Connect with us

Health

24 മണിക്കൂറിൽ 22 മണിക്കൂർ ഉറങ്ങുന്നവരും,2 മണിക്കൂർ ഉറങ്ങുന്നവരും!

രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.

 50 total views

Published

on

Vinoj Appukkuttan

8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം.ഉണർന്നിരിക്കുന്ന ഓരോ രണ്ട് മണിക്കൂറിനും ഒരു മണിക്കൂർ വിശ്രമം എന്ന നിലയിലാണ് മുകളിൽ പറഞ്ഞത്.അതായത് ആയുസ്സിന്റെ മൂന്നിലൊന്ന് ഉറക്കത്തിനായി മാറ്റപ്പെടുന്നു.ജന്തുവിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് ഉറക്കത്തിന്റെ ദൈർഘ്യം കുറയും.ജിറാഫാണ് അതിൽ മുന്നിൽ നിൽക്കുന്നത്.ദിവസത്തിൽ വെറും 2 മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ.പട്ടികയിൽ അവസാനമുള്ള കോവാലകളാവട്ടെ ( ചിത്രം കാണുക)ദിവസത്തിൽ 22 മണിക്കൂറും ഉറങ്ങുന്നവരാണ്.150-200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പരിണമിച്ചുണ്ടായ ജീവികളിലാണ് REM (Rapid Eye Movement) കാണപ്പെടുന്നത്.ഡോൾഫിന് ഇതുണ്ട്.അവർ സ്വപ്നവും കാണുന്നുണ്ടാവും.എക്കിഡ്ന, പ്ലാറ്റിപ്പസ് എന്നീ മോണോട്രീമുകളിലും ഉരഗങ്ങളിലും ഇതിന്റെ സൂചനയില്ല.

കോവാല

വില്യം ഡിമെന്റ്, നഥാനിയേൽ ക്ലെയ്റ്റ്മാൻ, യൂജിൻ അസെറിൻസ്കി എന്നിവരാണ് REM അവസ്ഥയിലാണ് സ്വപ്നങ്ങളുണ്ടാകുന്നത് എന്ന് മനസിലാക്കിയത്.ഉറക്കത്തിൽ ഓരോ ഒന്നര മണിക്കൂറിലും REM ഉണ്ടാവുന്നുണ്ടത്രെ.ഉണർന്നിരിക്കുമ്പോൾ കാണപ്പെടുന്ന രാസവസ്തുക്കളിനേക്കാൾ വ്യതസ്തമായ രാസവസ്തുക്കളാണ് ഉറക്കത്തിൽ മസ്തിഷ്കത്തിൽ കാണപ്പെടുന്നത്.ഈ സമയത്ത് മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ ഏറെ പ്രവർത്തനനിരതമായി കാണപ്പെടുന്നു.മസ്തിഷ്കത്തിലുണ്ടാവുന്ന വൈദ്യുതതരംഗങ്ങളിലെ മാറ്റം രേഖപ്പെടുത്തിയാണ് ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നത്. ആരോഗ്യമുള്ള ഒരാൾ ഉറക്കത്തിന്റെ അഞ്ച് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

1.പിരിമുറക്കം അയഞ്ഞുവരുന്നതാണ് ഉറക്കത്തിന്റെ തുടക്കം.ഈ സമയത്ത് ശബ്ദവും മറ്റു ബാഹ്യസ്വാധീനങ്ങളും വിസ്മരിക്കപ്പെടും.മസ്തിഷ്കം ആൽഫാ തരംഗങ്ങൾ പുറപ്പെടുവിക്കും.ഒരു നിശ്ചിത കാര്യത്തെക്കുറിച്ചുള്ള ചിന്തയൊക്കെ ഉണ്ടെങ്കിൽ അതൊക്കെ ഇല്ലാതാവും. അന്നത്തെ ദിവസത്തെ അനുഭവങ്ങൾ മനസിലൂടെ കടന്നുവരും.പേശികൾ അയഞ്ഞ് ശരീരതാപനില കുറഞ്ഞ് ഹൃദയമിടിപ്പ് പതുക്കെയാവും.

2. രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.രോഗപ്രതിരോധ പ്രവർത്തനം തുടങ്ങുന്നു.ഗ്രന്ഥികൾ വളർച്ചാ ഹോർമോണുകൾ പുറപ്പെടുവിക്കും.കുഴപ്പമുള്ള പേശികൾക്ക് രക്തചംക്രമണം കൂടുതലായി പോകും.പൂർണ്ണമായ നിദ്രാ വേളയാണിത്.


3. മൂന്നാം ഘട്ടത്തിൽ ഉപാപചയനിരക്ക് ഏറ്റവും കുറവാകും.അതിഗാഢനിദ്രയായി. ഉറക്കത്തിന്റെ ഏതു ഘട്ടത്തിലും സംസാരമുണ്ടാവാം.


4. നാലാം ഘട്ടമെന്നത് ആദ്യത്തെ REM നിദ്രാവേളയിലേക്ക് കടക്കുന്നു.ഉണരാൻ പോകുമ്പോഴുള്ള ഹ്രസ്വതരംഗങ്ങൾ ഉണ്ടാകുന്നു.പേശികൾ പൂർണമായി അയഞ്ഞ് കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നു.ശരീരം സ്തംഭനാവസ്ഥയിലാവും.അതുകൊണ്ട് തന്നെ സ്വപ്നത്തിൽ നിന്ന് ഉണരാൻ ശരീരചലനം കൊണ്ട് കഴിയാതാവും.ശ്വാസോച്ഛോസം മാറിമറിഞ്ഞ് ഹൃദയമിടിപ്പും,ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തചംക്രമണം എന്നിവ കൂടും. ഉണർന്നിരിക്കുന്ന അവസ്ഥയിൽനിന്ന് REM നിദ്രയിൽ എത്താൻ ഏകദേശം 50 മുതൽ 70 മിനിറ്റ് വരെ സമയമെടുക്കും.പിന്നീടുള്ള ഓരോ 90 മിനിറ്റിലും REM ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.രാത്രിയുറക്കത്തിന്റെ ആദ്യപകുതിയിൽ ലഘുതരംഗനിദ്രയാണ് ഉണ്ടാവുക REM വെറും 10 മിനിറ്റ് മാത്രമേ ഉണ്ടാവൂ.രാത്രി കനക്കുന്നതോടെ REM കൂടും.20 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ REM ഉണ്ടാവാറുണ്ട്.പ്രായപൂർത്തിയായവർ ഉറക്കത്തിന്റെ നാലിലൊന്ന് REM നിദ്രയിൽ ചിലവഴിക്കുന്നു.


5. അഞ്ചാം ഘട്ടത്തിൽ ഗാഢനിദ്രയും ലഘുനിദ്രയുമാണ്.ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നത്
ലഘുതരംഗനിദ്രാവേളയിലാണ്.ഈ ഘട്ടങ്ങളിൽ ഏതുസമയത്തും സ്വപ്നം കാണാം.അസറ്റൈൽ കൊളൈനാണ് REM നിദ്രയ്ക്കു കാരണമാകുന്നത്.

Vinoj Appukuttan

 51 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment6 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement