ഒടിയനോടെ ആപ്പീസ് പൂട്ടിയെന്നു പറഞ്ഞവർ ജോർജ്ജ്‌കുട്ടിയെ ആഘോഷിക്കുന്നു

104

Sreeram Prabhakar

ദൃശ്യം 2 ലെ സ്റ്റേഷൻ സീനിൽ മകൾക്ക് അപസ്മാരമാണെന്ന് ജോർജൂട്ടി പറയുമ്പോൾ മോഹൻലാൽ എന്ന നടന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായ ഭാവങ്ങളുണ്ട്. അതിനു പുറമെ പുള്ളിയുടെ സൗണ്ട് മോഡ്ലേഷൻ കൂടെ ആകുമ്പോ രംഗം കാണുന്ന പ്രേക്ഷകരുടെ ഉള്ളൊന്ന് പെടക്കും.ഒടിയന് ശേഷം മോഹൻലാലിന്റെ പേരിലുള്ള botox ട്രോളുകൾ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഒടിയനോടെ ലാലിന്റെ കാലം കഴിഞ്ഞെന്ന് ട്രോൾസ് വരുമ്പോ ഒരു പരിധിയിൽ കൂടുതൽ കാര്യമാക്കിയിട്ടുമില്ല.എങ്കിലും മോഹൻലാലിൻറെ കാലം കഴിഞ്ഞെന്നും ആ മുഖത്ത് ഇനി ഭാവങ്ങൾ വിരിയില്ലെന്നും പറഞ്ഞ കമ്മെന്റുകൾക് നൂറിൽ പരം ലൈക്കുകൾ കുമിഞ്ഞു കൂടുന്നത് കണ്ടപ്പോൾ അമ്പരന്ന് പോയിട്ടുണ്ട് പലപ്പോളും.ദൃശ്യം 2 പുള്ളിയുടെ പോട്ടെൻഷ്യൽ കേവലം മാത്രം ഉപയോഗിച്ച ഒരു സിനിമ മാത്രമാണ്, എങ്കിലും… ഇന്ന് ദൃശ്യം രണ്ടിൽ ലാലിനെ വീണ്ടും വാനോളം ആളുകൾ ഉയർത്തുമ്പോൾ യഥാർത്ഥത്തിൽ മോഹൻലാൽ നേരിട്ടല്ലാതെ,എന്നാൽ വെടിപ്പായി മുന്നോട്ട് വെക്കുന്ന ഒരു വസ്തുതയുണ്ട്.മോഹൻലാൽ എന്ന നടൻ ഇപ്പോളും ഇവിടെ തന്നെയുണ്ട്. അദ്ദേഹത്തോളം ഫ്ളക്സ്ബിൾട്ടി ഉള്ള നടൻ തത്കാലം ഇന്ന് മലയാളത്തിലില്ല. Form is temperory, Class is permanent !!