വാളയാറിലെ കുട്ടികൾക്ക് വേണ്ടി ചിത്രം വരച്ചും, മെഴുകുതിരി കത്തിച്ചും പ്രതിഷേധിക്കുവാൻ ആരും മുതിർന്നില്ല

0
411
Sreeya Remesh

Sreeya Remesh

പതിനൊന്നും ഒൻപതും വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത് കേരളത്തിലാണ്, പ്രതികൾ എന്ന് ആരോപിക്കപ്പെടുന്നവരെ കോടതി വെറുതെ വിട്ടിരിക്കുന്നു. ഉത്തരേന്ത്യയിലെക്ക് വിരൽ ചൂണ്ടി നിരന്തരം ബഹളം കൂട്ടുന്നവരുടെ, അവിടത്തെ പീഡന സംഭവങ്ങളിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തുന്നവരുടെ സ്വന്തം നാട്ടിലാണ് ഈ അനീതി നടന്നിരിക്കുന്നത്. ചിത്രം വരച്ചും, മെഴുകുതിരി

Sreeya Remesh
Sreeya Remesh

കത്തിച്ചും പ്രതിഷേധിക്കുവാൻ ആരും അന്ന് മുതിർന്നില്ല. വാളയാറിനിപ്പുറം ഉള്ള കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഉള്ള പീഡനങ്ങളോടും കൊലപാതകങ്ങളോടും മൗനം പാലിക്കുന്ന ദു:ശ്ശീലം എന്നാണിനി “സാംസ്കാരിക കേരളം“ ഒഴിവാക്കുക?

ഒരു കേസ് പരാജയപ്പെട്ട് കോടതി പിരിഞ്ഞ ശേഷം കേസ് വാദിച്ച വക്കീൽ തന്റെ കക്ഷികൾക്ക് മുമ്പിൽ ശക്തമായ കുറേ വാദമുഖങ്ങൾ നിരത്തി. എല്ലാം കേട്ടു കഴിഞ്ഞ കക്ഷി ചോദിച്ചു വത്രെ. ഇത്രയും കര്യങ്ങൾ ഉണ്ടായിട്ട് അങ്ങ് ഇതിൽ ഒരെണ്ണം പോലും കോടതിയിൽ പറഞ്ഞില്ലല്ലൊ. അങ്ങിത് കോടതിയിൽ പറഞ്ഞിരുന്നേൽ കേസ് നമ്മൾ എന്നേ ജയിച്ചേനെ എന്ന്.

വാളയാറിലെ ആദിവാസി പെൺകുട്ടികളുടെ കൊലപാതകം?( ദുരൂഹമരണക്കേസിലെ) പ്രതികളെ കോടതി വെറുതെ വിട്ട ശേഷം അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ അന്വേഷിക്കും, പുരനർന്വേഷന സാധ്യതകൾ തേടും, അപ്പീലു പോകും എന്നിങ്ങനെ ഉള്ള ഉത്തരവാദിത്വപ്പെട്ട ചിലരുടെ പ്രതികരണങ്ങൾ കേൾക്കുമ്പോൾ ഈ സംഭവമാണ് ഓർമ്മവരിക. 2017-ൽ ഈ സംഭവം നടക്കുമ്പോൾ നിങ്ങളൊക്കെ ഇതേ സ്ഥാനങ്ങളിൽ തന്നെയായിരുന്നില്ലെ ഇരുന്നിരുന്നത്? എന്തേ നിങ്ങൾക്ക് ആ കേസിൽ ഇരകൾക്ക് നീതി ഉറപ്പാക്കും വിധം സംവിധാനങ്ങളെ സജ്ജമാക്കുവാൻ സാധിച്ചില്ല? ചില കേസുകളിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കുവനായി സിറ്റിംഗിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സുപ്രീം കോടതി വക്കീലന്മാരെ കൊണ്ടുവന്ന് വാദിക്കുന്ന നാടാണ് നമ്മുടേത് എന്നത് ഓർക്കണം. അല്പം പോലും മന:സാക്ഷിക്കുത്തില്ലെ നിങ്ങൾക്ക്?

കോടതിയിൽ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുക പ്രതികൾക്കാണ് എന്നത് ഏതു കൊച്ചു കുട്ടിക്കും അറിയാം. അതിനാൽ ഇരകൾക്ക് നീതി ലഭിക്കണമെങ്കിൽ കുറ്റമറ്റ രീതിയിൽ പഴുതടച്ച അന്വേഷണ റിപ്പോർട്ടും ഒപ്പം, ബലമുള്ള പ്രോസിക്യൂഷൻ വാദവും കോടതിയിൽ നടക്കണം. അതിൽ വീഴ്ച വന്നാൽ ഇത്തരം സംഭവങ്ങൾ ഇനിയും സംഭവിച്ചാൽ അൽഭുതപ്പെടേണ്ടതില്ല.

മൂത്ത സഹോദരി മരിച്ചപ്പോൾ അന്ന് വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നില്ലെ? ആ കുട്ടികളുടെ ജീവനെടുത്ത നരാധമന്മാർക്ക് തുല്യമായ പ്രവർത്തിയാണ് അവരെ ശിക്ഷയിൽ നിന്നും രക്ഷത്തുവാൻ തക്ക സാഹചര്യം ഒരുക്കിയവരും ചെയ്തിരിക്കുന്നതെന്ന് കരുതാതിരിക്കുവാൻ ആകുന്നില്ല. അനുദിനം വരുന്ന വാർത്തകളിൽ നിറയുന്നത് കുട്ടികൾക്ക് നേരെ ഉള്ള പീഡനങ്ങളെ കുറിച്ചാണ്. നിങ്ങളുടെ വീട്ടിലും മക്കളും കൊച്ചുമക്കളും ഉണ്ട് ഇന്ന് മറ്റൊരാളുടെ കുട്ടിക്ക് നേരെ തിരിയുന്ന അക്രമികൾ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ നാളെ അവർ നിങ്ങളുടെ പൈതങ്ങളേയും തേടിവന്നേക്കാം എന്ന് ഉത്തരവാദിത്വപ്പെട്ട സ്ഥനങ്ങളിൽ ഇരിക്കുന്നവരും “സാംസ്കാരിക മൗന ജീവികളും“ ഓർക്കുക.

സമൂഹത്തിൽ ഏറ്റവും അധികം പരിഗണന ലഭിക്കേണ്ട വിഭാഗത്തിൽ പെട്ടവരാണവർ. സ്വാധീനമോ സംഘടിത ശക്തിയോ ഉള്ളവരല്ലാ, അതിനാൽ പ്രതിഷേധത്തിനും പ്രതികരണത്തിനും അവർക്ക് പരിമിതികൾ ഉണ്ട്. സമൂഹം ഒറ്റക്കെട്ടായി അവർക്കായി നിലകൊള്ളണം. ഒരു ദിവസത്തെ വാർത്തക്കും നിയമസഭയിലെ ബഹളങ്ങൾക്കും സോഷ്യം മീഡിയ പ്രതിഷേധങ്ങൾക്കും അപ്പുറം ആ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം.