ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം നടന്‍ ശ്രീനാഥ് ഭാസി വഞ്ചിച്ചുവെന്ന് ആലപ്പുഴയിലെ യുവ സംരംഭകര്‍. ഇവർ താരത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫുട്ബാൾ ടര്‍ഫ് ഉദ്ഘാടനത്തിനാണ് സംരംഭകർ നടന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറ് ലക്ഷം രൂപയാണ് ശ്രീനാഥ്‌ ഭാസി പ്രതിഫലമായി ആവശ്യപ്പെട്ടത്. നാലുലക്ഷം മുന്കൂറായും രണ്ടുലക്ഷം പരിപാടിക്ക് ശേഷവും എന്നതായിരുന്നു കരാർ. താരത്തിന്റെ സൗകര്യം പരിഗണിച്ച് ജൂലൈ 14 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്.

Sreenath Bhasi

എന്നാല്‍ അന്നേദിവസം എത്താന്‍ അസൗകര്യം അറിയിച്ചിരുന്നതിനാല്‍ ഉദ്ഘാടനം ഇന്നത്തേയ്ക്ക് മാറ്റി പരസ്യം ചെയ്‌തെങ്കിലും ഇന്നും താരം വാക്ക് തെറ്റിച്ചു എന്നാണു സംരംഭകർ പറയുന്നത്. എന്നാൽ ഇനി ശ്രീനാഥ്‌ ഭാസിയെ ഉദ്‌ഘാടനത്തിനു വേണ്ട എന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്‌ഘാടനം ചെയ്യുമെന്നും സംരംഭകർ അറിയിച്ചു. ശ്രീനാഥ്‌ ഭാസി ഇപ്പോൾ തന്നെ വിവാദങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. പല സിനിമകളുടെ ഷൂട്ടിംഗിനും സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ അച്ചടക്കനടപടിക്ക് ശ്രമിക്കുകയാണ്. ശ്രീനാഥ്‌ ഭാസി അമ്മയിൽ അംഗമല്ല എന്നതിനാൽ നടപടി എടുത്താൽ അത് താരത്തെ സമ്മർദ്ദത്തിൽ ആക്കും.

Leave a Reply
You May Also Like

‘ഒഴിവുദിവസത്തെ കളി’ യിലെ വർണ്ണവും പെണ്ണും ചില മേധാവിത്വചിന്തകളും

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ഒഴിവുദിവസത്തെ…

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.…

അമ്മയുടെ 29 മതു വാർഷിക പൊതുയോഗം, ചിത്രങ്ങൾ

അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) 29 തു വാർഷിക പൊതുയോഗം…

അച്ഛനും മകനുമായി മമ്മൂട്ടി അഭിനയിച്ച ‘പരമ്പര’ പരാജയപ്പെട്ടതിന്റെ കാരണം

മലയാളത്തിൽ വിജയമാകാതെ മറ്റുഭാഷകളിൽ വൻവിജയമായ “പൂവിന് പുതിയ പൂന്തെന്നലി”ന്റെ വിധിയായിരുന്നു പരമ്പരക്കും Bineesh K Achuthan…