Connect with us

Science

പ്രപഞ്ചത്തില്‍ മറ്റു സ്ഥലങ്ങളില്‍ ജീവന്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യത എത്രമാത്രമുണ്ട് ?

പ്രപഞ്ചത്തില്‍ ജീവന്‍ ഉൽഭവിച്ചതെങ്ങനെ, പ്രത്യേകിച്ചു ബുദ്ധിയുള്ള ജീവ വർഗ്ഗം എങ്ങനെ വളർന്നു വന്നു എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ചരിത്രത്തിലുടനീളം മനുഷ്യര്‍ ചെയ്തിട്ടുള്ളത് അത്ര ബുദ്ധിപൂർവ്വകമായ പ്രവർത്തികള്‍ അല്ലെന്നു മാത്രമല്ല കൂടുതലും

 15 total views

Published

on

Stephen Hawking in Brief Answers to the Big Questions.

പ്രപഞ്ചത്തില്‍ മറ്റു ജീവസാന്നിധ്യം ഉണ്ടോ ?

പ്രപഞ്ചത്തില്‍ ജീവന്‍ ഉൽഭവിച്ചതെങ്ങനെ, പ്രത്യേകിച്ചു ബുദ്ധിയുള്ള ജീവ വർഗ്ഗം എങ്ങനെ വളർന്നു വന്നു എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ചരിത്രത്തിലുടനീളം മനുഷ്യര്‍ ചെയ്തിട്ടുള്ളത് അത്ര ബുദ്ധിപൂർവ്വകമായ പ്രവർത്തികള്‍ അല്ലെന്നു മാത്രമല്ല കൂടുതലും വിഡ്ഢിത്തങ്ങള്‍ ആണെങ്കിലും ഇതില്‍ മനുഷ്യ വർഗ്ഗത്തെയും ഉൾപ്പെടുത്തുന്നുണ്ട് . ഈ ചർച്ച യില്‍ രണ്ടു ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാം;

പ്രപഞ്ചത്തില്‍ മറ്റു സ്ഥലങ്ങളില്‍ ജീവന്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യത എത്രമാത്രമുണ്ട് ? ജീവന് ഭാവിയിലുണ്ടാകുന്ന പരിണാമമെങ്ങനെ ഉള്ളതായിരിക്കാം ?

സമയ പ്രവാഹത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ അസംഘടിതമാകുന്നുവെന്നും ക്രമ രഹിതം ആകുന്നു എന്നും സാധാരണ അനുഭവപ്പെടാറുണ്ട് . ഈ നിരീക്ഷണത്തിന് ഒരു നിയമത്തിന്റെ പിൻബലവും ഉണ്ട് . അതിനെ തെർമോ dynamics ലെ രണ്ടാം നിയമം എന്നാണു അറിയപ്പെടുനത് . ഈ നിയമപ്രകാരം പ്രപഞ്ചത്തിലെ മൊത്തം ഡിസ്ഓർഡര്‍ അഥവാ എൻട്രോപി കൂടിക്കൊണ്ടേ ഇരിക്കും . പക്ഷെ നിയമം മൊത്തം എന്ട്രോപി യെ കുറിച്ച് മാത്രമാണ് പറയുന്നത് . ഒരു വസ്തുവിലെ ഓർഡര്‍ മാത്രമായിട്ടു കൂടാം, പക്ഷെ അതിനു ചുറ്റുപാടുമുള്ള ഡിസ് ഓർഡര്‍ അതിനേക്കാള്‍ കൂടിയിരിക്കും.

ജീവികളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌ . ജീവന്‍ എന്നത് ക്രമരാഹിത്യത്തിലേക്ക് പോകാനുള്ള ത്വരയെ മറികടന്നു സ്വയം പ്രജനനം നടത്തുന്ന ഒരു ക്രമമുള്ള സംവിധാനം ആയി നമുക്ക് നിർവചിക്കാം . അതായത് അതിനു അതിനെപോലെ ഉള്ളതും സ്വതന്ത്രവുമായുള്ള ക്രമത്തെ സൃഷ്ടിക്കാനാവും . അങ്ങനെ ചെയ്യുന്നതിന് ജീവന്‍, ഭക്ഷണം, സൂര്യ പ്രകാശം , വൈദ്യുതി മുതലായ ക്രമമുള്ള ഊർജ്ജത്തെ ചൂട് പോലെയുള്ള ക്രമരഹിതമായ ഊർജ്ജ മായി മാറ്റേണ്ടതുണ്ട് .അങ്ങനെ ജീവന്‍ എന്ന സംവിധാനത്തിന് ആകെ മൊത്തം ക്രമ രാഹിത്യം വർധിപ്പിച്ചു കൊണ്ട് സ്വയം കൂടുതല്‍ ക്രമമാകുവാനും പുതിയ ക്രമങ്ങളെ, ജീവനുകളെ സൃഷ്ടിക്കാനുമാവും . മാതാപിതാക്കൾക്ക് കൂടുതല്‍ മക്കള്‍ ജനിക്കുമ്പോള്‍ വീട് കൂടുതല്‍ അലങ്കോലമാകുന്നതുമായി ഇതിനെ ഉപമിക്കാം.

ഒരു ജീവിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട് . ഒന്നില്‍ എങ്ങനെ ജീവനെ നിലനിർത്തണമെന്നും പ്രജനനം നടത്തണമെന്നും മറ്റതില്‍ അത് എങ്ങനെ ചെയ്യണമെന്നുള്ള മാർഗ്ഗ നിർദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു . ജീവശാസ്ത്രത്തില്‍ ഇവയെ ജീനുകള്‍ എന്നും മെറ്റാബോളിസം എന്നും വിളിക്കുന്നു .ഇവിടെ ഊന്നിപ്പറയേണ്ട ഒരു കാര്യം ഇവ ജൈവികം ആയിരിക്കണം എന്നതാണ് . ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടര്‍ വൈറസിനു ആതിഥേയ കമ്പ്യൂട്ടറില്‍ സ്വന്തം കോപ്പികള്‍ ഉൽപാദിപ്പിക്കാനും മറ്റു കംപ്യൂട്ടറുകളിലേക്ക് അയക്കാനുമാവും .അവ അങ്ങനെ ജീവന്റെ മുൻപറഞ്ഞ നിർവചനത്തിനു കീഴില്‍ വരുന്നുണ്ട് .

ജൈവിക വൈറസുകളുടെ ഒരു താഴ്ന്ന രൂപമാണ് കമ്പ്യൂട്ടര്‍ വൈറസ്‌, കാരണം അവയ്ക്ക് ജീനുകള്‍ മാത്രമേ ഉള്ളൂ , സ്വയമുള്ള മെറ്റാബോളിസം ഇല്ല. പകരം അവ ആതിഥേയ കമ്പ്യൂട്ടറിന്റെ മെറ്റാബോളിസം റീ പ്രോഗ്രാം ചെയ്യുകയാണ് . വൈറസ് ആതിഥേയനില്‍ നിന്ന് സ്വതന്ത്രമായി നിലനില്പില്ലാത്ത ഒരു പരാദമായതുകൊണ്ട് അതിനെ ജീവന്‍ എന്ന് കൂട്ടാമോ എന്ന് ചിലർക്ക് സംശയമുണ്ട്‌ . അങ്ങനെയെങ്കില്‍ മനുഷ്യരുൾപ്പെടെയുള്ള ഏതാണ്ടെല്ലാ ജീവികളും ഭക്ഷണത്തിനും നിലനില്പിനുമായി മറ്റു ജീവി വർഗ്ഗങ്ങളെ ആശ്രയിക്കുന്ന പരാന്ന ജീവികള്‍ ആണ് .മനുഷ്യ സ്വഭാവത്തിന്റെ ഒരു പ്രത്യേകതയായി കണക്കു കൂട്ടാവുന്ന ഒന്നാണ് നാശകാരിയായ ഒരു ‘ജീവി ‘ യെ മാത്രമേ മനുഷ്യന് ഇന്ന് വരെ സൃഷ്ടിക്കാനായിട്ടുള്ളൂ എന്നത് . പിന്നെയാണോ സ്വന്തം പ്രതിബിംബം പോലുള്ള ജീവികളെ മനുഷ്യന്‍ സൃഷ്ടിക്കുന്നത് ! കുറച്ചു കഴിഞ്ഞു ഇലക്ട്രോണിക് ഫോമിലുള്ള ജീവനെ കുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം .
നമ്മള്‍ ജീവന്‍ എന്ന് പറയുന്നത് കൂടുതല്‍ കാർബൺ കണികകളും കുറച്ചു നൈട്രജനും ഫോസ്ഫറസ്സും പോലുള്ള മൂലകങ്ങളുടെ കണികകളും അടങ്ങിയ ഒരു ചങ്ങല ആണ് . സിലിക്കണോ അതുപോലെയുള്ള മറ്റേതെങ്കിലും മൂലകങ്ങളുടെ ചങ്ങലയോ ആയി മറ്റു ജീവനുകളുടെ സാധ്യത നമുക്കു തള്ളിക്കളയാനാവില്ലെങ്കിലും അതിലെ ആറ്റത്തിന്റെ ഘടനാവിശേഷം കൊണ്ട് കാർബൺ ആണ് ഏറ്റവും അനുയോഗ്യം .കാർബൺ എന്ന മൂലകം അതിന്റെ സവിശേഷതകളോട് കൂടി നില നില്ക്കു ന്നു എന്നത് QCD സ്കയില്‍ ,വെദ്യുത ചാർജ് , എന്തിനു കാല – സമയ പരിമാണങ്ങള്‍ പോലുള്ള ചില ഭൌതിക സ്ഥിരതകളുടെ സൂക്ഷ്മമായ ക്രമീകരണം മൂലമാണ് . ഇവയില്‍ എതെങ്കിലുമൊന്നിനു മാറ്റം ഉണ്ടായിരുന്നെങ്കില്‍ കാർബൺ ആറ്റത്തിന്റെ ന്യൂക്ലിയസ് അസ്ഥിരമാകുമായിരുന്നു അല്ലെങ്കില്‍ അവയിലെ എലെക്ട്രോൺസ് കണികാ കേന്ദ്രത്തിലേക്ക് തകർന്നടിയുമായിരുന്നു .

