തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നപ്പോൾ പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടു . മതം എഴുതിയില്ലെങ്കിൽ അഡ്മിഷൻ തരാൻ പറ്റില്ലെന്ന് സ്‌കൂളധികൃതർ വാദിച്ചു. ഈ വിവാദമായി കഴിഞ്ഞ പ്രശ്നത്തെ കുറിച്ച് മനോജ് എഴുതുന്നു

Manoj Kumar Manu

മതമില്ലാതെ, ജാതിയില്ലാതെ, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നത് വിദ്യാലയങ്ങളിലാണ്. സാഹോദര്യം റദ്ദുചെയ്യപ്പെടുമ്പോൾ അപായത്തിന്റെ സൈറൺ ആദ്യം മുഴങ്ങുന്നത് വിദ്യാർത്ഥികളിൽ നിന്നാണ്.അതാണ് കാലഘട്ടം നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഇന്ന് ചാനലിൽ ഈ വാർത്ത കണ്ടപ്പോൾ പതിനഞ്ചു വർഷം മുൻപ് പാറുക്കുട്ടിയെ സ്കൂളിൽ ചേർക്കാൻ നിർമ്മല ഭവൻ സ്കൂളിൽ പോയ കാര്യം ഓർമ്മ വന്നു. അഡ്മിഷൻ എടുത്തു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ടീച്ചർ ഡയറിയിലെഴുതി വിട്ടു,അഡ്മിഷൻ ഫോമിൽ ജാതിയും മതവുമെഴുതിയിട്ടില്ല അത് പൂരിപ്പിച്ചു തരണം. പറ്റില്ലെന്നറിയിച്ചപ്പോൾ പിന്നെ ഭീഷണിയായി, കുട്ടിയെ സ്കൂളിൽ പഠിപ്പിക്കാൻ പറ്റില്ലെന്നായി. അവസാനം ഷൈനി പ്രിൻസിപ്പാളിനെ കണ്ടു, മദർ കട്ടായം പറഞ്ഞു ജാതിയും മതവും രേഖപ്പെടുത്താതെ കുട്ടിയെ പഠിപ്പിക്കില്ല.അവസാനം ഗത്യന്തരമില്ലാതെ അവൾ ജാതിയും മതവും പൂരിപ്പിച്ചു കൊടുത്തു. രണ്ട് വർഷത്തിനു മുൻപ് പാത്തുവിനെ സ്കൂളിൽ ചേർക്കാൻ പട്ടം സെന്റ് മേരീസ് എൽ.പി സ്കൂളിൽ പോയി.കർത്താവിന്റെ മണവാട്ടിയാണ് സ്കൂൾ പ്രിൻസിപ്പൽ. അപേക്ഷാഫോറം പരിശോധിച്ചപ്പോൾ പ്രശ്നമായി, കുട്ടിയുടെ ജാതിയും മതവും എഴുതിയിട്ടില്ല, പ്രവേശനം നൽകാനാവില്ല. ഒരു മണിക്കൂറോളം തർക്കിച്ചു ജാതി ചേർക്കില്ലെന്ന്, ഞാൻ കട്ടായം പറഞ്ഞു. അവസാനം ആ കന്യാസ്ത്രീ നിർബന്ധപൂർവ്വം ആ ഫോമിൽ ഹിന്ദു എന്ന് എഴുതി ഫയലിൽ കെട്ടിവച്ചു. ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിനായി സർക്കാരിന്റെ മുന്നിൽ തലയും ചൊറിഞ്ഞ് നിൽക്കുന്ന മതമേധാവികൾ തങ്ങളുടെ ആവശ്യങ്ങൾ നേടിക്കഴിഞ്ഞാൽ സർക്കാരിനെ വെല്ലുവിളിക്കുകയും സമാന്തര സർക്കാരായി പ്രവർത്തിക്കുകയും ചെയ്യും.മതാത്മകമായൊരു സമൂഹം നിലനിർത്താൻ വലിയ ശ്രമങ്ങൾ നടത്തുന്നവരാണ് കൃസ്തീയ സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങൾ. അതിനായവർ തങ്ങളുടെ സ്ഥാപനങ്ങളെ വലിയതോതിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.പക്ഷെ കത്തനാരന്മാരും മണവാട്ടികളും കാര്യക്കാരും തരിച്ചറിയേണ്ട ചില വസ്തുതകളുണ്ട്.നിങ്ങളുടെ മതം പൊട്ടിയൊലിക്കുന്ന കള്ളികളിൽ “ഇല്ല” എന്ന് രേഖപ്പെടുത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നുണ്ട് ആരും നിർബന്ധിക്കാതെ തന്നെ.എന്റെ കാര്യം പറയാം.എന്റെ രണ്ട് മക്കളും മതമില്ലാത്ത ജീവനുകളായി പറന്നു നടക്കുന്നുണ്ട് കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ.

VIDEO

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.