സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും ഒന്നിക്കുന്നു; #SSMB28 ജനുവരി 14 2024ൽ റിലീസിനെത്തുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ കൂടുതൽ മികച്ച കഥയും അനിയറപ്രവർത്തകരും മഹേഷ് ബാബുവിന്റെ ഗംഭീര കഥാപാത്രവുമൊക്കെയായി ചിത്രം മറ്റൊരു തലത്തിലേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.

ചിത്രത്തിനായി ഒരു സ്റ്റൈലിഷ് ഗെറ്റപ്പിൽ മഹേഷ് ബാബു എത്തുകയാണ്. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഭീര ലുക്കിൽ മഹേഷ് ബാബുവിന്റെ ചിത്രത്തോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്.
2024 ജനുവരി 14ൽ സംക്രാന്തി ആഘോഷ വേളയിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ഫാഷൻ ഗെറ്റപ്പിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ലുക്കിലാണ് മഹേഷ് ബാബു എത്തുന്നത്. അടിപൊളി കണ്ണാടിയും വെച്ച് സിഗരറ്റും വലിച്ച് റോഡിലൂടെ നടന്ന് വരുന്ന താരത്തെ നോക്കി ഗുണ്ടകൾ പോലും തല കുനിച്ച് നിൽക്കുന്ന കാഴ്ചയാണ് പോസ്റ്ററിൽ കാണുന്നത്. മാസ്സും ക്ലാസ്സും ഒരുപോലെ ചേർന്നതാണ് പോസ്റ്ററിൽ ഉള്ളത്.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.
ഇതുവരെ കാണാത്ത ഒരു മഹേഷ് ബാബുവിനെ ഒരുക്കുകയാണ് ത്രിവിക്രം. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം – തമൻ , ഛായാഗ്രഹണം – പി എസ് വിനോദ് , പി ആർ ഒ – ശബരി

Leave a Reply
You May Also Like

സത്യൻ അന്തിക്കാടും ജയറാമും മീര ജാസ്‍മിനും ഒന്നിക്കുന്ന ‘മകളു’ടെ ട്രെയ്‌ലർ പുറത്തിറങ്ങി

സത്യൻ അന്തിക്കാട് സംവിധാനം ചെയുന്ന മകൾ എന്ന സിനിമയുടെ പ്രത്യകത മീരാജാസ്മിൻ വീണ്ടും മുഖ്യധാരാ സിനിമയിലേക്ക്…

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന, കേരളീയ പഴമകളിൽ നിറഞ്ഞു നിൽക്കുന്ന ധീര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ്…

വെള്ള സാരിയിൽ ക്യൂട്ട് ആയി തൻവി റാം.

അമ്പിളി എന്ന മലയാള സിനിമയിലൂടെ മലയാള സിനിമ ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയാണ് തൻവി റാം. അമ്പിളിക്ക് ശേഷം കപ്പേള എന്ന സിനിമയിലൂടെ ശ്രീനാഥ് ഭാസിയുടെ പാർട്ണറായി വന്നു താരം കഴിവ് തെളിയിച്ചു.

ഇരുപത്തി നാലാം വയസ്സിൽ ഈ മനുഷ്യൻ ചെയ്ത വേഷം, ഇത് പോലൊന്ന് ഇനി കാണാൻ കഴിയില്ല

Manoj Ivl “LLB, ബോംബെ യൂണിവേഴ്‌സിറ്റി.. ഹ്ം.. സൂപ്പർ ബിസിനസ്മാനായ ഫാദർ അടക്കം വീണു പോയില്ലേ?’…