ഗോൾഡ് ചില ചിന്തകൾ.
Spolier alert
Sreeram Raman
സിനിമ റിലീസ് ദിവസം തന്നെ കണ്ടതാണ്.ചില തിരക്കുകൾ കൊണ്ട് അന്ന് പോസ്റ്റ് ഇടാൻ പറ്റിയില്ല. ഇത് ഗോൾഡ് എന്ന പടത്തിന്റെ റിവ്യു എന്നതിലുപരി ചില തോന്നലുകളും ഫാക്റ്റുകളും ഒക്കെ പറയാൻ വേണ്ടി ഇടുന്ന ഒരു പോസ്റ്റ് ആണ്.ഓപ്പൺ ആയ ചർച്ചകൾ പ്രതീക്ഷിച്ചു കൊണ്ട് ആണ് ഈ പോസ്റ്റ് ഇടുന്നത്.
ഗോൾഡ് റിവ്യൂസിൽ ഒന്നും തന്നെ പറയാത്ത ചില കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്.
സിനിമയെ പറ്റി പറയും മുൻപേ പറയാൻ ഉള്ളത് അൽഫോൻസ് പുത്രൻ നിർമിച്ച “തോബാമാ ” എന്ന സിനിമയെ കുറിച് ആണ്.ഈ പടം ഒരുപാട് പേര് കണ്ടു കാണാൻ വഴിയില്ല.ഏകദേശം ഈ സിനിമയുടെ ഒരു റേഞ്ചിൽ ആണ് അൽഫോൻസ് ഗോൾഡിനെ സമീപിച്ചത്. അതിലും ഇത് പോലെ ലോട്ടറി വിൽപ്പനയും സ്ട്രഗിൾ ചെയ്യുന്ന 3 പയ്യന്മാരുടെ കഥയും ഒക്കെ ആണ്. ഇവിടെ ഒരാളും സ്വർണവും ആണ് വിഷയം എന്ന് മാത്രം. എന്നാലും അത് പോലൊരു ചെറിയ സിനിമയുടെ സ്കെയിലിൽ എങ്ങനെ അൽഫോൻസിനു ഇത് പോലൊരു പടം പടച്ചു വിടാൻ തോന്നി എന്നത് ഗോൾഡ് കണ്ടപ്പോൾ തോന്നി.
പണ്ടത്തെ ഉടായിപ്പ് സിനിമകൾ ഉണ്ടല്ലോ സാധാരണക്കാരന്റെ ജീവിതത്തിൽ ഒരു സാധാരണ സംഭവം നടക്കുന്നതും പിന്നെ അയാൾ മറയ്ക്കാൻ വേണ്ടി നടക്കുന്നതും ഒക്കെ. റാംജി റാവ് സ്പീക്കിങ് മുതൽ പൃഥ്വിരാജിന്റെ തന്നെ ഇന്ത്യൻ റുപ്പീ വരെ നീണ്ടു കിടക്കുന്ന പടങ്ങളിൽ വന്ന പോലെ ഒരു കഥ 2022 ഇൽ അവതരിപ്പിക്കാൻ എങ്ങനെ തോന്നി എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.അൽഫോൻസിന്റെ മുൻപത്തെ രണ്ട് സിനിമകളിലും ഉണ്ടായിരുന്ന പ്രധാന സംഗതി പ്രധാന നടനുമായി പ്രേക്ഷകർക്ക് കൃത്യമായ ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടായിരുന്നു എന്നതായിരുന്നു.നേരത്തിലെ മാത്യു ആയാലും പ്രേമത്തിലെ ജോർജ് ആയാലും അവരുടെ പ്രശ്നങ്ങളും വികാര വിചാരങ്ങളും പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കുന്നതിൽ തിരക്കഥ നല്ല പങ്ക് വഹിച്ചിരുന്നു.
എന്നാൽ ഗോൾഡിൽ ജോഷി ഗോൾഡ് മോഷ്ടിക്കുന്നതിനു പിന്നിലെ motive ഒന്നും തന്നെ കൃത്യമായി പറയുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഒരു വൻ സാമ്പത്തിക ബാധ്യത എങ്കിലും ജോഷിക്ക് ഉണ്ടെന്നു പറയാൻ അൽഫോൻസ് ശ്രമിച്ചില്ല എന്നതാണ് ഗോൾഡിന്റെ ഏറ്റവും വലിയ പരാജയം ആയി തോന്നിയത്.
എന്തിനോ വേണ്ടി കുറേ കഥാപാത്രങ്ങൾ, കുറേ one liners. സൗബിൻ, സിജു വിൽസൺ, ജഗദീഷ് അടക്കം ഉള്ള നടന്മാർക്ക് ഒരു ഐഡന്റിയും കൊടുക്കാതിരുന്നത് സത്യത്തിൽ എന്തോ പോലെ തോന്നി. ഒരു web സീരീസിന്റെ നിലവാരം എങ്കിലും അൽഫോൻസ് മിനിമം കാണിക്കേണ്ടതായിരുന്നു. പാട്ടുകൾ ഒക്കെ എന്തിനോ കുത്തികേറ്റി വച്ചിരിക്കുന്നു.
എന്നാലും പൃഥ്വി ഒക്കെ ഈ പടത്തിന്റെ ഫൈനൽ ഔട്ട് കണ്ടിട്ട് ആണോ ഇറക്കി വിട്ടത് എന്ന് ന്യായമായും സംശയമുണ്ട്. ഇത് പോലുള്ള മുൻനിര നടന്മാരും സംവിധായകരും പ്രേക്ഷകരോട് ചെയ്യുന്നത് വലിയ നീതി കേടാണ് എന്ന് ഇവർ മനസ്സിലാക്കണം. കാരണം ആറാട്ട്, മോൺസ്റ്റർ, ഗോൾഡ് അടക്കം ഉള്ള പല പരാജയ സിനിമകളും business wise സേഫ് ആണ്. ലാലേട്ടൻ ഈ അടുത്ത് ചെയ്ത പോലത്തെ ഒരു പരിപാടിയാണ് പൃഥ്വിയും ഈ പടത്തിൽ ചെയ്തത് എന്നാണ് തോന്നിയത്. പണ്ടത്തെ പരാജയ സിനിമകൾ പോലും ഒരു വട്ടം അല്ലെങ്കിൽ repeat value ഉള്ള പടങ്ങൾ ആയിരുന്നു.എന്നാൽ ഇപ്പോഴത്തെ ഇത് പോലുള്ള സിനിമകൾ ഒരു വട്ടം പോലും സഹിക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ് വരുന്നത്.
റബ്ബർ ബാൻഡ് പോലെ ആണ് ഗോൾഡ് ഒക്കെ വലിച്ചു നീട്ടി വച്ചിരിക്കുന്നത്. ആദ്യ അവസാനം വരെ വാച്ച് നോക്കി ഇരുന്ന് പല ദുരന്ത പടങ്ങൾ പോലും കണ്ടിട്ടില്ല. പക്ഷെ ഗോൾഡ് ഒക്കെ മടുത്തു പോയി. ഈ പടത്തിൽ നിന്ന് പാഠം പഠിച്ചു അടുത്ത പടം അൽഫോൻസ് നന്നാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു