ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പാൻ-ഇന്ത്യൻ സിനിമയായ ആർ ആർ ആറിനെ അതിന്റെ രാഷ്ട്രീയ ആശയത്തിനും നൃത്ത രംഗങ്ങൾക്കും പ്രശംസിച്ചതിന് ശേഷം ആർ‌ആർ‌ആറിന്റെ ടീം ആഹ്ലാദത്തിലാണെന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി പറഞ്ഞു. രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച 2022 ലെ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകൻ രാജമൗലി തന്റെ ആവേശം എക്‌സിൽ (ട്വിറ്റർ) പങ്കിട്ടു.

“സർ… @LulaOficial ” ഈ നല്ല വാക്കുകൾക്ക് നന്ദി. താങ്കൾ ആർആർആർ ആസ്വദിച്ചുവെന്നത് ഹൃദയസ്പർശിയായ കാര്യമാണ്. ഞങ്ങളുടെ ടീമിലെ ഓരോരുത്തരും ഇതിൽ അതിയായി സന്തോഷിക്കുന്നുവെന്നും” രാജമൗലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ജി 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയ ബ്രസീൽ പ്രസിഡന്റ്, ഒരു ഓൺലൈൻ പോർട്ടലുമായി സംഭാഷണം നടത്തുന്നതിനിടെ, താൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ സിനിമയുടെ പേര് നൽകാൻ ആവശ്യപ്പെട്ടു.മറുപടിയായി ലുല പറഞ്ഞു,

‘ആർആർആർ’ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ഫീച്ചർ ഫിലിം ആണ്. ചിത്രത്തിൽ മനോഹരമായ നൃത്തവും, രസകരമായ രംഗങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും മേലുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തെ ചിത്രം ആഴത്തിൽ തന്നെ വിമർശന വിധേയമാക്കുന്നുണ്ട്. സിനിമ ലോകത്തെങ്ങും വലിയ വിജയമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോട് സംസാരിക്കുന്ന പലരോടും ആർആർആർ കണ്ടിട്ടുണ്ടോ എന്ന കാര്യം ചോദിക്കാറുണ്ട്. ചിത്രത്തിലെ നൃത്തവും, രാഷ്ട്രീയവുമെല്ലാം ഞാൻ ആസ്വദിച്ചു. സിനിമയുടെ സംവിധായകനേയും കലാകാരന്മാരേയും ഞാൻ അഭിനന്ദിക്കുന്നു. ആർആർആർ തന്നെ ഏറെ ആകർഷിച്ചുവെന്നും” അദ്ദേഹം പറയുന്നു.

You May Also Like

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ ആറിന് ഹോംബാലെ ഫിലിംസ് പുറത്തിറക്കും

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ ആറിന്…

മലയാളി ഒരു കാലത്തും മറക്കാത്ത ശിവകാമി സ്മിതാ പാട്ടീലിന്റെ 68-ാം ജന്മവാർഷികം

മലയാളി ഒരു കാലത്തും മറക്കാത്ത ശിവകാമി സ്മിതാ പാട്ടീലിന്റെ 68-ാംജന്മവാർഷികം Saji Abhiramam അഭിനയത്തിന്റെ അഭ്രപാളിയിലെ…

ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾക്ക് മാത്രമായി ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ പ്രൊഡക്ഷൻ ഹൗസ്

ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾക്ക് മാത്രമായി ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്’ പ്രൊഡക്ഷൻ ഹൗസ് YNOT സിഇഒയും നിർമ്മാതാവുമായ…

ബിക്കിനിക്ക് ആ പേര് കിട്ടിയത് എങ്ങനെ ?

ബിക്കിനിക്ക് ആ പേര് കിട്ടിയത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ജൂലായ് അഞ്ച്…