അവതാർ – വെള്ളത്തിന്റെ വഴി
SS Swathykrishnan
എല്ലാ തലത്തിലും ഭൂമിയെ ഊറ്റി ഒരു പരുവം ആക്കിയ മനുഷ്യൻ, ഒടുക്കം ഇവിടെ താമസിക്കാൻ പറ്റാതാവുന്നു എന്ന അവസ്ഥ വന്നപ്പോ, AD 2154 ൽ ആൽഫാ സെഞ്ച്വറി നക്ഷത്രസമൂഹത്തിലെ ഒരു ഉപഗ്രഹമായ “പണ്ടോറ” യിൽ പോയി മുടിപ്പിക്കാൻ തുടങ്ങിയതും, അവിടത്തെ നാ’വികളുടെ കയ്യിലിരിരുന്നത് മുഴുവൻ മേടിച്ചുകൂട്ടിയതും.വിയറ്റ്നാം കോളനി ഒഴിപ്പിക്കാൻ പോയി പിന്നെ അവരുടെ നേതാവായ ലാലേട്ടനെ അനുസ്മരിപ്പിച്ച ജയ്ക്ക് സുള്ളിയും.. അന്നത്തെ ഏറ്റവും മികച്ച ദൃശ്യാനുഭവം തന്ന അവതാർ ന്റെ രണ്ടാം ഭാഗം 13 വർഷങ്ങൾക്ക് ശേഷം വരുമ്പോ ടൈറ്റാനിക്കും ജഡ്ജ്മെന്റ് ഡേയും ഒക്കെ സൃഷ്ടിച്ച ജയിംസ് കാമറൂൺ എന്ന ക്രാഫ്റ്റ്സ്മാനിലുള്ള വിശ്വാസം ആയിരുന്നു Avatar – The way of water ന്റെ ഏറ്റവും വലിയ പ്രതീക്ഷ. സിനിമയുടെ Visual effects ഉം Technical brilliance നെ പറ്റിയും ഒന്നും പറയാനില്ല. അത് തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയണം.
ഏതൊരു റിസോഴ്സിനെയും പരമാവധി ചൂഷണം ചെയ്ത് നശിപ്പിക്കുക, തന്റെ നിലനിൽപ്പിനുവേണ്ടി മറ്റെന്തിനെയും ഇല്ലാതാക്കുക, തന്റെ കഴിവ് കൊണ്ട് എന്തും നേടിയെടുക്കാം എന്ന അഹങ്കാരം.. മേല്പറഞ്ഞ, മനുഷ്യന്റെ ചില ‘നല്ല’ ഗുണങ്ങളെല്ലാം നാ’വികളുടെ ധൈര്യത്തിനും ഒത്തൊരുമയ്ക്കും മുന്നിൽ ഇല്ലാതാക്കിയ ‘അവതാർ’ നൽകിയ ഒരു സന്ദേശവും ഉണ്ടായിരുന്നു.
എന്നാൽ രണ്ടാം ഭാഗം കേണൽ മൈൽസും ജയ്ക് സുള്ളിയും തമ്മിലുള്ള പേർസണൽ പ്രതികാര കഥ പോലെയാണ് തോന്നിയത്. പിന്നെ കുറച്ചു ഫാമിലി സെന്റിമെൻസും. നാ’വികളും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ഇതിലും നന്നായി അവതരിപ്പിച്ചു.കടൽ ജീവികളെ സഹോദരങ്ങളായി കാണുന്ന മെറ്റ്കയിനകളും (കടൽ നാ’വി) അവയെ പണത്തിനു വേണ്ടി വേട്ടയാടി കൊല്ലുന്ന മനുഷ്യനും.പിന്നെ ടൈറ്റാനിക്കിനെ അനുസ്മരിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ.മൂന്നാം ഭാഗത്തിലേക്ക് തുടർച്ച നൽകിയാണ് അവസാനിക്കുന്നത്.
“അവതാർ” “അമൃത്” – ജയിംസ് കാമറൂൺ