കുരുതിക്കളം ആയിരുന്ന കുരുതിപുനലിന്റെ 25 വർഷങ്ങൾ

84

Sreeraj PT

കുരുതിക്കളം ആയിരുന്ന കുരുതിപുനലിന്റെ 25 വർഷങ്ങൾ .!!

“ഓപ്പറേഷൻ ധനുഷ് ”

തമിഴ് സിനിമാ ചരിത്രത്തിൽ ഇറങ്ങിയിട്ടുള്ളത്തിൽ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ മൂവിയും അന്നേ വരെയുള്ള ത്രില്ലർ സിനിമകൾ പിന്തുടർന്ന് വന്നിരുന്ന ശൈലികളിൽ നിന്ന് വ്യത്യസ്തമായി തികച്ചും റിയലിസ്റ്റിക്കായി ചിത്രീകരിക്കുകയും ചെയ്തിട്ടുള്ള എവർഗ്രീൻ ക്ലാസിക്ക് ആക്ഷൻ തില്ലർ . ജെന്റിൽമാൻ എന്ന ചിത്രത്തോടെ സൗത്ത് ഇന്ത്യ മുഴുവൻ താരമൂല്യം ഉയർന്ന് നിന്നിരുന്ന അർജ്ജുനും കമൽഹാസനും ഒര് പ്രത്യേക ദൗത്യത്തിനായി ഒരുമിച്ച് നിൽക്കുമ്പോഴും അവരെ നിസ്സഹായരാക്കിക്കൊണ്ടുള്ള ബദ്രി എന്ന വില്ലൻ കഥാപാത്രമായി നാസറും അത് പോലെ കമലിന്റെ ആദി നാരായണൻ എന്ന കഥാപാത്രത്തിന്റെ വൈഫ് സുമിത്രയായി ഗൗതമിയും എന്ന് വേണ്ട സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കിടിലൻ പെർഫോമൻസ് കാഴ്ച്ച വെക്കുന്ന ചിത്രം .

From Nayakan to Visaaranai: 8 Tamil films submitted as India's entry for  the Oscars | IndiaTodayകുരുതിപുനലിലെ പലരംഗങ്ങളും പിന്നീട് വന്ന പല ചിത്രങ്ങളിലെയും സീനുകൾക്ക് ഇൻസ്പിരേഷനായിട്ടുണ്ട് , വിക്രം വേദയിലെ ഹൈലൈറ്റ് ആയ ചോദ്യം ചെയ്യൽ സീനുകൾ കുരുതിപുനലിലെ ബദ്രി-ആദിനാരായണൻ ജയിൽ സീനുകൾ റീക്രിയേറ്റ് ചെയ്തിട്ടുള്ളത് ആണ് .സാധാരണ പോലീസ്ത്രില്ലർ മൂവികളിൽ നായകന്റെ ഫാമിലി ലൈഫ് കാണിക്കുന്നതിന് വലിയ പ്രധാന്യം കൊടുക്കാറില്ലെങ്കിൽ ആ കീഴ്വഴക്കങ്ങളും ഈ ചിത്രത്തിൽ തെറ്റിക്കുന്നു, അത്രയേറെ സ്വാഭാവികമായ അഭിനയം മൂലം അതിമനോഹരമാണ് ആദിനാരായണനും സുമിത്രയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ , ക്ളൈമാക്സിനോട് അടുത്തുള്ള ഗൗതമിയുടെ പെർഫോമൻസ് ഒക്കെ കിടിലോൽക്കിടിലം ,അത് പോലെ അവർ തമ്മിലുള്ള ചുംബന രംഗങ്ങൾ കണ്ടൊണ്ട് വരുന്ന മകൻ കണ്ണ് പൊത്തുമ്പോൾ ‘അപ്പൻ അമ്മക്ക് മുത്തം കൊടുക്കുന്നതൊന്നും ഒര് തെറ്റല്ല, കണ്ണ് തുറക്ക് എന്ന് പറയുന്നതും എന്റെ മകന് ഇതൊക്കെ ഞാൻ വേണം പറഞ്ഞു കൊടുക്കാൻ,അല്ലാതെ സാറ്റലൈറ്റ് ഒന്നും വരില്ല” എന്ന് പറയുന്ന രംഗങ്ങളൊക്കെ മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളില്ല .

Drohi Movie Pre - Climax Scene - Kamal Hassan, Arjun, Gautami - YouTubeകുരുതിപുനൽ കണ്ടപ്പോൾ എന്നെങ്കിലും ഒര് സംവിധായൻ ആകുവാണെങ്കിൽ കമൽ സാറിനെ വെച്ച് ഇത് പോലൊരു കോപ്പ് മൂവി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അങ്ങനെ ചെയ്ത സിനിമയാണ് “വേട്ടയാട് വിളയാട് “എന്നുമുള്ള ഗൗതം വാസുദേവിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കാം വർഷങ്ങളോളം സിനിമാട്ടോഗ്രാഫർ ആയി വർക്ക് ചെയ്തിരുന്ന PC ശ്രീറാമിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ കുരുതിപുനലിന്റെ റെയിഞ്ച് .ദ്രോഹ് കാൽ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് കുരുതിപുനൽ ,എങ്കിൽ പോലും ഹിന്ദിച്ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റേത് എന്നാണ് അറിവ് .

24 Years of Kurudhipunal:- Cinema expressNB:ഒര് കമൽഹാസൻ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിനെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലാത്തത് കൊണ്ട് പടത്തിലെ ഷോട്സിനെ പറ്റി മനസിലാക്കാൻ പറ്റുന്ന ഒര് ഫോട്ടോ തന്നെ ഇടുന്നു .