മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രം ആണ് കാത്തുവക്കുള്ള രണ്ടു കാതൽ. സംവിധായകൻ വിഘ്‌നേശ് ശിവൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഇതിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരിക്കുകയാണ്. രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ വിജയ് സേതുപതി എത്തുന്നു. ചിത്രത്തിൽ ആ രണ്ടു കാമുകിമാരായി ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കണ്മണി, ഖദീജ എന്നീ വേഷങ്ങളാണ് യഥാക്രമം അവർ കൈകാര്യം ചെയുന്നത്.

എന്നാൽ ഇതിന്റെ ട്രെയ്‌ലർ കണ്ടു മലയാളികൾ സത്യത്തിൽ അമ്പരക്കുകയാണ്. കാരണം മാസ്സ് പരിവേഷത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നമ്മുക്ക് കാണാൻ സാധിക്കുന്നു. മലയാള സിനിമയിൽ നായകനായി ഒക്കെ അഭിനയിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. മറ്റു ഭാഷകലയിലും അഭിനയിച്ചിട്ടുണ്ട്. പ്രഭു, കല മാസ്റ്റർ, ലോല്‌ സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ,റെഡിന് കിംഗ്സ്ലി, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സംഗീതം – അനിരുദ്ധ് രവിചന്ദർ , എഡിറ്റിങ് – ശ്രീകർ പ്രസാദ്, കാമറ -എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ . ഏപ്രിൽ 28 നു കാത്തുവക്കുള്ള രണ്ടു കാതൽ റിലീസ് ചെയ്യും .

Leave a Reply
You May Also Like

വിശപ്പിന്റെ വില മനസിലാക്കിത്തരുന്ന ‘കണ്ടൻ’

TOMIN SAJI രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘കണ്ടൻ’ എന്ന ഷോർട്ട് ഫിലിം നമ്മുടെയൊക്കെ മനസാക്ഷിയെ ഞെട്ടിച്ച…

എട്ടു വർഷങ്ങൾ ആകുന്നു ബോക്സ് ഓഫിസിനെ അമ്മാനമാടിയ ആ മായാജാലാക്കാരനെ പൂർണ ഫോമിൽ കണ്ടിട്ട്

Sanal Kumar Padmanabhan പടം കണ്ടു കൊണ്ടിരിക്കുമ്പോൾ സിനിമയുടെ സംവിധായകനെ തേടി ടൈറ്റിൽ കാർഡോ പോസ്റ്ററുകളിലെ…

“രാസ്ത” ജനുവരി 5ന്

“രാസ്ത”ജനുവരി 5ന്. മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ അനീഷ് അൻവറിന്റെ പുതിയ…

ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ കണ്ട് തന്നെ മനസ്സിലാക്കണം, കുറിപ്പ്

ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ…