കേന്ദ്ര സർക്കാരിന്റെ നിയമങ്ങളെ ഓരോന്നായി സംസ്ഥാനങ്ങൾ ചോദ്യം ചെയ്യുന്നു ?

142
അഡ്വ ശ്രീജിത്ത് പെരുമന
കേന്ദ്ര സർക്കാരിന്റെ നിയമങ്ങളെ ഓരോന്നായി സംസ്ഥാനങ്ങൾ ചോദ്യം ചെയ്യുന്നു ?
കേന്ദ്ര നിയമത്തിനെതിരെ മറ്റൊരു സംസ്ഥാനം വീണ്ടും സുപ്രീംകോടതിയിൽ; NIA നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസഗഡ് സംസ്ഥാനമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പോലീസിനെ നിയന്ത്രിക്കാനുള്ള അവകാശം സംസ്ഥാനങ്ങളുടേതാണെന്നും, കേന്ദ്ര സർക്കാർ അത്തരമൊരു അധികാരം കയ്യാളുന്നത്‌ അനുവദിക്കാനാകില്ലെന്നും സ്യുട്ടിൽ വാദം ഉയർത്തുന്നു.
കേന്ദ്ര നിയമങ്ങൾക്കെതിരെ ഈ ദിവസങ്ങളിൽ ഫയൽ ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹർജ്ജിയാണിത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച്‌ അസാധുവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയിൽ ഒറിജിനൽ സ്യൂട്ട്‌ ഫയൽ ചെയ്തിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കവിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതിക്ക്‌ വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 131–-ാം അനുച്ഛേദപ്രകാരമാണിത്‌. രാജ്യമാകെ പ്രക്ഷോഭക്കൊടുങ്കാറ്റ്‌ ഉയർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. വിദേശി നിയമഭേദഗതികളും 2015, 2016 വർഷങ്ങളിലെ പാസ്‌പോർട്ട്‌ ചട്ടഭേദഗതികളും റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.