അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
194 VIEWS

Sreeram Subrahmaniam

നാനെ വരുവേൻ 

തുള്ളുവതോ ഇളമൈ, കാതൽ കൊണ്ടെൻ, പുതുപ്പേട്ടൈ , തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫേവറിറ്റ് ഡയറക്ടർ സെൽവരാഘവനും അനിയൻ ധനുഷും ,നന്പൻ യുവനും കൂടെ ഉള്ള കോമ്പൊയിൽ വരുന്ന ചിത്രം എന്നത്‌ കൊണ്ട് തന്നെ വളരെ അധികം പ്രതീക്ഷയോടു കൂടി തന്നെ ആണ് ചിത്രം കാണാൻ കയറിയത്. ചിത്രത്തിന്റെ ജോണർ എന്താണെന്ന് പോലും കൃത്യമായി പിടികിട്ടാതെ ആണ് സിനിമയ്ക്കു കയറിയത് എന്നത് കൊണ്ട് തന്നെ ഫസ്റ്റ് ഹാഫ് ചെറുതായി ഒന്ന് ഞെട്ടിച്ചു. ഒരു ഈറി അറ്റ്മോസ്ഫിയർ സൃഷ്ട്ടിക്കാൻ സെൽവരാഘവനും , സിനിമാറ്റോഗ്രാഫർ ഓം പ്രകാശിനും കഴിയുന്നുണ്ട്. യുവന്റെ ബിജിഎം അതിന്റെ എഫ്ഫക്റ്റ് പതിന്മടങ്ങും അയക്കുന്നുണ്ട്. ഇന്റർവെൽ എത്തുമ്പോഴേക്കും ഒരു ഹൈ പോയിന്റിൽ ആവുന്നുണ്ട് ചിത്രം.

എന്നാൽ രണ്ടാം പകുതിയിൽ വരുമ്പോഴെക്കാവും ഒരു ജോണർ ഷിഫ്റ്റ് അനുഭവപ്പെടും. രണ്ടാം പകുതിയിൽ കാതിരിന്റെ ഫ്ലാഷ് ബാക്ക് സീനുകൾക്കു പ്രാധാന്യം കൊടുക്കാതെ പ്രഭു – കതിർ( ധനുഷ് ചെയ്യുന്ന കഥാപാത്രങ്ങൾ) കോൺഫ്ലിക്റ്റിനു കൂടുതൽ സമയം നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ കാതൽ കൊണ്ടെയ്‌ൻ, പുതുപ്പേട്ടൈ ഒക്കെ പോലെ ഒരു സെൻസേഷൻ ആകുമായിരുന്നു നാനെ വരുവേൻ.

തീരെ ഫ്ലാറ്റ് ആയി പോയ സെക്കന്റ് ഹാൽഫിലും ധനുഷിന്റെ പ്രകടനം ആസ്വദിക്കാൻ പറ്റും എന്നതാണ് ഒരു ആശ്വാസം. രണ്ടു എക്സ്ട്രീമിസിൽ ഒള്ള കഥാപത്രങ്ങളും ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സൈക്കോ ആയ കതിരിന്റെ സ്വല്പം ലൗഡ് ആയ പെർഫോമൻസിലും കൂടുതൽ ഇഷ്ടപെട്ടത്ത് വളരെ സബ്‌ടൈൽ ആയി വതരിപ്പിച്ച പ്രഭുവിനെ ആണ്. മകളോട് ഉള്ള സ്നേഹവും, ഉള്ളിലുള്ള പേടിയും, ഒരു പ്രത്യേക മോമെന്റിൽ കതിരിനെ കുറിച്ച് ഒരു കഥാപാത്രം ചോദിച്ചു കഴിഞ്ഞപ്പോൾ ഒക്കെ ഉള്ള സീനും ഒക്കെ വളരെ ഭംഗിയായി ധനുഷ് അവതരിപ്പിച്ചിട്ടുണ്ട്.

ധനുഷിന്റെ മകളായി വന്ന കുട്ടിയുടെയും, ധനുഷിന്റെ കുട്ടികാലം അവതരിപ്പിച്ച കുട്ടിയും നന്നായി ചെയ്തിട്ടുണ്ട്. സെൽവരാഘവന്റെ ക്യാമിയോ കൊള്ളാമായിരുന്നു. എന്നാൽ ബാക്കി ആർക്കും വലുതായി ഒന്നും ചെയ്യാനുള്ള സ്കോപ്പ് ചിത്രത്തിൽ ഇല്ല .ധനുഷിന്റെ പ്രകടനത്തോടൊപ്പം യുവൻറെ രണ്ടു പാട്ടും ബിജിഎം ഒക്കെ സെക്കന്റ് ഹാൾഫിനെ കുറച്ചൊക്കെ സേവ് ചെയ്യുന്നുണ്ട്.

എന്നാലും ഒരു അതിഗംഭീരം എന്ന് പറയാവുന്ന ഒരു ഫസ്റ്റ് ഹാൾഫിനു ശേഷം ഒരു എബോവ് അവജ് സെക്കന്റ് ഹാഫ് വന്നാൽ പോലും ചിത്രത്തിന്റെ മൊത്തത്തിൽ ഉള്ള ആസ്വാദനത്തിന്റെ ബാധിക്കും. ഇവിടെ സെക്കന്റ് ഹാഫ് ബെലോ ആവറേജ് ആണെന്ന് തന്നെ പറയാം. അത് ഒരു പക്ഷെ കണ്ടിരുന്ന ഫസ്റ്റ് ഹാൾഫിന്റെ രസം കൂടി കളഞ്ഞേക്കാം..ഇന്നലെ ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയതിലും കുറച്ചു കൂടെ മികച്ചത് ആണ് ഈ ചിത്രം എന്ന് ഇപ്പോൾ ഈ റിവ്യൂ എഴുതുമ്പോൾ തോന്നുന്നുണ്ട്. ചിലപ്പോൾ ഒന്ന് രണ്ടു വര്ഷങ്ങള്ക്കു ശേഷം പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാവാനും സാധ്യത ഉണ്ട്.. because its a selvaraghavan movie …

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.