ആന്റണി പെരുമ്പാവൂർ മണ്ടത്തരം കാട്ടിയോ? ഇല്ലേയില്ല കാഞ്ഞ ലാഭ ബുദ്ധിയാണ്, എങ്ങനെയെന്നല്ലേ ?

0
489

Sreeram Subrahmaniam

ദൃശ്യം 2 ഓ ടി ടി v / s തിയേറ്റർ റിലീസ് – ഒരു അനാലിസിസ്

ആന്റണി പെരുമ്പാവൂർ മണ്ടത്തരം കാട്ടിയോ? ഒരു പാട് പേര് ഈ പടം തിയേറ്ററിൽ വന്നിരുന്നേൽ 100 കോടി കളക്ട് ചെയ്തേനെ മണ്ടത്തരം കാണിച്ചു എന്നൊക്കെ പറയുന്നുണ്ട്.. എന്നാൽ ശരിക്കും ആന്റണി ബുദ്ധിപൂർവം അല്ലെ ഇത് ചെയ്തയത്‌ . ചില കണക്കുകൾ പറയാം. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ചിത്രം (ഡൊമസ്റ്റിക് ) പുലിമുരുകൻ ആണ് 86 കോടി. വേൾഡ് വൈഡ് കളക്ഷൻ ഇതിൽ നോക്കണ്ട കാര്യം ഇല്ല. എന്ത് കൊണ്ടെന്നാൽ , റസ്റ്റ് ഓഫ് ഇന്ത്യ കളക്‌ഷനും , ഓവർസീസ് കളക്ഷനും അതാതു ഡിസ്‌ട്രിബൂട്ടർസിനു അവകാശപ്പെട്ടതാണ്. അതായതു പ്രൊഡ്യൂസർക്കു കിട്ടുന്ന റെവന്യൂ റൈറ്സ് വിൽക്കുമ്പോൾ കിട്ടുന്നത് മാത്രമാണ് .
ഒരു മലയാളം സിനിമയിലൂടെ പ്രൊഡ്യൂസറിനു കിട്ടുന്ന റെവന്യൂ താഴെ പറയുന്നതാണ് ..

1 . ഡൊമസ്റ്റിക് തിയേറ്റർ കളക്ഷൻ ഷെയർ ( പ്രൊഡ്യൂസറും ഡിസ്‌ട്രിബുട്ടോരും ഒരേ ആൾ ആകുമ്പോൾ.)
2 . റസ്റ്റ് ഓഫ് ഇന്ത്യ , ഓവർസീസ് റൈറ്റ് ( ഫിക്സഡ് അമൌന്റ്റ് ആണ് )
3 . സ്ട്രീമിംഗ് റൈറ്റ്
4 . സാറ്റലൈറ്റ് റൈറ്റ്.
5 . ഓഡിയോ റൈറ്സ് ( ഇമ്മെട്ടീരിയൽ അമൌന്റ്റ് ).
6 റീമെയ്ക് റൈറ്സ്.

ഈ പറഞ്ഞതിൽ ഡയറക്റ്റ് ott റിലീസ് ആയതു കൊണ്ട് കിട്ടാതെ പോകുന്നത് ആദ്യം പറഞ്ഞ രണ്ടു റെവന്യൂസ് ആണ് , അതായതു ഡൊമസ്റ്റിക് കല്കഷനും ROI / ഓവർസീസ് റൈറ്റും . ലൂസിഫറിന്റെ ഫിഗേര്സ് വച്ച് കമ്പയർ ചെയ്താൽ ഇന്നത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു roi / ഓവർസെസ് എല്ലാം കൂടി 6 മുതൽ 7 കോടി വരെ കിട്ടിയേക്കാം . പിന്നെ തിയേറ്റർ റിലീസിന് ശേഷം ഉള്ള സ്ട്രീമിംഗ് ഒരു 8 കോടി വരെ കിട്ടും . അതായതു ആകെ 15 കോടി .

ഇനി തിയേറ്റർ കളക്ഷനിലേക്കു വരം . ടാക്സും മറ്റു ചാര്ജസും കഴിഞ്ഞു കിട്ടുന്ന നേടി അമൌന്റ്റ് ഒരു അഗ്രിഡ് പെർസെന്റജിൽ എക്സിബിറ്ററും അതായത് തീയേറ്ററും, ഡിസ്‌ട്രിബുട്ടോരും ഷെയർ ചെയ്യുന്നു. ഈ പെർസെന്റജ് ആദ്യ രണ്ടാഴ്ചക്കു ശേഷം മാറും. ഒരു ആവറേജ് നോക്കിയാൽ ടോട്ടൽ കളക്ഷന്റെ ഏകദേശം 35 % മുതൽ 40 % ശതമാനം വരെ ആണ് ഡിസ്‌ട്രിബൂട്ടോർ ക്കു കിട്ടുക . ബാക്കി 60 -65 % ടാക്സും തീയേറ്റേഴ്സ് ഷെയറും ആണ് അതായതു പുലിമുരുകന്റെ അത്ര തന്നെ കളക്ട് ചെയ്താലും പ്രൊഡ്യൂസർക്കു ലഭിക്കുക മാക്സിമം 30 കോടിയാണ്.

എന്നാൽ എത്ര മികച്ച ചിത്രമായാലും ഈ സാഹചര്യത്തിൽ പുലിമുരുഗന്റെയോ ലുസിഫെറിനിറ്റിയോ ഒന്നും കളക്ഷൻ വരാൻ സാധ്യത തീരെ ഇല്ല. ഒന്നമത്തെ കാര്യം 50 % കപ്പാസിറ്റി യിൽ മാത്രമേ ഷോ നടത്താൻ കഴിയുകയുള്ളു. പുലിമുരുകന്റെ കാര്യത്തിൽ റിപീറ്റ്‌ ഓഡിയൻസ് എന്നൊരു ഫാക്ടർ ഉണ്ട്. ഈ കോവിഡ് പേടിയും , ഒരു മാസത്തിൽ ott റിലീസ് എന്ന സാഹചര്യം ഉള്ള കാരണത്താൽ എത്ര അഭിപ്രയം നേടിയാലും റിപീറ്റ്‌ ഓഡിയൻസ് കുറവായിരിക്കും . അത് പോലെ കൂടുതൽ ഫാമിലീസും സ്ഫേറ്റിയെ കരുതി ഒരുമാസം കഴിഞ്ഞുള്ള ott റിലീസിനായി കാത്തിരിക്കുകയെ ഒള്ളു .

50 % ക്യാപ്‌സിറ്റിയിൽ പുലിമുരുകന്റെ കളക്ഷൻ 28 ദിവസത്തിൽ എത്തിക്കുക എന്നത് നടക്കുന്ന കാര്യമല്ല. കളക്ഷൻ മാക്സിമം അതിന്റെ ഒരു 50 % വരെ എത്തിയേക്കാം .അതിനു അപ്പുക്കുറത്തേക്കു വരില്ല. അതായതു ഒരു 40 കോടി അങ്ങേയറ്റം . അങ്ങനെ വരുമ്പോൾ പ്രൊഡ്യൂസറിനു അത് വഴി കിട്ടുക 15- 16 കോടിയാവും. ഇതിൽ നിന്നും പ്രിന്റ് & പബ്ലിസിറ്റി കോസ്ട് കൂടെ കുറച്ചാൽ നെറ്റ് ഒരു 13 – 14 കോടി.സൊ കോവിഡ് സമയത്തെ റിസ്ക് മുഴുവൻ എടുത്തു തിയേറ്റർ റിലീസ് ചെയ്തിരുന്നെങ്കിലും പ്രൊഡ്യൂസർക്കു കിട്ടുന്ന മാക്സിമം റെവന്യൂ 30 കോടിയിൽ താഴെ നിന്നേനെ. ആമസോൺ പ്രൈം 40 കോടിക്ക് മുകളിലാണ് നൽകിയിരിക്കുന്നത്. 25 % മുതൽ 30 % വരെ കൂടുതൽ റെവന്യൂ .

തിയേറ്റർ എക്സ്പെരിയൻസ് നഷ്ടമായി എന്നത് ശരിയാണ്. എന്നാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നതിനേക്കാൾ പതിന്മടങ്ങു പ്രേക്ഷകരിലേക്ക് ചിത്രം എത്തിയിട്ടുണ്ട്.. പ്രത്യേകിച്ച് കേരളത്തിന് വെളിയിലേക്കും. ഇൻഡൈറെക്ട ആയ മറ്റൊരു ലാഭം ഇതാണ്.. മരക്കാർ പോലെ ഒരു സിനിമ വരുമ്പോൾ അതിന്റെ മാർക്കറ്റ് എക്സ്റ്റാൻഡ് ചെയ്യാനും ഈ ഒരൊറ്റ തീരുമാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്..