Sreeni US
എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരിൽ ഒരാളാണ് അനൂപ് മേനോൻ. അയാൾ അയാളുടെ സിനിമകളിൽ ബന്ധങ്ങൾക്ക് നൽകുന്ന ഒരു കെട്ടുറപ്പ് തന്നെയാണ് അതിനുള്ള കാരണവും.ട്രിവാൻഡ്രം ലോഡ്ജെന്ന സിനിമയിൽ ധ്വനിയിലൂടെയും രവി യിലൂടെയും അത് വ്യക്തമായി അയാൾ കാണിച്ച് തരുന്നുമുണ്ട് .
ആ സിനിമയിൽ ഞാൻ ഏറ്റവും തവണ കൊണ്ടൊരു സീനാണ് ഇത് ധ്വനിയും രവിയും തമ്മിലുള്ളതായിരുന്നു
ഇങ്ങനെയൊക്കെ ഒരാളെ പ്രണയിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നു തോന്നി പോയ ഒന്നായിരുന്നു. ഭാര്യ മരിച്ചു പോയ, ഒറ്റക്ക് കഴിയുന്ന രവിയുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്തായി കടന്നു വരുന്ന ധ്വനി എന്ന അതിസുന്ദരിയായ പെൺകുട്ടി, ചോരയും നീരുമുള്ള ഏതൊരു പുരുഷനും അവളെ പോലെ ഒരു പെൺകുട്ടിയെ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി അടുത്തേക്ക് വന്നാൽ അതും മദ്യത്തിന്റ ലഹരിയിൽ എല്ലാം മറന്ന് പോകുന്ന ഈ കാലഘട്ടത്തിൽ.
അതിലെ രവി പ്രേക്ഷകർക്ക് നൽകിയ അനുഭൂതി ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ രംഗങ്ങളായി തോന്നിയ ഒന്നായിരുന്നു അത്.മനുഷ്യന് പ്രണയിക്കാൻ കഴിവുണ്ട് പക്ഷെ ഒരാളെ മാത്രം പ്രണയിക്കാൻ കഴിയുമോ….!പക്ഷേ രവിക്ക് കഴിയൂമായിരുന്നു. രവി അതിൽ ധ്വനിയോട് പറയുന്നുണ്ട്.നിന്നെ ഇന്ന് വലിച്ചു കാട്ടിലേക്ക് ഇടാൻ വളരെ എളുപ്പമാണ് ധ്വനി …പക്ഷേ അത് ചെയ്യാതിരിക്കാനാണ് ബുദ്ധിമുട്ട് , ആ ബുദ്ധിമുട്ട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഇതുപോലൊരു മഹനഗരത്തിൽ it’s very easy to have a fling to fuck around to have an extra marital affair
“” പക്ഷേ ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റൻസ് ആയിട്ടു പ്രണയിക്കാൻ To be a one woman man
മനസിലും ശരീരത്തിലും ഒരാൾ മാത്രം അത് അങ്ങനെ … it demands a mind of quality ”
കുറച്ചു നേരത്തെ ഒരു ഫണ്ണിനു വേണ്ടി ഞാൻ അനുഭവിക്കുന്ന ഈ ബ്ലിസ് കളയാൻ എനിക്ക് മാനസില്ലെടി കള്ളിചെല്ലമ്മേ .നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ പെട്ടന്നങ്ങു മരിച്ചു പോകുമ്പോൾ ഈ ലസ്റ്റ് എന്നു പറയുന്ന വലിയൊരു ഇമോഷൻ തന്നെ അങ്ങു ഇല്ലാതായെന്നു വരും , നാട്ടുകാരും വീട്ടുകാരും അതിനെ impotency ഷണ്ഡത്വം എന്നൊക്കെ വിളിക്കുവായിരിക്കും
” എനിക്ക് അതിനെ പ്രണയം എന്ന് വിളിക്കാനാണ് ഇഷ്ടം ”
അതല്ലേ പ്രണയം ❤️
അതുമൊരു പ്രണയമാണ് ….
ആർക്കും സാധിക്കാതെ പോകുന്നൊരു പ്രണയം എന്തോ അങ്ങനെ ഒരു പ്രണയത്തിലേക്ക് വീഴാൻ ആരാണ് ആഗ്രഹിക്കത്തത്…?
അനൂപ് മേനോൻ എന്നൊരു തിരക്കഥാ കൃത്തിന് മാത്രം തരാൻ കഴിയുന്ന ഒന്നായിരുന്നു.