ദൃശ്യം -2 നിങ്ങൾ ശ്രദ്ധിച്ചോ ? ഒരു വലിയ മിസ്റ്റേക്

205

ദൃശ്യം -2 നിങ്ങൾ ശ്രദ്ധിച്ചോ ? ഒരു വലിയ മിസ്റ്റേക്

ഇടുക്കിജില്ലയിൽ ഒരസ്ഥികൂടം കിട്ടിയാൽ അത് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് കൊണ്ടുപോകുന്നതെന്നു മനസിലാക്കുന്ന ജോർജ് കുട്ടി അവിടത്തെ ഒരു സെക്യൂരിറ്റിക്കാരനെ സ്വാധീനിക്കുന്നു. ആ ഭാഗത്തു കാമറ ഒന്നുമില്ലെന്ന്‌ പറയുന്നുമുണ്ട്. ഒടുവിൽ പോലീസ് ആ രഹസ്യം കണ്ടെത്തിയതിനു ശേഷം അസ്ഥികൂടം മാറ്റിവയ്ക്കാനായി ജോർജ്‌കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ പോകുന്നു. സെക്യൂരിറ്റിയെ കുടിപ്പിച്ചു കിടത്തിയതിനു ശേഷം അസ്ഥികൂടം മാറ്റിവയ്ക്കുകയും ചെയ്യുന്നു . പക്ഷെ ആറുവർഷമായി പോലീസ് അന്വേഷിക്കുന്ന ഒരു പ്രമാദമായ കേസായിട്ടുകൂടി ഏറ്റവും ശക്തമായ തെളിവ് ലഭിച്ചിട്ടുപോലും ബുദ്ധിരാക്ഷസനായ ഐജിക്ക് ചില നിസാരകാര്യങ്ങൾ വിട്ടുപോയി.

ഈ കേസിലെ പ്രധാനതെളിവായ ആ അസ്ഥികൂടം സൂക്ഷിക്കാൻ ഒരു സീസിറ്റീവി സർവയലൻസ് സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. മാത്രമല്ല ഇതാണ് വലിയ തെളിവ് ആയിരുന്നിട്ടുകൂടി  ഉദ്യോഗസ്ഥർ അസ്ഥികൂടം കൊണ്ടുവരുന്നത് പലചരക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നത് പോലെയാണ്. കേസ് തെളിയിക്കാനുള്ള ഒരേയൊരു തെളിവാണ് ഈ അസ്ഥികൂടം .അങ്ങനെയെങ്കിൽ ആ അസ്ഥികൂടം കൊണ്ടുവരുന്ന ബാഗ് സീൽ ചെയ്യാൻ പോലീസ് ശ്രമിക്കേണ്ടതല്ലേ ?ആര് ശ്രദ്ധിച്ചില്ലെങ്കിലും ഐജിയെങ്കിലും അത് ശ്രദ്ധിക്കേണ്ടതല്ലേ ?

അതുകൊണ്ടു , ഫോറൻസിക് ലാബിൽനിന്ന് തെളിവ് മാറ്റി പകരം മറ്റൊന്ന് വെച്ചതൊന്നും അത്ര ബ്രില്യൻസ് ആയി തോന്നീല..സ്കൂളിലെ സ്റ്റാഫ്‌റൂമിൽ ആൻസർ ഷീറ്റ് വെക്കുന്നപോലെ ആരെങ്കിലും അത്ര പ്രധാനപെട്ട എവിഡൻസ് ഒരു സേഫ്റ്റിയും കൂടാതെ വെച്ചിട്ട് പോകുമോ.. ഒരു പക്ഷെ ജോർജ്‌കുട്ടി ചങ്ങാത്തത്തിലാക്കിയ ആ സെക്യൂരിറ്റി അന്നത്തെ ദിവസം ലീവ് ആയിരുന്നെങ്കിൽ പോലും 6 വർഷത്തെ പ്ലാൻ മുഴുവൻ പൊളിയുമായിരുന്നു. ഒരുപാട് ബ്രില്ലിയൻസ് ഒക്കെ പൊക്കിപ്പിടിച്ചു വേണ്ടാത്ത ഹൈപ്പ് കൂട്ടിയതായി പടം കണ്ടുകഴിഞ്ഞപ്പോൾ തോന്നി. ഇനി എടുത്തുപറയേണ്ടത് മുരളീ ഗോപിയുടെ അന്യായ സ്ക്രീൻ പ്രെസെന്റ്‌സും അൻസിബയുടെ ആക്റ്റിംഗും ആണ്.

ഇനി ഒരു പ്ലസ് പോയിന്റ് ആയി തോന്നിയത് തന്റെ കഥ നോവലാക്കി പബ്ലിഷ് ചെയ്ത് അവിടെ ഒരു ട്വിസ്റ്റ്‌ കൊണ്ടുവന്നതാണ്. പക്ഷെ പടം കണ്ട് കഴിഞ്ഞപ്പോ മുതൽ ഒരു സംശയം. ഈ ഒരു പ്ലോട്ട് എവിടെയോ മുന്നേ കണ്ടിട്ടുണ്ടല്ലോന്ന്.. എത്ര ആലോചിച്ചിട്ടും സിനിമ ഏതാണ് എന്ന് മനസിലാകുന്നില്ല.രാത്രി മുഴുവൻ ഉറക്കില്ലാതെ ആലോചിച്ചു. ഇന്നുവരെ കണ്ട എല്ലാ ഭാഷകളിലെയും സിനിമകൾ മനസിലൂടെ ഓടിച്ചു വിട്ടുനോക്കി. ഒടുവിൽ കിട്ടി..

Basic instinct(English ). 1992 ൽ റിലീസ് ആയ ക്ലാസ്സിക്‌ ത്രില്ലെർ.. ജീത്തു ജോസഫ് ആ പടം ചുരണ്ടി എന്നല്ല പറഞ്ഞുവരുന്നത്… എന്തായാലും ഇതേ സംഭവം അതിലും ഉണ്ട്..ഒട്ടുമിക്ക സിനിമാ പ്രേമികളും മിസ്സ്‌ ചെയ്യാൻ ചാൻസ് ഇല്ലാത്ത ഫിലിം ആണ് Basic Instinct. ഇനി ചിലപ്പോ സിനിമ പ്രേമിയായ ജോർജ്ജുട്ടിയും ആ ഫിലിം കണ്ടുകാണുമായിരിക്കും.