Advertisement

പ്രപഞ്ചം ഇങ്ങനെയൊക്കെ ഫൈന്‍ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നു എന്നത് അതിശയകരമായി പ്രഥമ ദൃഷ്ടിയില്‍ തോന്നാം . ഒരു പക്ഷെ മനുഷ്യ ജീവിതം സാധ്യമാകുന്നതിനു വേണ്ടി പ്രത്യേകമായി രൂപ കല്പന ചെയ്യപ്പെട്ടതാവാം പ്രപഞ്ചം ! എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നത് ആന്ത്രോപിക് തത്വപ്രകാരമാകാം , അതായത് നമ്മുടെ പ്രപഞ്ചത്തെ കുറിച്ചുള്ള ധാരണകള്‍ എല്ലാം നമ്മുടെ വർഗ്ഗത്തിന്റെ നിലനില്പുമായി യോജിച്ചു പോകുന്നതായിരിക്കണം . പ്രപഞ്ചം ജീവന് അനുകൂലമല്ലായിരുന്നെങ്കില്‍ എന്തുകൊണ്ട് പ്രപഞ്ചം ഇങ്ങനെ ആയിരിക്കുന്നു എന്ന് ചോദിക്കുവാന്‍ ആരും ഉണ്ടാകുമായിരുന്നില്ലല്ലോ . അന്ത്രോപിക് തത്വത്തിന്റെ ശക്തി കൂടിയ പതിപ്പോ ദുർബലമായ പതിപ്പോ ഇവിടെ ഉപയോഗിക്കാം . സ്ട്രോങ്ങ്‌ അന്ത്രോപിക് പ്രിനസിപ്ൾ ഉപയോഗിച്ചാല്‍ ഭൌതിക സ്ഥിരതകൾക്ക് വ്യത്യസ്ത വിലകള്‍ ഉള്ള വ്യത്യസ്ത പ്രപഞ്ചങ്ങള്‍ ഉണ്ടാകാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ചില പ്രപഞ്ചങ്ങളിലെ അവയുടെ വില കാർബൺ പോലുള്ള മൂലകങ്ങള്‍ ഉണ്ടാവാനും അവ ജീവന്റെ നിർമ്മാണ വസ്തുക്കളാവാനും യോജിച്ചതായിരിക്കും . നമ്മള്‍ അങ്ങനെ ഉള്ള ഒരു പ്രപഞ്ചത്തില്‍ ജീവിക്കുന്നതുകൊണ്ടു ഭൌതിക സ്ഥിരതകള്‍ നമുക്കനുകൂലമായി ഫൈന്‍ ട്യൂൺ ചെയ്യപ്പെട്ടിരിക്കുന്നത് കണ്ടു അത്ഭുതപ്പെടേണ്ട കാര്യമില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ നമ്മള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ സ്ട്രോങ്ങ്‌ അന്ത്രോപിക് പ്രിൻസിപ്പൾ അത്ര തൃപ്തികരമല്ല കാരണം അങ്ങനെയുള്ള പ്രപഞ്ചങ്ങളുടെ നിലനിൽപിനു എന്ത് ഓപ്പറേഷനൽ മീനിങ് ആണ് നൽകാനാകുക ! മാത്രവുമല്ല അത്തരം പ്രപഞ്ചങ്ങൾ ഉണ്ടെങ്കില്‍ തന്നെ നമ്മില്‍ നിന്ന് അവ വേർതിരിക്കപ്പെട്ടിരിക്കുന്നു എങ്കില്‍ അവിടെ സംഭവിക്കുന്നത്‌ നമ്മുടെ പ്രപഞ്ചത്തെ എങ്ങനെ ബാധികാനാണ് .

