പോലീസിന്റെ വേട്ടയിൽ നിന്നും രണ്ടാം തവണയും രക്ഷപെട്ട ജോർജ്ജൂട്ടിക്കു ‘ദൃശ്യം 3’ യിൽ എന്ത് സംഭവിക്കാം ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
150 VIEWS

Starwin Mendez

Dhrishyam-3 (2023)

പോലീസിന്റെ വേട്ടയിൽ നിന്നും രണ്ടാം തവണയും രക്ഷപെട്ട ജോർജ്ജൂട്ടി, തന്റെ കൊച്ചു കുടുംബവും ജീവിതപ്രാരാബ്ദങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ജീവിതത്തിൽ ഉണ്ടായ നടുക്കുന്ന സംഭവങ്ങളൊക്ക മറന്നു അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെ അഞ്ചു, ഇപ്പോൾ വിവാഹമൊക്കെ കഴിച്ച് നല്ലൊരു ഭാര്യയായി ഭർത്താവുമൊത്ത് ബാംഗ്ലൂരിൽ താമസിക്കുന്നു. തൊടുപുഴയിലെ വീട്ടിൽ ജോർജ്ജൂട്ടിയും റാണിയും ഇളയമകൾ അനുമോളും മാത്രം…

കാലം കടന്നുപോയി.. ഇന്ന് ജോർജ്ജൂട്ടിക്ക്, തന്റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് കേരളപോലീസിന്റെ അന്വേഷണവലയത്തിൽ നിന്ന് രക്ഷപെട്ടു എന്നതിന്റെ ആശ്വാസം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്.. അയാൾക്ക് അത്, ജീവിതത്തിൽ എന്തും നേരിടാനുള്ള ഒരു വല്ലാത്ത ആത്മവിശ്വാസം തന്നെ നൽകിയിരുന്നു. പക്ഷെ താനറിയാതെ അത് അയാളുടെ മനസ്സിൽ ഒരു അഹങ്കാരമായി മാറിയിരുന്നു എന്നത് ജോർജ്ജൂട്ടി അറിഞ്ഞിരുന്നില്ല!

ഒരു ദിവസം കോളേജിൽ പഠിക്കുന്ന മകളെ കാണാൻ ടൗണിൽ എത്തുന്ന ജോർജ്ജൂട്ടി കാണുന്നത് ഒരു യുവാവുമായി(ജെറിൻ) സല്ലപിച്ചു നടക്കുന്ന തന്റെ അനുമോളെയാണ്. തിരികെ വീട്ടിലെത്തിയ അയാൾ റാണിയോട് കാര്യം പറയുകയും വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലെത്തിയ അനുമോളെ രണ്ടു പേരും ചേർന്ന് ഒരുപാട് വഴക്കു പറയുകയും ചെയ്തു.. ഇതോടെ അനുമോൾ കുടുംബത്തിൽ അച്ഛനും അമ്മയുമായി മാനസികമായി അകലുകയും ആ യുവാവ് ജെറിനുമായുള്ള പ്രണയബന്ധം തന്റെ മനസ്സിൽ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുകയും ചെയ്തു.

ജെറിൻ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന, അച്ഛനും അമ്മയ്ക്കും ഏറെ പ്രതീക്ഷയുള്ള ഏകമകനാണ്. പഠനത്തിൽ മിടുക്കനും ജീവിതത്തിൽ ഒരു പാട് ലക്ഷ്യങ്ങളുമൊക്കെയുള്ള ഒരു വ്യക്തിത്വം. അനുമോളുമായി നല്ല സൗഹൃദം മാത്രമാണ് ജെറിനുണ്ടായിരുന്നത്. അനുമോൾക്ക് തന്നോട് പ്രണയമാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു.. അനുമോൾ അത് പറഞ്ഞിട്ടുമുണ്ടായിരുന്നില്ല.

