സ്റ്റീഫന്‍ ഹോക്കിങ്ങിൻ്റെ ഓർമ്മയ്ക്കായി നാണയം

411

Stephen Hawking commemorated on new 50p coin in Britain

50 പെന്‍സ്‍ നാണയങ്ങളാണ് പുറത്തിറക്കിയത്. ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗർത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് നാണയങ്ങൾ.

ലണ്ടൻ: അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഓർമയ്ക്കായി നാണയങ്ങള്‍ പുറത്തിറക്കി ബ്രിട്ടണ്‍. 50 പെന്‍സ്‍ നാണയങ്ങളാണ് പുറത്തിറക്കിയത്. ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗർത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് നാണയങ്ങൾ.

തമോഗര്‍ത്തങ്ങളെ സൂചിപ്പിക്കുന്ന തരത്തിൽ ചുഴിപോലെയുള്ള ഒരു ഡിസൈനാണ് നാണയത്തിനുള്ളത്. ഇതോടെ ബ്രിട്ടീഷ് നാണയത്തില്‍ ഇടംനേടിയ ഹോക്കിങ് ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ്‍ ഡാര്‍വിന്‍ തുടങ്ങിയവരുടെ ഗണത്തിലേക്കാണ് ഉയര്‍ന്നത്.

നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപപ്പെടുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ ആധികാരിക വിവരങ്ങളിൽ വലിയൊരളവ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംഭാവനയാണ്. കേംബ്രിഡ്‍ജ്‍ സര്‍വകലാശാല പ്രൊഫസറായിരുന്ന ഹോക്കിങ് 76-ാം വയസ്സിലാണ് അന്തരിച്ചത്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തുന്ന സമയത്താണ് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചത്.

Advertisements