Anup Sivan
കിഴക്കൻ ചൈനയിൽ നിന്നും 80 മിലൃൺ വർഷം പഴക്കമുള്ള ദിനോസർ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. എൺപത് മിലൃൺ വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകൾ കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശൃയിൽ നിന്നുമാണ് കണ്ടെത്തിയത്. പിൽക്കാല ക്രറ്റേഴ്സ് കാലഘട്ടത്തിലെ ഈ ഫോസിലൈസ് മുട്ടയുടെ കണ്ടെത്തൽ പാലിയൻറ്റോളജി ഗവേഷണത്തിലെ പ്രധാനപ്പെട്ട കണ്ടെത്തൽ കൂടിയാണ്.
ഇത്തവണ കണ്ടെത്തിയ ദിനോസർ മുട്ടകളുടെ ഫോസിൽ കൂടുകളിൽ സംരക്ഷിക്കപ്പെട്ട നിലയിലാണ്. മൂന്നു ദിനോസർ മുട്ടകളും വൃത്താകൃതിയിലുള്ളതും നല്ലനിലയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ ഈ മൂന്ന് ദിനോസർ മുട്ടകൾ കൂട്ടിൽ നിന്നും വീഴാത്ത നിലയിലാണ്. മറ്റ് ഏഴ് ദിനോസർ മുട്ട പ്രിൻറ്റുകൾ/ seven dinosaur egg prints/പാറയിൽ തിരിച്ചറിയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. മുട്ടത്തോടിന്റെ സൂഷ്മഘടന /microscopic structure/അനുസരിച്ച്, ഈ മുട്ടകൾ രാജ്യത്തുടനീളം മറ്റ് പല സ്ഥലങ്ങളിലും പ്രതൃക്ഷപ്പെട്ട സ്റ്റാലാഗമൈറ്റ് കുടുംബത്തിൽ/family of stalagmite/പെട്ട coral eggs ആണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവൃശയിലും, സെൻട്രൽ ചൈനയിലെ ഹെനാൻ പ്രോവിൻസിലും ഒരിക്കൽ ക്രിറ്റേഴ്സ് പാളിയിൽ പ്രതൃക്ഷപ്പെട്ട stalicoolithidae Coralloidoolithus ആണ് ഈ മുട്ടകൾ എന്ന് മുട്ടത്തോടിന്റെ സൂഷ്മഘടനയെ അടിസ്ഥാനമാക്കി ശാസ്ത്രഞ്ജർ തിരിച്ചറിഞ്ഞു.നിരവധി ദിനോസർ മുട്ട ഫോസിലുകൾ ജിയാങ്സിയിലെ പ്രാദേശിക മ്യൂസിയം ശേഖരിച്ചിട്ടുണ്ട്.