രാജേഷ് ഖന്ന പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ സംസ്കാരചടങ്ങ് കണ്ടാൽ മനസിലാകും

0
393

Srk Abu

രാജേഷ് ഖന്നയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 9 വയസ്

ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ രാജേഷ് ഖന്ന മരിച്ചിട്ട് ഇന്നേക്ക് 9 വർഷം പൂർത്തിയാകുന്നു. മരിച്ചിട്ടും ജീവിക്കുന്ന അനേകം പേരുണ്ട് അതിലൊരാളാണ് രാജേഷ് ഖന്നയും പ്രതേകിച്ച് അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ അദ്ദേഹം ഇന്നും Rajesh Khanna | Most handsome actors, Rajesh khanna, Vintage bollywoodജീവിക്കുന്നു. ഈയൊരു കാര്യം പറയുമ്പോൾ എനിക്ക് എപ്പോളും രാജേഷ് ഖന്ന അഭിനയിച്ച എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായ ആനന്ദിലെ ഡയലോഗാണ് ഓർമ്മ വരുക Anand mara nahi, Anand marte nahi. (ആനന്ദ് മരിച്ചിട്ടില്ല മരിക്കുകയുമില്ല) മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് രാജേഷ് ഖന്ന മരിച്ച ദിവസം അവിടെ തടിച്ചു കൂടിയ ലക്ഷക്കണക്കിന് ഫാൻസിനെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ പോലീസ് ലാത്തി വീശുന്നതാണ്.

ഒരു EX -Superstar മരിച്ചപ്പോൾ ഇത്രയും ലക്ഷക്കണക്കിന് ഫാൻസും പോലീസ് ലാത്തി വീശുന്ന അവസ്ഥ ആണെകിൽ അദ്ദേഹം സൂപ്പർസ്റ്റാറായി കത്തിനിൽക്കുന്ന സമയത്ത് ഉണ്ടാക്കിയ ക്രേസ്സ് എന്തായിരിക്കുമെന്ന ചിന്തയിൽ നിന്നാണ് രാജേഷ് ഖന്നയെ പറ്റിയുള്ള ബുക്ക്‌ താനെഴുതാൻ കാരണമെന്ന് Rajesh Khanna: The Untold Story of India’s First Superstar എന്ന ബുക്കെഴുതിയ യാസർ ഉസ്മാൻ പറഞ്ഞത്. രാജേഷ് ഖന്ന അവസാനമായി അഭിനയിച്ച ഹാവൽ ഫാൻസിന്റെ പരസ്യത്തിൽ അദ്ദേഹം പറയുന്ന ഒരു വാചകമുണ്ട് Babumoshai mere fans mujhse koi nahi cheen sakta fans hamesha mere rahenge
(ബാബു മോശായ് എന്റെ ഫാൻസിനെ എന്റെ കൈയിൽ നിന്ന് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല അവർ എപ്പോളും എന്റേത് മാത്രമായിരിക്കും)

ഈ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫ്യൂനെറൽ കണ്ടാൽ മനസിലാകും. എന്റെയൊരു അഭിപ്രായത്തിൽ സിനിമയെക്കാളും ഉപരി രാജേഷ് ഖന്നയുടെ പാട്ടുകളാണ് കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ളത്. ഹിന്ദി സിനിമയോട് അത്ര വലിയ കമ്പം കാണിക്കാത്ത കോയമ്പത്തൂരിലെ ജനത രാജേഷ് ഖന്നയോടുള്ള ഇഷ്ടം കാരണം അവരുടെ മക്കൾക്ക് രാജേഷ് എന്നും രാജേഷ് ഖന്ന എന്നും പേരിടണമെങ്കിൽ ആലോചിച്ചാൽ മതി പുള്ളിയുടെ സോങ്‌സ് ഉണ്ടാക്കിയ ഇമ്പാക്റ്റ് എത്രത്തോളം ആയിരുന്നു എന്ന്. രാജേഷ് ഖന്നയുടെ ജന്മനാടായ അമൃത്‌സറിലും ഈയൊരു പേരിടുന്ന പതിവ് ഉണ്ടായിരുന്നു. പാട്ടിലെ അനായാസത, ലിപ് സിങ്ക്, ബോഡി ലാംഗ്വേജ് എന്നിവയിലൊക്കെ രാജേഷ് ഖന്നക്ക് വല്ലാത്തൊരു കഴിവാണ് അത് കൂടാതെ വല്ലാത്തൊരു ഗ്രെയ്സുമാണ്.
“The word ‘Superstar’ was invented for him, and for me it shall ever remain his, and no others. His generation and the generations that follow, shall never be able to describe, or understand his phenomena. ”
രാജേഷ് ഖന്നയെ പറ്റി സാക്ഷാൽ അമിതാബ് ബച്ചന്റെ വാക്കുകളാണിത്

മരിക്കുന്നതിന് മുൻപ് രാജേഷ് ഖന്ന കുടുംബാംഗങ്ങൾക്കും മിത്രങ്ങൾക്കും ആരാധകർക്കുമായി റിക്കോർഡ് ചെയ്‌തുവച്ചിരുന്ന സന്ദേശം കണ്ടെത്തിയത് അക്കാലത്തു വലിയ വാർത്തയായിരുന്നു.
ആരാധകർക്കു നന്ദി പറഞ്ഞ നടൻ, തന്നെ ബോളിവുഡിലേക്കു നയിച്ച അഭിനയ മൽസരത്തെക്കുറിച്ചും തുടർന്നുളള ചലച്ചിത്ര യാത്രയെക്കുറിച്ചും മറ്റും ആ സന്ദേശത്തിലെഴുതിയിരുന്നു. ‘എന്റെ പ്രിയ മിത്രങ്ങളെ, സഹോദരൻമാരെ, സഹോദരിമാരെ, നൊസ്‌റ്റാൾജിയയിൽ മുഴുകുന്ന സ്വഭാവക്കാരനല്ല, ഞാൻ. നമ്മൾ സദാ ഭാവിയിലേക്കു നോക്കണം. പോയ ദിനങ്ങളെപ്പറ്റി ചിന്തിച്ചതുകൊണ്ട് എന്തു പ്രയോജനം? എന്നാൽ, നമുക്ക് പരിചിതമായ മുഖങ്ങൾ ഏറെ അപരിചിതമായ സാഹചര്യത്തിൽ കണ്ടാൽ, മുൻകാല സ്‌മരണകൾ പാഞ്ഞെത്തും…’

തന്റെ വിജയത്തിനു പ്രചോദനമായ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ സന്ദേശം അവസാനിപ്പിച്ചത്.
രാജേഷ് ഖന്നയുടെ പീക്ക് ടൈം കുറവായിട്ടും ആ പീക്ക് ടൈമിൽ ഉണ്ടാക്കിയ ക്രേസ്സാണ് പുള്ളിയുടെ ഏറ്റവും വലിയൊരു വിജയം ബച്ചന് മാത്രമേ ഇതിന്റെ അടുത്ത് എത്താൻ കഴിഞ്ഞിട്ടുള്ളു. എല്ലാവരും സ്വപ്നം കാണുന്ന തരത്തിൽ ഉള്ള വിജയവും മനുഷ്യനെ തകർക്കുമെന്നതുമൊരു ഒരു സത്യമാണ് രാജേഷ് ഖന്നയുടെ കാര്യത്തിലുമതാണ് സംഭവിച്ചത്. തുടർച്ചയായി 17 ഹിറ്റ്സെന്ന ഇന്നും ആരും തകർക്കാത്ത റെക്കോർഡും കൊണ്ട് സൂപ്പർസ്റ്റാർഡം എന്നതിന്റെ പര്യായമായിങ്ങനെ നിൽക്കെയാണ് ആദ്യത്തെ ഫ്ലോപ്പ് മൂവി വരുന്നതും പിന്നെ തന്റെ സിനിമയിലൂടെ കയറിവന്ന സലീം – ജാവേദ് ടീമിന്റെ തന്നെ അമിതാബ് ബച്ചനെ സ്റ്റാറാക്കിയ സഞ്ജീർ പുള്ളി റിജെക്റ്റ് ചെയ്യുന്നതും. പിന്നെ ഋഷി കപൂർ അടുത്ത റൊമാന്റിക് ഹീറോയായി വന്നതും മറ്റൊരു തിരിച്ചടിയായി.തന്റെ മുൻപിൽ നമിച്ചു നിന്ന സിനിമാലോകം തന്നെ വിട്ടു പോകുന്നത് ദൈന്യതയോടെ നോക്കി നിൽക്കേണ്ടി വന്നു. ആരാണ് ശരി എന്താണ് യാഥാർഥ്യം? ആരാണ് സുഹൃത്തുക്കൾ എന്നൊക്കെ ഖന്ന തിരിച്ചറിഞ്ഞു 1979 ൽ മലയാള നടൻ മധുവിന്റെ തീക്കനൽ റീമേക്കിലൂടെ (Amar Deep )തിരിച്ചുവന്നു… എന്തായിരുന്നെനും രാജേഷ് ഖന്ന കണ്ട സക്സസ് എന്നും അതിന്റെകൂടെ തന്നെ പുള്ളി കണ്ട downfall എന്തായിരുന്നു എന്നും കാണിക്കാൻ പുള്ളിയുടെ വാക്കുകൾ തന്നെ ഇവിടെ അവസാനമായി കുറിക്കാം..

“True…I have fallen down and that hurts and if I had enjoyed a moderate success, it would have been easier to adjust to…but falling from that height has bruised me and left me internally bleeding. The hurt is much more because I fell from mount Everest…
പ്രിയപ്പെട്ട നടന് പ്രണാമം…
Fanboy forever 💞

(Funeral Pics  )

May be an image of 9 people, people standing and crowd

May be an image of 1 person, standing and outdoors

May be an image of 4 people, crowd and body of water

May be an image of 7 people, people sitting, people standing, motorcycle and road

May be an image of 11 people, people standing, outdoors and crowd