Connect with us

ക്ലാരയുടെ പൊരുൾ

വർഷം, മാരി, വൃഷ്ടി.. മഴയുടെ പര്യായങ്ങൾ കോരിചൊരിയുമ്പോൾ മലയാളിയുടെ നിഘണ്ടുവിൽ ഒരു വാക്കുകൂടി തുള്ളിതുളുമ്പും, ക്ലാര.

 81 total views,  2 views today

Published

on

ശ്രീനിവാസൻ കേശവമേനോൻ

ക്ലാരയുടെ പൊരുൾ

വർഷം, മാരി, വൃഷ്ടി.. മഴയുടെ പര്യായങ്ങൾ കോരിചൊരിയുമ്പോൾ മലയാളിയുടെ നിഘണ്ടുവിൽ ഒരു വാക്കുകൂടി തുള്ളിതുളുമ്പും, ക്ലാര.
മേഘം പൂത്തു തുടങ്ങുമ്പോൾതന്നെ കാലാവസ്ഥ പ്രവാചകരുടെ നാക്കുപോലും പിഴയ്ക്കും, അന്തരീക്ഷം ഭാഗികമായി ക്ലാരാവൃതം, ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത! എന്താണ് ഈ ക്ലാരയുടെ പൊരുൾ.

POSTSCRIPTm: 25 MEMORABLE PERFORMANCES BY NON-MALAYALI ACTORS in Malayalam  filmsക്ലാര ഒരു ലത്തീൻ പദമാണ്. Clear, brignt എന്നൊക്കെയാണർത്ഥം. മലയാളത്തിൽ കളങ്കരഹിതയെന്നും പ്രകാശം പരത്തുന്ന എന്നും അർത്ഥം പറയാം. ക്ലാര കളങ്കരഹിതയാണ്, ബുദ്ധിമതിയാണ്.പ്രകാശം ചൊരിയുന്നവളുമാണ്.അവൾ മണ്ണാർത്തൊടിയിൽ ജയകൃഷ്ണനിലേയ്ക്കെത്തിച്ചേരുന്നു.തൊടിയിലെ മണ്ണാറാൻ മഴ വേണം. അത് ശരിയ്ക്കുമൊരു മണ്ണാറാത്തൊടിയാണ്. കുടികിടപ്പുപ്രശ്നം, വീട്ടിൽ ‘ബാദ്ധ്യത’യായി ഒരു സഹോദരി, കണ്ണു തെറ്റിയാൽ പണിക്കാരുടെ ചെറുചെറുകളവുകൾ വേറെ… ജയകൃഷ്ണൻ്റെ തൊടിയിൽ നനയ്ക്കുന്ന മോട്ടോർ പലപ്പോഴും കേടാണ്. അതു നന്നാക്കാനുള്ള യാത്രയിൽ പട്ടണം കള്ളും കാമവും കൊണ്ട് അയാളെ ചൂടുപിടിപ്പിക്കും. ഗുണ്ടകളും കൂട്ടിക്കൊടുപ്പുകാരും അതിമദ്യപന്മാരുമടങ്ങായ കമ്പനിയിൽപ്പെട്ട് മൂന്നാലുനാളുഴലും, ഒരൊന്നൊന്നര കള്ളുട്രിപ്പ്!
ഇങ്ങനെയുള്ള മണ്ണാർത്തൊടിയിലെജയകൃഷ്ണൻ എഴുതി ആവാഹിച്ച് വരുത്തുന്ന ക്ലാര

Thoovanathumbikal: Mohanlal's film completes its 33 years of release; Fans  celebrate as they revisit classic | PINKVILLAമഴഞൊറിഞ്ഞുടുത്ത, മഴത്തലപ്പു കൊണ്ടു മുഖം മറച്ച മായയായി അയാൾക്കും അയാളുടെ കണ്ണിലൂടെ ക്ലാരയെ നോക്കുന്ന നമുക്കും തോന്നിപ്പോകും! പക്ഷേ നിഷ്കളങ്കയും മിടുക്കിയുമായ ക്ലാര, ഒറ്റനോട്ടത്തിൽ മദർ സുപ്പീരിയർ എന്ന വ്യാജേന തനിക്കു കത്തെഴുതിയത് ഇപ്പോൾ തടിക്കച്ചവടക്കാരനായി തനിക്കു മുന്നിൽ അഭിനയിക്കുന്ന ജയകൃഷ്ണനാണെന്നു മനസ്സിലാക്കുന്നു. Clara > bright!

