“ബാബരിമസ്ജിദിന് പകരമായി കോടതി അനുവദിച്ച അഞ്ചേക്കർ സ്ഥലം വേണ്ട, ഞാനത് സീതാദേവിയുടെ ക്ഷേത്രത്തിനായി വിട്ടുനൽകുന്നു..” എന്ന സർക്കാസ പോസ്റ്റിനാണ് Tajudheen Pothiyil നെതിരെ കേരളാപോലീസ് സ്വമേധയാ മതസ്പർദ്ധ ഉണ്ടാക്കി എന്ന വകുപ്പിൽ കേസെടുത്തത്..

“വിധി മുസ്ലിംകൾക്ക് അനുകൂലമായാൽ നബിദിനാഘോഷങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, സംഘികൾ കുട്ടികളെപ്പോലും ആക്രമിക്കാൻ സാധ്യതയുണ്ട്..” എന്നും, “പള്ളിയിൽ വിഗ്രഹം സ്ഥാപിച്ചതു തെറ്റ്..” എന്നും കമന്റിട്ടവർക്കെതിരെയും ഇതേവകുപ്പിൽ സ്വമേധയാ കേസെടുത്തു..

“അമ്പതേക്കർ സുപ്രീംകോടതിയ്ക്ക് അങ്ങോട്ടു വേണോന്നു ചോദിക്ക്, ഭിക്ഷയ്ക്കല്ല വന്നത്, അവകാശത്തിനാണ്..” എന്നു പോസ്റ്റിട്ട Faulad നെതിരെയും കലാപാഹ്വാനത്തിനുള്ള വകുപ്പുചുമത്തി സ്വമേധയാ കേസെടുത്തു..

പക്ഷെ ആഘോഷങ്ങൾ അനുവദിക്കില്ലെന്ന കര്ശനനിർദ്ദേശം നിലനിൽക്കെ പടക്കംപൊട്ടിച്ചും വെളുവിളിച്ചും ആഘോഷം നടത്തിയ പ്രതീഷ് വിശ്വനാഥിനെതിരെ പരാതിനല്കിയിട്ടും കേസെടുക്കാൻ പോലീസ് തയാറല്ല..!!
“യഥാർത്ഥ ദീപാവലി ഇന്നാണ്” എന്നു പോസ്റ്റിട്ടതിന് ഒരാളെ നമ്മുടെ അയൽസംസ്ഥാനത്തെ പോലീസ് അകത്താക്കിയെന്നുകൂടി അറിയണം..!!

ഇതേ ഹിന്ദുത്വ നേതാവിനെതിരെ മുൻപ് ഒരാളെ വെട്ടിയിട്ടു തീകൊളുത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ “ഹിന്ദു പെണ്കുട്ടികളെ പ്രേമിക്കുന്ന എല്ലാ മുസ്ലിമിനും ഇതേഗതിയാണ്..” എന്നു പരസ്യമായി പോസ്റ്റിട്ടതിന് പരാതികൊടുത്തപ്പോ ആളെ കണ്ടുകിട്ടാനില്ല എന്നുപറഞ്ഞു ആ പരാതി നമ്മുടെ ഇതേ പോലീസ് മടക്കിനല്കി..!!

“വർത്തമാന ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരേ, നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ..?” എന്നു പോസ്റ്റിട്ട എം.സ്വരാജിനെതിരെ ഏതോ യുവമോർച്ചക്കാരൻ പരാതിനല്കിയതും പോലീസ് ജാമ്യമില്ലാത്ത വകുപ്പുചുമത്തി കേസെടുത്തു..

പക്ഷെ വി.മുരളീധരനെതിരെ കോടതിവിധികൾ മോദിയുടെ മികവെന്നു വർഗ്ഗീയച്ചുവയോടെ പോസ്റ്റിട്ടതിന് ഒരു യുവ അഭിഭാഷകൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് തയാറല്ല..!!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.