ്ഞ ദിവസത്തിൽ താൻ ജീവിച്ച സുന്ദരത്തിന്റെ ഹാങ്ങോവറിൽ പ്രതികരിക്കുന്ന ജെയിംസിനെ ആണ് പിന്നീട് കാണാൻ സാധിച്ചത്. സുന്ദരത്തിന്റെ കുടുംബത്തിനെ നോക്കുന്നു , താൻ ഇട്ടിരിക്കുന്ന സുന്ദരത്തിന്റെ വസ്ത്രം മനസില്ലാമനസോടെ മാറ്റുന്നു, തന്റെ ആളുകളെ കൂട്ടി സുന്ദരം ആയിരുന്നപ്പോൾ സുപരിചിതമായ വഴിയിലൂടെ ബാക്കിയുള്ളവരെ ലീഡ് ചെയ്തുകൊണ്ട് ബസ്സിലേക്ക് നടക്കുന്നു. സുന്ദരത്തിന്റെ ഹാങ്ങോവറിൽ ജെയിംസ് സുന്ദരത്തിന്റെ ഗ്രാമത്തിലേക്ക് നോക്കി ഇരിക്കുന്നു.
(സുന്ദരം ആവുന്നതിന് മുൻപ് ജെയിംസ് ആയിരുന്നു ബസ്സിലേക്ക് അവസാനം കേറിയത് അതുകൊണ്ട് തന്നെ ഇപ്പുറത്തെ സീറ്റിൽ ആയിരുന്നു ജെയിംസ് ഇരുന്നത്. എന്നാൽ വീണ്ടും ജെയിംസ് ആയി തിരിച്ചു വന്നപ്പോൾ ആദ്യം ബസിലേക്ക് കയറിയത് മുൻപേ വന്ന ജെയിംസ് തന്നെ ആയത് കൊണ്ട് അയാള് സൈഡ് സീറ്റിൽ ഇരിക്കുന്നു. പുറകെ പട്ടി ഓടി പോകുന്നത് ജയിംസിന്റെ ഹാങ്ങോവറിൽ നിന്നുള്ള തോന്നൽ
രണ്ട് കണ്ണികൾ കൂട്ടി മുട്ടിക്കുമ്പോൾ മൂന്നാമത്തെ കണ്ണി മാറി നില്ക്കുന്നു. അതിനെ കൂടി കൂട്ടിമുട്ടിക്കുമ്പോൾ നാലാമത്തെ കണ്ണി മാറി നില്ക്കുന്നു. അതിനെ കൂട്ടിമുട്ടിക്കുമ്പോൾ ആൾറെഡി കൂട്ടിമുട്ടിച്ച കണ്ണികളിൽ ഒരെണ്ണം മാറി നില്ക്കുന്നു.
പ്രേക്ഷകന്റെ ചിന്തയ്ക്ക് വിട്ട് കൊടുക്കുന്ന കഥകളുടെ മര്മപ്രധാനം എന്ന് ഞാൻ മനസിലാക്കുന്നത് ഈ സംഗതി വേണ്ട അളവിൽ ചേർന്ന് കിട്ടുന്നതാണ്. ‘നന്പകൽ’ എനിക്കോരു അസാധാരണമായ അനുഭവമാകുന്നത് അതിനാലാണ്. മുകളിലെ ഇന്റെർപ്രെട്ടേഷൻ പ്രകാരം മാക്സിമം കണ്ണികളെ കൂട്ടിച്ചേർക്കാൻ സാധിക്കുന്നുണ്ട്. അപ്പോഴും ചുവന്ന ഷർട്ട് ഇട്ട ആള് എങ്ങനെ അവിടെ ഇരിക്കുന്നു എന്ന ചോദ്യം ബാക്കിയാണ്. maybe 2-3 വട്ടം കണ്ട് കഴിയുമ്പോൾ ഉത്തരം കിട്ടുമായിരിക്കും. എല്ലാ കണ്ണിയും കൂട്ടിമുട്ടിക്കുന്ന ഉത്തരം എന്നത് – എല്ലാം ജയിംസിന്റെ സ്വപ്നം ആയിരുന്നു എന്നതാണ്. അതാവുമ്പോ ചുവന്ന ഷർട്ട്കാരന്റെ കണ്ണി കൂട്ടി മുട്ടും. അപ്പോ ചോദ്യം വരും ജെയിംസ് എങ്ങനെ സീറ്റ് മാറി ഇരുന്നു എന്ന്. ആ കണ്ണി മാറി നിൽക്കും.
