ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്.

തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. . 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസിൽ നിന്ന് അറിയിപ്പുണ്ടായി എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല

സൂപ്പർസ്റ്റാറായ രജനീകാന്തും ശ്രീദേവിയും തമ്മിൽ അടുത്ത സൗഹൃദം തന്നെ ഉണ്ടായിരുന്നു. ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോൾ വലിയ പ്രായവ്യത്യാസം ഇവർക്കിടയിൽ ഉണ്ടായിരുന്നു. ആ സമയത്ത് ശ്രീദേവിയുടെ പ്രായം വെറും 13 വയസ്സായിരുന്നു.നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ശ്രീദേവിയുടെ കുടുംബവുമായും നല്ലൊരു സൗഹൃദം തന്നെയാണ് രജനീകാന്ത് കാത്തുസൂക്ഷിച്ചിരുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിന് മുൻപ് തന്നെ ആ കുടുംബവുമായി രജനിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഒരു അഭിമുഖത്തിൽ പഴയ സംവിധായകനായി ബാലചന്ദ്രർ പറഞ്ഞ വാക്കുകൾ പലപ്പോഴായി ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. രജനീകാന്തിന് ശ്രീദേവിയോട് എപ്പോഴൊക്കെയോ പ്രണയം തോന്നിയിട്ടുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രർ പറഞ്ഞത്.പിന്നീട് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ശ്രീദേവിയുടെ കുടുംബവുമായും നല്ലൊരു സൗഹൃദം തന്നെയാണ് രജനീകാന്ത് കാത്തുസൂക്ഷിച്ചിരുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിന് മുൻപ് തന്നെ ആ കുടുംബവുമായി രജനിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഒരു അഭിമുഖത്തിൽ പഴയ സംവിധായകനായി ബാലചന്ദ്രർ പറഞ്ഞ വാക്കുകൾ പലപ്പോഴായി ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. രജനീകാന്തിന് ശ്രീദേവിയോട് എപ്പോഴൊക്കെയോ പ്രണയം തോന്നിയിട്ടുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രർ പറഞ്ഞത്. 16 കാരിയായ ശ്രീദേവിയെ പെണ്ണ് ചോദിച്ചു കൊണ്ട് രജനീകാന്ത് നടിയുടെ വീട്ടിലെത്തിയിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ആ സമയത്ത് ശ്രീദേവിയുടെ വീട്ടിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കുകയായിരുന്നു എന്നും അപ്പോൾ തന്നെ പവർകട്ട് വന്ന് കറണ്ട് പോയതുകൊണ്ട് അത് ഒരു അശുഭ ലക്ഷണമായി നടൻ കാണുകയായിരുന്നു എന്നും അങ്ങനെ വന്ന കാര്യം വേണ്ടെന്നു വയ്ക്കുകയാണ് രജനീകാന്ത് ചെയ്തത് എന്നുമായിരുന്നു ബാലചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഒരിക്കൽ ഒരു ശാസ്ത്രക്രിയയെ തുടർന്ന് സിംഗപ്പൂരിലേക്ക് രജനികാന്ത് പോയ സമയത്ത് അദ്ദേഹത്തിനു വേണ്ടി ശ്രീദേവി വ്രതം എടുക്കുക വരെ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട് എന്നൊരു വാര്‍ത്തയും വന്നിരുന്നു.
വലിയൊരു സൗഹൃദം രജനികാന്തുമായി സൂക്ഷിച്ചതു കൊണ്ടുകൂടിയായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന് വേണ്ടി വ്രതം എടുക്കുവാൻ ഒക്കെ ശ്രീദേവി തയ്യാറായത് എന്നും മറ്റും പലരും ആ സമയത്ത് പറഞ്ഞിരുന്നു. ഇവരുടെ സൗഹൃദം പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്നതും ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്താണെങ്കിലും ശ്രീദേവിയുടെ മരണകാലം വരെ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നു. ശ്രീദേവി മരിച്ച സമയത്ത് രജനികാന്ത് അവരെ അവസാനാമായി കാണാന്‍ പോവുകയും ചെയ്തിരുന്നു.

You May Also Like

മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു

മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ…

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡി യാകും”

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡിയാകും.” ജാത വേദൻ കഴിഞ്ഞ കൊല്ലത്തിലെ മലയാള സിനിമയിൽ വന്ന ഹൃദയസ്പർശിയായ…

ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി മാരാറി ബീച്ചിൽ നിന്നും വീണ്ടും സാനിയ ഇയ്യപ്പൻ

മാരാറി ബീച്ചിൽ നിന്നും സാനിയ ഇയ്യപ്പന്റെ മറ്റൊരു ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഇത്തവണ താരം ബിക്കിനിയിൽ…

DCP വൃതിക ചതുർവേദി ഷെഫാലി ഷായുടെ അഭിനയജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റ്

Josemon Vazhayil ഷെഫാലി ഷാ…! ഈ പേര് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയില്ലാ എങ്കിലും,…