Sruthi Rajan Payyanur

ക്ലബ്ഹൗസിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും സുഹൃത്തുക്കൾ ലിങ്ക് ഷെയർ ചെയ്തത് കൊണ്ട് കേൾക്കാൻ ഇടയായ ചർച്ചകളിൽ ചിലത് exclusively toxic relationships, masculinity എന്നിവയെ കുറിച്ചുള്ളതായിരുന്നു. Speakers ൽ പലരും കാര്യമായി touch ചെയ്യാതെ വിട്ട ഒരു കാര്യത്തെ കുറിച്ചാണ് പോസ്റ്റ്. ‘Passive aggression’.
Male Toxicity യെ സഹിക്കുന്നത് സ്വതേ പാവം പ്രകൃതം ഉള്ള, എതിർത്ത് സംസാരിക്കാൻ ചുണയില്ലാത്ത, സ്വന്തമായി ജോലി ഇല്ലാത്ത സ്ത്രീകൾ ആണ് എന്ന നിലയ്ക്ക് ഒരുപാട് arguments കേട്ടു. പക്ഷേ ഈ toxicity അല്ലെങ്കിൽ violence എന്ന് പറയുന്നത് active aggression ന്റെ ഭാഗമായി മാത്രം ഉണ്ടാവുന്നതാണോ? ഒറ്റ നോട്ടത്തിൽ toxic ആയി തോന്നാത്ത എത്രയോ passive violence നമ്മൾ ഉൾക്കൊള്ളുന്ന ബന്ധങ്ങളിൽ ഉണ്ടാവുന്നുണ്ട്. Loud ആയ കാര്യങ്ങളെ മാത്രം toxic ആയും violent ആയും aggression ആയും identify ചെയ്യുമ്പോൾ നമ്മൾ വിട്ടുപോകുന്നവർ ആണ് passive aggressive people.

Passive-aggressive behavior എന്ന് പറയുന്നത് നേരിട്ട് അക്രമസ്വഭാവം കാണിക്കാത്ത, ശാരീരികമായോ abusive language ലോ വിയോജിപ്പുകളും അനിഷ്ടങ്ങളും പ്രകടിപ്പിക്കാത്ത, എന്നാൽ നിഷ്ക്രിയമായ രൂപങ്ങളിൽ അത് കൃത്യമായി പ്രകടിപ്പിച്ചു കൊണ്ട് കാര്യങ്ങളെ അവരുടെ വരുതിക്ക് വരുത്തുന്നവരെയാണ്. പുറമേ ഒരു ദുഃസ്വഭാവി ആയി ആർക്കും ഒരുതരത്തിലും identify ചെയ്യാൻ പറ്റാത്തവർ ആയിരിക്കും ഇവർ. ഒച്ച ഉയർത്തി സംസാരിക്കാതെ, ശാരീരിക ഉപദ്രവം ചെയ്യാതെ ഇക്കൂട്ടർ ബന്ധങ്ങളിൽ toxic ആയി തുടരും. പാർട്ണർക്ക് അത് പിടികിട്ടുക കൂടി ഇല്ല. പിടികിട്ടിയാൽ തന്നെയും അത് toxic ആണെന്നോ violence ആണെന്നോ മനസ്സിലാക്കാൻ പറ്റില്ല. “പുള്ളിക്കാരൻ അങ്ങനെയാ” എന്ന മട്ടിൽ ഏഴുതിത്തള്ളി അതിന് വിധേയരായി കാലം കഴിക്കും. ഇവിടെ പാവം പ്രകൃതം ഉള്ളവരോ financial privilege ഇല്ലാത്തവരോ തന്നെ ആകണമെന്നില്ല victims. എല്ലാത്തരം സ്ത്രീകളും ഇതുപോലുള്ള ബന്ധങ്ങളിലെ toxicity മനസ്സിലാവാതെ തുടർന്ന് പോകാറുണ്ട്.