Must Watch Movie: Thoovanathumbikal - Rediff.com movies
സദാ ‘മേഘൈർമേദുര’മായ മനസ്സുള്ള ജയകൃഷ്ണനെ രാധയിലേക്ക് നയിക്കുന്നത് ക്ലാരയാണ്. രാധയില്ലാതെ കൃഷ്ണൻ എങ്ങനെ ജയകൃഷ്ണനാവും.രാധയെന്നത് തിരിച്ചുവായിച്ചാൽ ധാരയാവും.മണ്ണാർത്തൊടിയിലെയും ജയകൃഷ്ണൻ്റെ മനസ്സിലെയും ചൂടാറ്റാൻ ആശ്വാസധാരയായി രാധയെത്തുന്നു.

മാത്രമല്ല വൈശാഖമാസത്തിലെ പൗർണ്ണമിക്കും രാധയെന്നാണു പറയുക.വൈശാഖം, വൈകാശി, ഇടവമാസം. ഇടവമാസത്തിലെ പൗർണ്ണമി മഴനിലാവാണ്. ഏതു നിമിഷവും മാഞ്ഞു പോകാവുന്നത്. അസ്ഥിരമായ ഒരു ദാമ്പത്യസൂചന രാധയെന്ന പദത്തിലൊളിഞ്ഞു കിടപ്പുണ്ടോ.മറ്റൊരു ചോദ്യം വരാം. ഈ രാധാകൃഷ്ണ പ്രണയത്തിൽ വടക്കുംനാഥനെന്താ കാര്യം.പറയാം. ഇടവപ്പാതി വരും മുമ്പുള്ള തൃശ്ശിവപേരൂർ മേടപ്പൂരത്തിനണിനിരക്കുന്നതാരൊക്കെയാ.തിരുവമ്പാടി കൃഷ്ണനും പാറമേയ്ക്കാവ് ഭഗവതീം.വടക്കുംനാഥൻ സാക്ഷി മാത്രം. മൂപ്പരുടെ മുമ്പിൽ നടക്കുന്നന്ന കാമപൂരമാണ് ശരിക്കും തൂവാനത്തുമ്പികൾ.

After 32 years, Clara meets Jayakrishnan and Radhaഏറ്റവും വലിയ തമാശയെന്തെന്നു വച്ചാൽ തന്നെ ഗ്രൂമിങ്ങിനു വിധേയനാക്കാൾ വന്നവനെ ഗ്രൂം ചെയ്ത് ഒരരുക്കാക്കിക്കളഞ്ഞു ക്ലാര !കാര്യങ്ങൾ ക്ലിയറായിക്കഴിഞ്ഞാൽ പിന്നെ ക്ലാരയ്ക്കെന്തു കാര്യം.ഒറ്റപ്പാലം സ്റ്റേഷനിലിറങ്ങി കുടുംബം സ്വകാര്യസ്വത്ത് മൂലധനം എന്നിവയെക്കുറിച്ച് നിശ്ശബ്ദമായി ഒരു സ്റ്റഡി ക്ലാസ്സെടുത്ത് ജയകൃഷ്ണന് ഒരു ടാറ്റായും കൊടുത്ത് കുട്ടിയും പെട്ടിയും ജീവിതപങ്കാളിയുമായി കാമരൂപയായ ക്ലാരാമേഘം തൻ്റെ യാത്ര തുടരുന്നു. രാധാസമേതനായ ജയകൃഷ്ണന് വല്ല സമാധാനവും കിട്ടിക്കാണുമോ? എവിടുന്ന്!
THOOVANATHUMBIKAL -LAST SCENE - YouTubeവടക്കുകിഴക്കൻ മൺസൂണായും തെക്കു കിഴക്കൻ മൺസൂണായും ന്യൂനമർദ്ദമായും ക്ലാർമേഘചിന്തകളാൽ ആക്രമിക്കപ്പെട്ട് രാധയുടെ വക ധാരയും കിട്ടി ഇതിനകം വല്ല മനോദുരിതാശ്വാസക്യാമ്പിലും അന്തേവാസിയായിക്കാണും അയാൾ, ക്ലാന്തൻ. ഇവിടെ അന്തരീക്ഷം പൂർണമായും ക്ലാരാവൃതം!

ശ്രീനിവാസൻ കേശവമേനോൻ
16/5/2021

 82 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment7 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement