നടന്‍ ശ്രീരാമന് മമ്മൂക്ക കാരണം ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് സഫാരി ചാനലിലൂടെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയും ശ്രീരാമനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു . അങ്ങനെയാണ് ശ്രീരാമന് ഗൾഫ് ഷോയിൽ അവസരം ലഭിക്കുന്നത്. എന്നാൽ നിരുപദ്രവകരമായൊരു തമാശയുടെ പേരിൽ അതെ മമ്മൂട്ടി തന്നെയാണ് ശ്രീരാമന് അവസരം നിഷേധിച്ചു. അക്കഥ പറയുകയാണ് സിദിഖ്

“ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിംങ് സമയത്ത് മമ്മൂട്ടിയുമൊത്ത് ഗള്‍ഫില്‍ ഒരു ഷോ ഫൈനലൈസ് ചെയ്യുന്നത്. ഹിറ്റ്‌ലറില്‍ നടന്‍ ശ്രീരാമനും ഒരു വേഷം ചെയ്യുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും നല്ല സുഹൃത്തുക്കളാണ്. ഷോയ്ക്ക് പോകുന്ന ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റ് ഇട്ട സമയത്ത് മമ്മൂക്ക പറഞ്ഞു ശ്രീരാമനും നമുക്കൊപ്പം വരുന്നുണ്ട് എന്ന്. അന്ന മമ്മൂക്ക പറഞ്ഞാല്‍ അതിന് അപ്പുറം മറ്റൊന്നില്ലായിരുന്നു. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വേഗം ശ്രീരാമന്റെ പേരും ഷോയുടെ ലിസ്റ്റില്‍ ചേര്‍ത്തു. ശ്രീരാമന് അന്ന് വളരെ സന്തോഷത്തിലായിരുന്നു. ഷോയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും സന്തോഷമുണ്ടെന്ന് അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞു”

“മുകേഷ്, വാണി വിശ്വനാഥ്, ഇന്നസെന്റ്, ലളിത ചേച്ചി അങ്ങനെ എല്ലാവരും തന്നെ ഷോയില്‍ പങ്കെടുക്കാനായിട്ടുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ സിനിമയില്‍ അഭിനയിക്കുന്ന മിക്ക താരങ്ങളും ഷോയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഷോയ്‌ക്കൊരു ട്രെയ്‌ലര്‍ ഉണ്ടാക്കാമെന്ന് മമ്മൂക്ക പറയുകയുണ്ടായി. എന്നിട്ട് മ്യൂസിക്ക് ചെയ്യാനായി വിദ്യാസാഗറിനെ ഏല്‍പ്പിക്കുകയും ചെയ്തു. വിദ്യാസാഗര്‍ മ്യൂസിക്ക് ചെയ്ത് തന്നത് ഒറു വെസ്റ്റേണ്‍ സ്റ്റൈല്‍ മ്യൂസിക്കായിരുന്നു. ഷോ ആണെങ്കില്‍ ഒറു നാടന്‍ ആയിരുന്നു. ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു ഈ വിഷ്വലും മ്യൂസിക്കും മാച്ചാവില്ലെന്നും നാടന്‍ മ്യൂസിക്കാണ് നല്ലതെന്നും. അത് പറഞ്ഞത് മമ്മൂക്കക്ക അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു.”

“ഇതൊന്നുമറിയാതെ ശ്രീരാമന്‍ അവിടെ വന്നു. മമ്മൂക്ക ശ്രീരാമനെ മ്യൂസിക്ക് കേള്‍പ്പിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. ശ്രീരാമന്‍ അപ്പോള്‍ വെറ്റില മുറുക്കികൊണ്ടാണ് ഇരുന്നത്. മ്യൂസിക്ക് കേട്ട് കഴിഞ്ഞ് ശ്രീരാമന്‍ പറഞ്ഞു ‘നല്ല മലയാളത്തനിമയെന്ന്’. അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറക്കെ ചിരിച്ചു. കുറച്ച് കഴിഞ്ഞ് ശ്രീരാമന്‍ വന്ന് ഞങ്ങളോട് പറഞ്ഞു എന്തിനാണിഷ്ടാ ചിരിച്ചത്.. എന്റെ ഷോ തെറിച്ചില്ലേന്ന്..’ അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. എന്നെ ഷോയില്‍ വെട്ടിയെന്ന് പറഞ്ഞു. ഞാന്‍ ആ മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് എന്നെ ഷോയില്‍ നിന്ന് പുറത്താക്കിയെന്ന് ശ്രീരാമന്‍ പറഞ്ഞു. നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിനാണ് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം ശ്രീരാമന് നഷ്ടമായത് ” – സിദ്ദിഖ് പറഞ്ഞു

Leave a Reply
You May Also Like

അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യന്റെ ചിത്രങ്ങൾ വൈറലാകുന്നു

തമിഴ്, തെലുങ്ക് സിനിമകളിൽ മുൻനിര നായികയായി മാറിയ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ…

അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്ക് കേരളീയരോടുള്ള നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണ് ‘തന്ത’

പൗലോസ് കുയിലാടന്റെ ലഘു ചിത്രം ‘തന്ത ‘

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’, കങ്കണയുടെ ഫസ്റ്റ്ലുക്ക്

പിആർഒ: ശബരി രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ കങ്കണയുടെ ഫസ്റ്റ്ലുക്ക്…

”ഇതെല്ലാം ഉൾക്കൊണ്ട്‌ നല്ലൊരു സിനിമ നല്ലൊരു തിരക്കഥയുടെ പിൻബത്തിൽ അദ്ദേഹത്തിൽ നിന്നു ഉണ്ടാകും..”

രാഗീത് ആർ ബാലൻ “mess in every sense…it was a mistake”.. യൂട്യൂബിൽ സംവിധായകൻ…