The Great Indian Kitchen ലെ ഭർത്താവും അമ്മായിയച്ഛനും passive aggressive ആയ കുടുംബാംഗങ്ങൾ ആണ്. പുറമേ നിന്ന് നോക്കുമ്പോൾ എന്ത് മര്യാദക്കാർ ആണ്. എത്ര സൗമ്യശീലർ ആണ്. പക്ഷെ ഒന്ന് ചുഴിഞ്ഞു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ passive aggression ന്റെ ഭീകരത. മോളേ എന്ന് മാത്രം വിളിച്ചു കൊണ്ടും സ്നേഹപൂർവ്വം നിർദ്ദേശം വെക്കുന്ന പോലെ പറഞ്ഞു കൊണ്ടും ഒരു അടുക്കളയിലും വീട്ടിലും എന്തൊക്കെ കാര്യങ്ങൾ പാലിക്കണം, പാലിക്കണ്ട എന്നത് കൃത്യമായി അയാളുടെ വരുതിയിലാക്കുന്നുണ്ട് കഥയിലെ അമ്മായിയച്ഛൻ. അയാളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് അവിടെ വിഭവങ്ങൾ ഉണ്ടാവുന്നതും സ്ത്രീകൾ ജീവിക്കുന്നതും. ചോയ്സ് എന്നൊന്ന് പൂർണ്ണമായും നിഷേധിച്ചു കൊണ്ട് അയാൾ എന്ത് ഭംഗിയായാണ് violence അഴിച്ചു വിടുന്നത്. ജോലി ചെയ്യാനുള്ള താൽപ്പര്യത്തെ ഒക്കെ എത്ര മൃദുവായ വാചകങ്ങളിലൂടെ ആണ് അയാൾ തച്ചുടയ്ക്കുന്നത്.

ഭർത്താവിന്റെ കഥാപാത്രം ആകട്ടെ, അയാളുടെ ego യെ ഓരോ പോയിന്റിലും കൃത്യമായി satisfy ചെയ്യുന്നുണ്ട്. സൗമ്യമായ, ഒച്ച ഉയർത്താതെ ഉള്ള സംഭാഷണങ്ങളിൽ അയാൾ അയാളിലെ male ego യേയും toxic partner നേയും തൃപ്തിപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. പുറത്തു നിന്ന് കഴിച്ച് ശീലമില്ല എന്ന് പറഞ്ഞു കൊണ്ട് പിറ്റേന്ന് രാവിലെ മുതൽ ഭാര്യയെ അടുക്കളയിൽ കയറ്റിയ സന്ദർഭം ആണെങ്കിലും, റെസ്റ്റോറന്റിൽ വച്ച് നടന്നത് ഭാര്യയുടെ ഭാഗത്ത് നിന്ന് പറ്റിയ ഗുരുതരമായ തെറ്റാക്കി മാറ്റി മാപ്പ് പറയിക്കുന്ന സന്ദർഭം ആണെങ്കിലും, ഫോർപ്ലേയെ കുറിച്ചു സൂചിപ്പിക്കുമ്പോൾ പാർട്ണർക്ക് മുറിവേൽക്കുന്ന നിലയ്ക്കുള്ള വാചകം കൊണ്ട് കൃത്യമായി തന്നിലെ alpha male നെ പുറത്തേക്ക് എടുത്തുകൊണ്ട് ആ സംഭാഷണം conclude ചെയ്ത സന്ദർഭമാണെങ്കിലും അയാൾക്ക് കൃത്യമായ upper hand ഉണ്ടാവുന്നുണ്ട്. എന്നാൽ മൂന്നാമതൊരാൾക്ക് ഒരിക്കലും ആ toxicity കാണാൻ പറ്റില്ല. യാതൊരു ദുശീലങ്ങളും ഇല്ലാത്ത, ദൈവഭയം ഉള്ള, ഒച്ച ഉയർത്തി സംസാരിക്കാത്ത, കൃത്യമായി ജോലിക്ക് പോകുന്ന നല്ല ഭർത്താവായി അയാൾ മറ്റുള്ളവരുടെ കണ്ണിൽ തുടരും. നിമിഷയുടെ കഥാപാത്രത്തിന് മനസ്സിലാക്കി എടുക്കാൻ പറ്റിയ കാര്യങ്ങൾ രണ്ടാമതായി വരുന്ന ആ ഭാര്യയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നും ഇല്ല. നമ്മിൽ പലരുടെയും കണ്ണിൽ ഒച്ച ഉയർത്തുന്നവരും ദേഹത്ത് കൈവെക്കുന്നവരും മാത്രം ആണ് toxic ഉം violent ഉം എല്ലാം. അതുകൊണ്ട് തന്നെ “അവനൊരു പാവാ. ഒരു സാധു” എന്ന മട്ടിൽ ഈ പറഞ്ഞ കൂട്ടരെ നമ്മൾ വെറുതെ വിടും.

