പത്തു വയസ്സുള്ള പെൺകുട്ടി വീടിന് പുറത്ത് തന്നെ കാത്തിരിക്കുന്ന ഒരുത്തനെ ഭയന്നു കതകടച്ച് ഒറ്റയ്ക്ക് ഇരിക്കേണ്ട അവസ്ഥ എന്താണെന്ന് അറിയാമോ?

0
249

Sreeparvathy

രാവിലെ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ പറ്റുമായിരുന്നിട്ടല്ല. തലച്ചോറിന്റെ കനം മറ്റൊരാളിലേക്ക് പടർത്താനും അല്ല.കഴിഞ്ഞ ദിവസം പറഞ്ഞ ആ ആസ്വാദനത്തെ കുറിച്ച് പറയാൻ ഇതാണ് സമയം.
റേപ്പ് ചെയ്യപ്പെടുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഒരിക്കലും അനുഭവിക്കാതെ ഉത്തരം പറയാൻ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ട് അനുഭവിക്കാത്ത ഒരാൾക്ക് ആസ്വദിക്കാൻ പറയാൻ രസമാണ്. ലൈംഗിക ആസ്വദിക്കാൻ കൂടെ ഉള്ളതാണ് എന്ന അർത്ഥത്തിൽ. അതേ, ആ ആറ്റിട്യൂട് തന്നെ ആണ് സൗകര്യങ്ങൾ ഉള്ള, അധികാരങ്ങൾ ഉള്ള, സേഫ് സോണിൽ ഇരിക്കുന്ന ആണിനും പെണ്ണിനും ഉള്ളത്. പക്ഷെ അത് തനിക്ക് നേരെ ഉണ്ടാവരുത് എന്ന് മാത്രം.

പത്തു വയസ്സുള്ള ഒരു പെൺകുട്ടി ഏത് നേരവും വീടിന് പുറത്ത് തന്നെയും കാത്തിരിക്കുന്ന ഒരുത്തനെ ഭയന്നു വീടിന്റ ഉള്ളിൽ കതകടച്ച് ഒറ്റയ്ക്ക് ഇരിക്കേണ്ട അവസ്ഥ എന്താണെന്ന് അറിയാമോ?
ചിലപ്പോൾ വാതിലിനുള്ളിലൂടെ ആരും കാണാതെ അകത്തു കയറി ആ പെൺകുട്ടിക്കായി ഒളിച്ചിരിക്കുന്ന ആ അയാളിൽ നിന്ന് എത്ര പെൺകുട്ടികൾ രക്ഷപെട്ടിട്ടുണ്ടാവും?

No photo description available.അയാൾ അകത്തു കയറിയത് അറിഞ്ഞു അയാളുടെ മുന്നിൽ നിസ്സഹായയായി നെഞ്ചിടിപ്പോടെ നിൽക്കുന്ന ഒരുവളെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ? ആസ്വദിക്കാനും കീഴടങ്ങാനും തോന്നില്ല, യുദ്ധം ചെയ്യാനേ അപ്പൊ തോന്നൂ. ഇഷ്ടം ഇല്ലാത്ത ഒരാളുടെ സ്പർശം പോലും എത്ര അസ്വസ്ഥത ആണെന്ന് അറിയാമോ, അപ്പോഴാണ് ഉടൽ ആകെ ആക്രമണം.ഈ യുദ്ധത്തിന്റെ ഇടയിൽ ചില പെൺകുട്ടികൾ കൊല്ലപ്പെട്ടേക്കാം നിർഭയയെ പോലെ, സൗമ്യയെ പോലെ.ചില പെൺകുട്ടികൾ ആക്രമണത്തിന് ശേഷം സ്വയം നഷ്ടപ്പെട്ടതോർത്ത് ആത്മഹത്യാ ചെയ്തേക്കാം.ചിലരാവട്ടെ ഉള്ളിൽ ഒടുങ്ങാത്ത ഭയവും അവിശ്വാസവും മാനസിക അസ്വസ്ഥതകളുമായി ജീവിക്കും.

ഒരു കാര്യം മാത്രം ആണ് സത്യം, നിങ്ങൾക്ക് ഒരു സർക്കാരും ഒരു നിയമവും ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഒപ്പം ഉണ്ടാവില്ല, കാരണം എല്ലാ വേട്ടക്കാരനിലും അവരുണ്ട്… അവരിൽ ഒരുവനെങ്കിലും ഉണ്ട്. സ്വയം സംരക്ഷിക്കാൻ അവർക്ക് ഇരയെ ബലി കൊടുത്തേ പറ്റൂ.പക്ഷെ കുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിട്ടിരുന്നെങ്കിൽ.ഇന്ത്യയിൽ ഈ ആഴ്ച അറസ്റ്റിലായ പീഡോഫീലിക് ആൾക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം പുറത്ത് വന്നത് ഓർക്കുന്നുണ്ടോ?ഒന്നും ചെയ്യാനില്ല, കംഫോര്ട്ട് സോണിൽ ഇരിക്കുന്നവർക്ക് എളുപ്പത്തിൽ പറയാം കുഞ്ഞുങ്ങളെ നിങ്ങൾ ആസ്വദിക്കൂ.അല്ലാതെ എന്ത് ചെയ്യാനാണ് !ഇത്രമേൽ നിസംഗത ഈയടുത്തെങ്ങും തോന്നിയിട്ടില്ല 😥