എവിടെയൊക്കെ പ്ലാസ്റ്റിക്ക് സർജറി ചെയ്തു ? ഫോട്ടോ പങ്കുവച്ചു ശ്രുതിഹാസൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
256 VIEWS

ശ്രുതിഹാസനെ നമുക്കറിയാം. നമ്മുടെ പ്രിയപ്പെട്ട കമലഹാസന്റെ പുത്രി എന്ന നിലയിൽ മാത്രമല്ല, അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് ശ്രുതി. സോഷ്യൽ മീഡിയയിൽ ശ്രുതിഹാസനു ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ നടി പങ്കുവച്ച പോസ്റ്റും കമന്റും ശ്രദ്ധിക്കപ്പെടുകയാണ് .

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വേളയിൽ, എവിടെയൊക്കെ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നുള്ള ഒരാളുടെ പരിഹാസചോദ്യത്തിനാണ് ശ്രുതിയിപ്പോൾ മറുപടി നൽകിയിരിക്കുന്നത്. മൂക്കിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തത്. താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട് എന്ന കാര്യം ശ്രുതിഹാസൻ മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ .

 

“വളരെ സന്തോഷത്തോടെ തന്നെ പറയാന്‍ ഞാനാഗ്രഹിക്കുന്നു, ഇത് എന്റെ ജീവിതമാണ്. ഇത് എന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഈ വിവരം തുറന്ന് പറയാന്‍ എനിക്ക് ഒരു നാണക്കേടുമില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുകൂലിച്ച് പ്രചാരണം നടത്തിയില്ല, ഞാനതിനെതിരെ സംസാരിച്ചിട്ടില്ല. എന്നാൽ ഇങ്ങനെയൊക്കെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ.” ശ്രുതി പറഞ്ഞു.

 

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