പകരം ഞാൻ പ്രപഞ്ച നിർമ്മിതിക്ക് അതുകൊണ്ട് വീക്ക് അന്ത്രോപിക് പ്രിനസിപ്ൾ സ്വീകരിക്കുകയാണ് . അതുകൊണ്ട് ഈ പ്രപഞ്ചത്തില്‍ ലഭ്യമായ ഭൌതിക സ്ഥിരതകള്‍ കണക്കിലെടുക്കുന്നു . പ്രപഞ്ച ചരിത്രത്തില്‍ ഈ ഗ്രഹത്തില്‍ ഈ നിമിഷം ജീവന്‍ നില നില്ക്കുന്നു എന്നതില്‍ നിന്ന് എന്ത് നിഗമനങ്ങളില്‍ എത്തിച്ചേരാം എന്ന് നോക്കാം .
മഹാ വിസ്ഫോടനത്തില്‍ ഏതാണ്ട് 1350 കോടി വർഷങ്ങൾക്കു മുൻപ് പ്രപഞ്ചം ഉണ്ടായപ്പോള്‍ അവിടെ കാർബൺ ഉണ്ടായിരുന്നില്ല. ചൂടിന്റെ ആധിക്യം മൂലം ദ്രവ്യം ആ സമയത്ത് പ്രോടോൺസിന്റെയും ന്യൂട്രോൺസിന്റെയും രൂപത്തില്‍ ആയിരുന്നു . ആദ്യം തുല്യ എണ്ണത്തിലായിരുന്നു അവ. പക്ഷെ തുടർന്ന് പ്രപഞ്ചം വികസിച്ചപ്പോള്‍ ചൂട് കുറഞ്ഞു ബിഗ്‌ bang നു ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചൂട് ഏകദേശം നൂറു കോടി ഡിഗ്രി ആയി കുറഞ്ഞു , അതായത് സൂര്യനിലെ ചൂടിന്റെ ഏകദേശം നൂറിരട്ടി . ആ ചൂടില്‍ ന്യൂട്രോൺസ് പ്രോടോന്സ് ആയി മാറാന്‍ തുടങ്ങും .

ഇതുമാത്രമാണ് സംഭവിച്ചിരുന്നതെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം ന്യൂക്ലിയസിൽ ഒരു പ്രോടോണ്‍ മാത്രമുള്ള ഹൈഡ്രജന്‍ ആയിത്തീരുമായിരുന്നു .പക്ഷെ ചില ന്യൂട്രോണുകൾ പ്രോടോണുകളുമായി കൂട്ടിയിടിച്ചു അടുത്ത ലളിതമായ, ന്യൂക്ലിയസിൽ രണ്ടു പ്രോട്ടോണും രണ്ടു ന്യൂട്രോണുമുള്ള ഹീലിയം എന്ന മൂലകം ഉളവായി . ഭാരംകൂടിയ മൂലകങ്ങളായ ഒക്സിജനോ കാർബണോ ആദി പ്രപഞ്ചത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ല. കേവലം ഹൈഡ്രജനും ഹീലിയവും ഉപയോഗിച്ച് ജീവന് അടിത്തറയൊരുക്കാം എന്നത് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ് . ഏതായാലും പ്രപഞ്ചത്തിന്റെ ആരംഭ ദശയില്‍ താപനില കണികകൾ ചേർന്നു മോളിക്യൂൾസ് രൂപം കൊള്ളാന്‍ ആവശ്യമായതിലും കൂടുതലായിരുന്നു .