ഇക്കൂട്ടർ നിശബ്ദ പ്രതിഷേധങ്ങളിലൂടെ ഒരു വീദിനകത്തെ രീതികളെ പോലും ചൊൽപ്പടിയിൽ ആക്കും. പാർട്ണർക്ക് കുറ്റബോധം ഉണ്ടാക്കുന്ന രീതിയിൽ അവർ ഇടപെടുന്ന സ്പെയ്സിൽ പെരുമാറും. എന്ത് ചെയ്താലും മാറ്റാൻ കഴിയാത്ത ഒരു ശീലത്തിൽ ബുദ്ധിമുട്ടുന്നത് പോലെ കാണിച്ചു കൊണ്ട് ആ ശീലം ഭംഗിയായി തുടരും. അങ്ങനെയങ്ങനെ passively അവർ അവരുടെ aggression ഉം violence ഉം മുന്നോട്ട് തന്നെ കൊണ്ടുപോകും. മോളേ എന്ന് മാത്രം വിളിച്ചു കൊണ്ട് കാര്യങ്ങൾ ഇങ്ങനെ നടത്തിയെടുക്കും. സ്നേഹത്തിൽ മുഴുകിപ്പോകുന്ന പാർട്ണറിന് അതിലെ പ്രശ്നമൊട്ടു മനസ്സിലാകുകയും ഇല്ല.

ബന്ധങ്ങളിലെ toxicity യെ address ചെയ്യുമ്പോ ഇതുപോലത്തെ passive violence നേയും കൃത്യമായി കണക്കിൽ എടുക്കേണ്ടതുണ്ട്. അതുണ്ടാക്കുന്ന damage ഉം വളരെ വലുതാണ്. ഇക്കൂട്ടരെ ആണെങ്കിൽ പെട്ടെന്നൊന്നും മനസ്സിലാവുക പോലും ഇല്ല. കുറച്ചധികം കാലം victim ആയി തുടർന്ന് കഴിയുമ്പോഴേ ബുദ്ധിമുട്ട് പതുക്കെ അറിഞ്ഞു തുടങ്ങൂ.

You May Also Like

സെക്കന്റ്‌ ക്ലാസ് യാത്ര ഒരു ഫസ്റ്റ് ക്ലാസ് സിനിമയാകുമോ?

ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ് നിര്‍മാണം

ഒരു ദുസ്വപ്നം ടാഗ് ചെയ്യുന്നു – ഒരു ഫേസ്ബുക്ക് കഥ

അവളുടെ മഷിയെഴുതിയ വിടര്‍ന്ന തെളിഞ്ഞ കണ്ണുകള്‍ കനംതൂങ്ങിത്തുടങ്ങി. രാത്രി ഏറെ വൈകി. ശിശിര നിലാവ് പോലും ഉറങ്ങാന്‍ പോയി. നനുത്ത ചുണ്ടുകളില്‍ ആലസ്യം വിറകൊണ്ടു. ശരീരം കീ ബോര്‍ഡിലേക്ക് ചായാന്‍ തുടങ്ങി. മൌസില്‍ അടയിരിക്കുന്ന വലത്തേ കൈയ്യിന്റെ ചൂണ്ടു വിരല്‍ മാത്രം ഇടയ്ക്ക് പിടഞ്ഞുണര്‍ന്നു കൊണ്ടിരുന്നു. പുസ്തകത്തിലെ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുകയായിരുന്നു അവള്‍. നിദ്ര അരിച്ചു കയറുമ്പോള്‍ മോനിട്ടറില്‍ തന്നെ കണ്ണുറപ്പിക്കാന്‍ വൃഥാശ്രമം നടത്തി.

ഈ സിനിമകൾ തമ്മിൽ എന്താണു ബന്ധം?

പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ ‘ഇതാ സമയമായി’ മാരി ശെൽവരാജ് സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ‘കർണൻ’ എന്നീ സിനിമകൾ തമ്മിൽ എന്താണു ബന്ധം?

അനിയത്തിപ്രാവിൽ ഞാനായിരുന്നു നായകനാകേണ്ടിയിരുന്നത്, കുഞ്ചാക്കോ ബോബന്റെ ആഘോഷം കണ്ടപ്പോൾ സങ്കടം തോന്നി,

നടൻ കൃഷ്ണയെ മലയാളികൾക്ക് പ്രത്യകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നെപ്പോളിയൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന…