പലരെയും പോലെ മീഡിയ രംഗത്ത് ഒരു അവതാരകയായി മാറി അതിലൊതുങ്ങുകയല്ല വീണ ചെയ്തത്.തന്റേതായ രീതിയില്‍ ഇന്റര്‍വ്യു സംവിധാനത്തെ മൊത്തത്തില്‍ പൊളിച്ചടുക്കുകയാണ് ചെയ്തത്.അവിടെയും മലയാളികളുടെ കല്ലുകടികള്‍ പലതും വീണയ്ക്ക് നേരെയുണ്ടായി.പക്ഷെ നിശ്ചയദാര്‍ഢ്യവും താന്‍ ചെയ്യുന്നതിലെ ശരിയും വീണയെ മുന്നോട്ട് നയിച്ചു കൊണ്ടെയിരിക്കുന്നു.
“എനിക്ക് അങ്ങനെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഇന്റര്‍വ്യു ആണ് സെലിബ്രിറ്റികളുടേത് എന്ന തോന്നലില്ല.മറ്റുള്ള ഇന്റര്‍വ്യൂകള്‍ പോലെ തന്നെയാണ്.പക്ഷെ എന്റെ കാര്യത്തില്‍ വിമര്‍ശനങ്ങളൊക്കെ ആദ്യകാലത്ത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.ഞാന്‍ ഈ ജോലി തെരഞ്ഞെടുത്തപ്പോഴേ എന്റേതായ ഒരു സ്‌റ്റൈലില്‍ തന്നെ അവതരിപ്പിക്കണമെന്ന് ചിന്തിച്ചിരുന്നു.ആദ്യത്തെ എപ്പിസോഡുകളിലൊക്കെ എന്റെ ആ സ്‌റ്റൈലും ഇന്‍ഫോര്‍മല്‍ അപ്രോച്ചും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.” എന്നാണു വീണയുടെ വാക്കുകൾ
എന്നാൽ ഇത്തരം ഓൺലൈൻ മീഡിയകൾ തമ്മിൽ ചെറുതല്ലാത്തൊരു മത്സരമുണ്ട് എന്നതാണ് സത്യം. ജേര്ണലിസത്തിന്റെ നീതിയനീതികൾ, എത്തിക്സ് ഒക്കെ ചാനൽ റേറ്റിങ് കൂട്ടാൻ ഒരുങ്ങുമ്പോൾ ഇത്തരക്കാർ ശ്രദ്ധിക്കാറുണ്ടോ എന്നത് സംശയമാണ്. ഒരു സെലിബ്രിറ്റിയോട് എന്തെങ്കിലും ചോദിക്കുമ്പോൾ എൽകെജി കുട്ടികളുടെ നിലവാരത്തിൽ ചോദിക്കുമ്പോൾ പലർക്കും ഇഷ്ടപ്പെടില്ല. ഇവിടെ അവഹസ്യം വ്യക്തികളെ മനസിലാക്കുക എന്നതാണ്. ധ്യാൻ ശ്രീനിവാസനെ കൈകാര്യം ചെയ്യുന്നതുപോലെ ശ്രീനാഥ് ഭാസിയെ കൈകാര്യം ചെയ്യരുത്. കാരണം ഇവർ രണ്ടും രണ്ടു വ്യക്തിത്വങ്ങളാണ്. അത് മുൻകൂട്ടി മനസിലാക്കുക എന്നതാണ് ഒരു അവതാരകയുടെ മിടുക്ക്. നമ്മൾ വ്യക്തിജീവിതത്തിലും അങ്ങനെ തന്നെയാണ് ചെയുന്നത്. കളിതമാശകൾ പറയുന്നത് ഇഷ്ടമുള്ളവരോട് നമ്മൾ കാണിക്കുന്ന സ്വാതന്ത്ര്യം സീരിയസ് ആയ വ്യക്തികളോട് നമ്മൾ കാണിക്കാറില്ല. അതൊരു അടിസ്ഥാന തിയറി മാത്രമാണ്.
ശ്രീനാഥ് ഭാസിയുടെ പെരുമാറ്റം യാതൊരു വിധത്തിലുള്ള ന്യായീകരണം അർഹിക്കുന്നില്ല , കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണെന്ന വസ്തുത നിലനിൽക്കെ തന്നെ പറയട്ടെ. ഇതിപ്പോൾ സംഭവിച്ചത് മറ്റൊരു യൂട്യൂബ് ചാനലിലെ മറ്റൊരു അവതാരകക്കായിരുന്നെങ്കിൽ, ആദ്യം ശ്രീനാഥ് ഭാസിയെ പൊക്കിപ്പിടിച്ച് എക്സ്ക്ളൂസീവുമായ് വരുന്നത് ബിഹൈൻവുഡ്സിലെ വീണയായിരുന്നേനെ .രണ്ട് വർഷം മുമ്പുള്ള ദിലീപുമായുള്ള ഒരു അഭിമുഖത്തിൽ “ചേട്ടൻ പറയുന്നതാണ് ശരിയെന്നും ചേട്ടന്റെ ഭാഗത്താണ് ശരിയെന്നും ” വിശ്വസിക്കുന്നയാളാണ് താനെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് ഈ അവതാരക. റിഗ്രസ്സീവ് ആയിട്ടുള്ള റീൽസും ടോക്സിക് കണ്ടന്റുകളുമായ് ആറാടിയിരുന്ന, മാന്യമായി വിമർശിക്കുന്നവരുടെ അടുത്ത് പോലും ഒട്ടും സഹിഷ്ണുത കാണിക്കാതിരുന്ന “വൈബർ ഗുഡ് ” പോലെ ഒരു ഇൻസ്റ്റാഗ്രാം പേഴ്സണാലിറ്റിയെയൊക്കെ കൊണ്ട് വന്ന് ഗ്ലോറിഫൈ ചെയ്ത് ഇന്റർവ്യൂ എടുത്തതും ഇതേയാളാണ്. ഫൺ ഇന്റർവ്യൂ എന്ന് ഇറങ്ങുന്ന പലതും പേർളി മാണിയുടെയൊക്കെ പോലെ നിരുപദ്രവകരമാണെന്ന് പറയാൻ സാധിക്കില്ല.
പേർളിയുടെയൊന്നും ഇന്റർവ്യൂകളിൽ ഒരെണ്ണത്തിൽ പോലും വരുന്ന ഗസ്റ്റ് അൺകംഫർട്ടബിൾ ആയി കണ്ടിട്ടില്ല. എന്നാൽ വീണയുടെ പല ഇന്റർവ്യൂകളിലും ഗസ്റ്റ് കംഫർട്ടബിൾ അല്ല എന്നുള്ള കാര്യം എവിഡന്റ് ആണ്. പിന്നെ പലരും പോകുന്നത് , സിനിമ പ്രമോട്ട് ചെയ്യേണ്ടത് അവരുടെ ആവശ്യമായി പോയി എന്നുള്ളത് കൊണ്ടാണ്.ഇന്നലെ ഒരു ചർച്ചയിൽ ഒരു സംവിധായകൻ പറയുന്നത് കേട്ടു , ഈ വ്യക്തിയാണ് ഇന്റർവ്യൂ ചെയ്യാൻ വരുന്നതെന്നറിഞ്ഞപ്പോൾ പുള്ളി പിൻമാറിയെന്ന് . ഇതൊന്നും ശ്രീനാഥ് ഭാസി അവിടെ കാട്ടിക്കൂട്ടിയതിന് ന്യായീകരണം അല്ല.