വേറൊരു ചിന്ത ആണ്, ജെയിംസ് ന്റെ വ്യക്തിത്വം എന്നേക്കുമായി നശിച്ചു. അയാള് സുന്ദരം ആയി മാറി. നാടിനും വീട്ടുകാർക്കും അക്സപ്റ്റ് ചെയ്യാൻ പറ്റാതായപ്പോ ജെയിംസ് എന്ന ഭാവേന അയാള് തിരികെ പോകുന്നു എന്നാണ്. അതാവുമ്പോ പുറകെ നായ ഓടിവരുന്നു എന്ന കണ്ണിയും തിരികെ നടക്കുന്ന ജയിംസിന് വഴി അറിയാം എന്ന കണ്ണിയും കൂട്ടിച്ചേർക്കാൻ പറ്റും. പക്ഷെ ഇതിൽ ഒട്ടനവധി കണ്ണികൾ മിസ്സിംഗ് ആണ്. നിഴൽ വിട്ട് നിൽക്കുന്നത്, ചുവന്ന ഷർട്ട് കാരൻ, പിന്നെ ഏറ്റവും പ്രധാനമായി “”സുന്ദരത്തിന് ആ നാട് വിട്ട് മറ്റൊരാളുടെ കൂടെ പോകാൻ സാധിക്കില്ല” അതയാളുടെ ഐഡന്റിറ്റി ആണ്
നന്പകല്‍ നേരത്ത് മയക്കം ഒരു ക്ലാസിക് ചിത്രമാണ് 💎
പരിചിതമല്ലാത്ത ഭാഷയിൽ കൂടി ഇത്രയും ഇന്റെന്സ് ഇമോഷൻസ് കൺവെ ചെയ്ത് ഇതിനപ്പുറം ആക്റ്റിങ് പൊട്ടൻഷ്യൽ ഉള്ളൊരു അഭിനേതാവ് മലയാളത്തിൽ ഇല്ലെന്ന് വീണ്ടും മമ്മൂട്ടി അടിവരയിടുന്നു. ഭീഷ്മപർവം😎 റോഷാക്ക് 🖤 നന്പകല്‍💎 വീരഗാഥയും ഭൂതക്കണ്ണാടിയും പോലത്തെ ക്‌ളാസിക്കുകളിൽ ഒന്നും റിലീസ് ആയ ടൈം എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നന്പകലിലൂടെ ഒരു ക്ലാസിക് ഫിലിം ആസ്വദിക്കാൻ ചെയ്യാൻ സാധിക്കുന്നു. being his fan these are proud moments❤️💎
(ഇതൊക്കെ ഇവിടെയും റിലീസ് ചെയ്തിരുന്നെങ്കിൽ 😓)
3 Responses
Don’t confuse a good and logical classic movie with unnecessary interpretation
The raven, and the love of his petdog, James’s waking up breathe, and the family’s situation, which seems to have regained the comforting presence which had gone away, at least for a while, is simple and heartwarming. Even Muth serving rasa to James …
ഒരു പക്ഷെ, സുന്ദരത്തിന്റ ആത്മാവ് ജെയിംസ് ബസിൽ വച്ചു ഉറങ്ങുമ്പോൾ കയറിയതായ്ക്കൂടേ, എന്നിട്ട് വീണ്ടും സ്വന്തം വീട്ടിൽ എല്ലാരേയും ഒന്ന് കൂടി കാണാൻ വന്നതും ആണെങ്കിലോ! കൂടാതെ മകളുടെ കയ്യിൽ നിന്നും ഒരു ഉരുള ബലി ചോറ് വാങ്ങി കഴിച്ചു ആഗ്രഹം സഫലീകരിച്ചു മടങ്ങി പോയതും ആകാമല്ലോ, അങ്ങനെ സുന്ദരത്തിനു മോക്ഷം കിട്ടി, ഇതാണ് ക്ലൈമാക്സ് 🙏🏻