20000 തമിഴരെ കൊന്നൊടുക്കിയ ഒരു വംശഹത്യ ശ്രീലങ്കൻ ഭരണ കൂടം പരസ്യമായി സമ്മതിച്ചു

127
Baiju Swamy
ഇന്നലെ അധികം ആരും ശ്രദ്ധിക്കാതെ, ഒരു ഭരണ കൂടം നേരിട്ട് ചെയ്ത വംശഹത്യ പരസ്യമായി സമ്മതിച്ചു. ശ്രീലങ്കയിൽ മഹിന്ദ്ര രജപക്സെ സർക്കാർ തമിഴ് വംശജരെ, ആയുധം കയ്യിൽ ഇല്ലാത്ത സിവിലിയൻ പൗരൻ ആയ പാവങ്ങളെ കൊന്നൊടുക്കിയപ്പോൾ “കാണാതായ ” 20000 പേർ മരിച്ചിരിക്കാം എന്ന് സമ്മതിച്ചു.
പ്രഭാകരന്റെ മകനെയടക്കം പതിനായിരക്കണക്കിന് നിരായുധരായ മനുഷ്യരെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ആണ് കൊന്നു തള്ളിയത്. മാസ്‌ ഗ്രേവ് കൾ കാട്ടിനുള്ളിൽ ഉണ്ടാകും. സമീപ കാലത്ത് ഐ എസ് മാത്രമേ ഇങ്ങനെ നിരപരാധികളെ കൊന്നൊടുക്കിയിട്ടുള്ളൂ. പക്ഷേ അതൊക്കെ ഭീകര സംഘം, ഇത് സ്വന്തം പൗരന്മാരെ കൂട്ട കൊല, ഉന്മൂലനം ചെയ്യുന്ന ഭരണ കൂട ഭീകരത.
തമിഴ് വംശജർ എന്നത് മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ തമിഴ് വികാരം ആളിക്കത്തിച്ചു ആയുധം അണിയിച്ചു യുദ്ധത്തിന് ഇറക്കി നിർണായക നിമിഷത്തിൽ ഇടപെടാതെ തമിഴരെ കൂട്ടക്കൊല ചെയ്യാൻ വഴിയൊരുക്കിയ ഇന്ത്യക്ക് ഇതിൽ ധാർമിക ഉത്തരവാദിത്തം ഉണ്ട്. ഒരു യുദ്ധ കുറ്റവാളിയായ രജപക്സെ യെ വിചാരണ ചെയ്യാൻ ആവശ്യമായത് ചെയ്തു കൊണ്ട്, തമിഴ് വംശജർക്ക് നീതി ലഭ്യമാക്കാൻ ഇന്ത്യ മുൻകൈ എടുക്കണം