Entertainment
അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കുകയാണ് . അവാർഡിന് വേണ്ടി തകർപ്പൻ മത്സരമാണ് അണിയറയിൽ അരങ്ങേറുന്നത്. എന്തെന്നാൽ അച്ഛന്മാരും മക്കളും എല്ലാം തന്നെ അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടത്തിൽ ആണ്. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു.
ദൃശ്യം 2 ലെ അഭിനയത്തിന് മോഹൻലാലും വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിയും കാവൽ എന്ന സിനിമയിലൂടെ സുരേഷ് ഗോപിയും മത്സരരംഗത്തുണ്ട്. ദുൽഖറും പ്രണവും മത്സരത്തിൽ ശക്തരായി തന്നെ രംഗത്തുണ്ട്. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ഗുരു സോമസുന്ദരം എന്നിവരും മത്സരരംഗത്തുണ്ട് എന്നതിന് പുറമെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും മത്സരരംഗത്തുണ്ട്.
മികച്ച നടിക്കുള്ള അവാർഡിനായി പൊരുതുന്നവരും കുറവല്ല. മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പൻ, ശൃതി രാമചന്ദ്രൻ, ദിവ്യ പിള്ള, ശൃതി സത്യൻ, റിയ സൈര, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന എന്നിവർ മത്സരിക്കുകയാണ്.
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’, താരാ രാമാനുജന്റെ ‘നിഷിദ്ധോ’, സിദ്ധാർഥ ശിവയുടെ ‘ആണ്’, മനോജ് കാനയുടെ ‘ഖെദ്ദ’, ഷെറി ഗോവിന്ദന്റെ ‘അവനോവിലോന’, ഡോ.ബിജുവിന്റെ ‘ദ് പോർട്രെയ്റ്റ്സ് ’എന്നിവയും ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും മത്സര രംഗത്തുണ്ട്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ആണ് ജൂറി ചെയർമാൻ. പ്രാഥമിക ജൂറിക്ക് മുന്നിലെത്തിയ 142 ചിത്രങ്ങളും കണ്ടുകഴിഞ്ഞു. 45 ചിത്രങ്ങൾ അന്തിമ ജൂറിക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
1,533 total views, 8 views today