ഒരിക്കൽ ഒരു ഞായറാഴ്ച പള്ളിയിലെ കുർബാന കഴിഞ്ഞ് ജോർജ്ജൂട്ടിയും റാണിയും, അടുത്തയാഴ്ച്ച ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുവാൻ വസ്ത്രങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോകുന്നു. താൻ വരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അനുമോൾ തിരികെ വീട്ടിലെത്തുന്നു… വീട്ടിൽ അച്ഛനും അമ്മയും ഇല്ല എന്നുള്ളത് കൊണ്ട് തന്നെ തന്റെ മനസ്സിലെ പ്രണയം ജെറിനെ അറിയിക്കുവാൻ അവനെ അവൾ ഫോണിൽ വിളിച്ചു വീട്ടിൽ വരുവാൻ ആവശ്യപ്പെടുന്നു. ഒരു സുഹൃത്തിന്റെ ക്ഷണം എന്നപോലെ കരുതി ജെറിൻ അധികം വൈകാതെ ജോർജ്ജൂട്ടിയുടെ വീട്ടിലെത്തുന്നു.

വീട്ടിലെത്തിയ അഥിതിയെ വളരെ സ്നേഹത്തോടെ സ്വീകരിച്ച അനുമോൾ അവനു കുടിക്കാൻ ജ്യൂസ്‌ നൽകുകയും തുടർന്ന് അവർ തമ്മിൽ സംസാരിച്ചിരിക്കുകയും ചെയ്യുന്നു. ഇടക്കെപ്പോഴോ തന്റെ മനസ്സിലുള്ള കാര്യം അനുമോൾ ജെറിനെ അറിയിക്കുന്നു..സുഹൃത്തിന്റെ പ്രണയം തിരിച്ചറിഞ്ഞ ജെറിൻ സന്തോഷത്തോടെ അവളെ ആലിംഗനം ചെയ്യുന്നു…തങ്ങളുടെ ജീവിതത്തിലെ അതിസുന്ദരനിമിഷങ്ങളിൽ മതിമറന്ന് ആ യുവമിഥുനങ്ങൾ നിൽക്കവേ…പെട്ടെന്ന് വാതിൽ തുറന്ന് ജോർജ്ജൂട്ടി അകത്തേക്ക് വരുന്നു. ആലിംഗനബദ്ധരായി നിൽക്കുന്ന തന്റെ മകളെയും ജെറിനെയും കണ്ട് ക്ഷുഭിതനായ ജോർജ്ജൂട്ടി ജെറിനെ മർദ്ധിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. ഇതോടെ സമനിലയിളകി ദേഷ്യപ്പെട്ട് അനുമോൾ അച്ഛനു നേരെ ആക്രോശിക്കുകയും ഒടുവിൽ വീട് വിട്ട് ഇറങ്ങുകയും പിന്നീട് പട്ടണത്തിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസമാക്കുകയും ചെയ്യുന്നു.

ജോർജ്ജൂട്ടിയും റാണിയും പലതവണ അനുമോളെ ചെന്ന് കാണുകയും പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടും അവൾ ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ സഹികെട്ട്, “എന്നാൽ പിന്നെ അനുമോൾക്ക് ജെറിനുമായുള്ള വിവാഹം ഉറപ്പിച്ചാലോ” എന്ന് ചോദിക്കുന്ന റാണിയോട് അയാൾ തന്റെ മനസ്സിലുള്ള കാര്യം റാണിയെ അറിയിക്കുന്നു…ജെറിനെ കാണുമ്പോൾ ജോർജ്ജൂട്ടിക്ക് മൂത്തമകൾ അഞ്ജുവിനുണ്ടായ ഭീകര അനുഭവങ്ങൾ ആണ് ഓർമ്മവരുകയത്രേ!! ജെറിന്റെ മുഖം കാണുമ്പോൾ മരിച്ചു പോയ, അല്ലെങ്കിൽ താൻ വകവരുത്തിയ വരുണിന്റെ ദൃശ്യമാണ് ജോർജ്ജൂട്ടിയുടെ മനസ്സിൽ. ജോർജ്ജൂട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ റാണി പിന്നീട് അനുമോളും ജെറിനുമായുള്ള വിവാഹത്തിന്റെ കാര്യം നിർബന്ധിക്കുന്നില്ല.

അങ്ങനെ ആ കുടുംബത്തിൽ വീണ്ടും ഒരിക്കൽ കൂടി ദുഃഖത്തിന്റെയും ആശങ്കയുടെയും കരിനിഴൽ വീഴുകയാണ്.. ദിവസങ്ങൾ കടന്നു പോയി.. അനുമോൾ ജെറിനുമായുള്ള ബന്ധം തുടരുന്നു.. ജോർജ്ജൂട്ടിക്ക് ജെറിനോടുള്ള ദേഷ്യവും കൂടി വരുന്നു. തന്റെ മകളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്ന ജോർജ്ജൂട്ടിക്ക്, വർഷങ്ങൾക്ക് മുൻപ് തന്റെ ബുദ്ധിസാമർഥ്യം കൊണ്ട് പോലീസിനെ കബളിപ്പിച്ച്, നിയമത്തെയും കോടതിയെയും നോക്കുകുത്തികളാക്കി സ്വന്തം കുടുംബത്തെ രക്ഷിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസവും അഹങ്കാരവും കൂട്ടായി വരുന്നു. അങ്ങനെ ആ നാലാം ക്‌ളാസുകാരന്റെ മനസ്സിൽ ഒരു ക്രിമിനൽ ചിന്ത വളർന്നു വരുന്നു…എങ്ങനെയെങ്കിലും ജെറിനെ വകവരുത്തുക..തന്റെ മകളെ ഈ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുത്തുക.. പഠിച്ചു മിടുക്കിയായി അവളുടെ ഭാവി സുസ്ഥിരമാക്കുക.. മുൻപ് അറിയാതെ ഒരു കൊലപാതകം ചെയ്യുകയും അതിനു ശേഷം വളരെ കൂർമ്മബുദ്ധിയോടെ അത് മറച്ചു വെക്കാനും സാധിച്ച തനിക്ക് മറ്റൊരു കൊലപാതകം കണക്കുകൂട്ടി പ്ലാൻ ചെയ്ത് നടത്തിതീർക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് അയാൾ കണക്കു കൂട്ടി…തുടർന്നുള്ള ദിനരാത്രങ്ങൾ തന്റെ ലക്ഷ്യത്തിനു വേണ്ടി അയാൾ പ്രയത്നിക്കുന്നു..

പിന്നീട്…
ജെറിൻ കൊല്ലപ്പെടുന്നു…. പോലീസ് ജോർജ്ജൂട്ടിയെ അറസ്റ്റ് ചെയ്യുന്നു.. ഉദ്യോഗജനഗമായ രംഗങ്ങളിലൂടെ ആ കുടുംബം കടന്നു പോകുന്നു.. പിന്നീടങ്ങോട്ട് പോലീസ് അന്വേഷണത്തിന്റെ നാൾവഴികൾ. ഇതിനിടയിൽ ആകെ തകർന്നു പോയ അനുമോളെ കാണാൻ പോലീസ് എത്തുന്നു. മൊഴിയെടുക്കുന്നു..
ജോർജ്ജൂട്ടിയെ തളർത്തിയത് അതൊന്നുമല്ല…. അതാണ് കഥയുടെ വഴിതിരിവും.. വർഷങ്ങൾക്ക് മുൻപ് വരുൺ എന്ന ചെറുപ്പക്കാരനെ കൊന്നത് അച്ഛൻ തന്നെയാണെന്നും പോലീസ് ചോദ്യം ചെയ്യുമ്പോൾ കള്ളകഥ പറയുവാൻ തങ്ങളെ പഠിപ്പിച്ച കാര്യവും പോലീസിനോട് പറയുന്നു.. അതോടെ പോലീസിന്റെ അന്വേഷണം വരുൺ തിരോധാന കേസിലേക്കും തിരിയുന്നു.. ജോർജ്ജൂട്ടിയെ എങ്ങനെയെങ്കിലും കുരുക്കുവാനുള്ള അവസാന തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നു…
“ശേഷം സ്‌ക്രീനിൽ..”

തന്റെ കുടുംബത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ജോർജ്ജൂട്ടിക്ക് , അനുമോളെ തിരികെ കുടുംബത്തിലേക്ക് മടക്കിവരുത്താൻ സാധിക്കുമോ??
ജോർജ്ജൂട്ടി നിയമത്തിന്റെ കുരുക്കിൽ അകപ്പെടുമോ..??
വരുണിന്റ കൊലപാതകത്തിന്റെ ചുരുൾ അഴിയുമോ??
‘*പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ*’ എന്നല്ലേ.. തുടർന്നു കാണുക…

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