തുടർന്നും പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്തു. പക്ഷെ ചില പ്രദേശങ്ങളില്‍ മറ്റുള്ളടത്തു ഉള്ളതിനേക്കാള്‍ സാന്ദ്രത ഉണ്ടാവുകയും ആ ദ്രവ്യസാന്ദ്രത കാരണം കൂടുതലായുണ്ടായ ആകർഷണ ബലം ആ ഭാഗത്തിന്റെ വികാസത്തിന്റെ തോത് കുറക്കുകയും ക്രമേണ ഇല്ലാതാക്കുകയും ചെയ്തു .പകരം ആ സാന്ദ്രത കൂടിയ ദ്രവ്യം ഒരുമിച്ചു ചേർന്ന് ഗാലക്സികളും നക്ഷത്രങ്ങളും ഉണ്ടാകപ്പെട്ടു . മഹാ വിസ്ഫോടനം കഴിഞ്ഞു ഏകദേശം ഇരുനൂറു കോടി വർഷങ്ങൾക്കു ശേഷമാണ് ഈ പ്രക്രിയ ആരംഭിച്ചത് . പ്രാരംഭകാലത്തെ ചില നക്ഷത്രങ്ങള്‍ സൂര്യനേക്കാളും വലുപ്പവും താപവും കൂടിയവ ആയിരുന്നതിനാല്‍ അവ ഹൈഡ്രജനെയും ഹീലിയത്തെയും ജ്വലിപ്പിച്ചു കാർബൺ , ഒക്സിജെന്‍ , ഇരുമ്പ് മുതലായ കനം കൂടിയ മൂലകങ്ങളെ രൂപപ്പെടുത്തി . അതിനു കുറച്ചു കോടി വർഷങ്ങളെ എടുത്തു കാണൂ. അതിനു ശേഷം ഇങ്ങനെയുള്ള ചില നക്ഷത്രങ്ങള്‍ സൂപ്പര്‍ നോവ ആയി പൊട്ടിത്തെറിച്ചു ഈ മുലകങ്ങളെ പ്രപഞ്ചത്തില്‍ വിതറി അവയെ പുതിയ നക്ഷത്രങ്ങൾക്ക് അടിസ്ഥാന ഘടകങ്ങളായി പരിവർത്തിച്ചു .

മറ്റു നക്ഷത്രങ്ങളുടെ ചുറ്റും ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടോ എന്ന് നമുക്ക് നേരിട്ട് വീക്ഷിക്കാനാവാത്ത അകലത്തില്‍ ആണവയുടെ സ്ഥാനം . പക്ഷെ അങ്ങനെയുള്ള ഗ്രഹങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നമ്മുടെ മുന്നില്‍ രണ്ടു മാർഗ്ഗങ്ങളുണ്ട് , ആദ്യ മാർഗ്ഗത്തില്‍ നക്ഷത്രത്തില്‍ നിന്ന് വരുന്ന പ്രകാശത്തെ തുടർച്ചയായി നിരീക്ഷിച്ചു അതിനു സ്ഥിരത ഉണ്ടോ എന്ന് നോക്കണം . നക്ഷത്രങ്ങളുടെ മുന്നില്‍ കൂടി ഗ്രഹങ്ങള്‍ കടന്നു പോയാല്‍ നമ്മൾ കാണുന്ന വെളിച്ചം സ്വല്പം വ്യക്തമല്ലാതാകും , കൂടാതെ അവ മങ്ങിയതായും കാണപ്പെടും . ഇത് ക്ലിപ്ത സമയങ്ങളില്‍ ആവർത്തി ച്ചു വന്നാല്‍ ഇതുണ്ടാകുന്നത് ക്രമമായി നിശ്ചിത സമയങ്ങളില്‍ ഒരു ഗ്രഹം ആ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുകൊണ്ടാണെന്നു മനസ്സിലാക്കാം . മറ്റൊരു മാർഗ്ഗം നക്ഷത്രത്തിന്റെ സ്ഥാനം കൃത്യമായി അളന്നു കൊണ്ടിരിക്കുകയാണ് . ഗ്രഹം കടന്നു പോകുമ്പോള്‍ നക്ഷത്രത്തിന്റെ സ്ഥാനത്തില്‍ ഒരു ചെറിയ ഇളക്കം നിരീക്ഷിക്കാനാവും . ഈ ഇളക്കം ക്ലിപ്ത സമയങ്ങളില്‍ ആവർത്തിക്കുന്നതായി കണ്ടാല്‍ അതിനർത്ഥം ഒരു ഗ്രഹം ആ നക്ഷത്രത്തെ ചുറ്റുന്നുന്നുണ്ടന്നാണ് . ഈ മാർഗ്ഗങ്ങള്‍ ആദ്യമായി ഉപയോഗിച്ചത് ഏകദേശം ഇരുപതു വർഷങ്ങൾക്കു് മുന്നേയാണ്‌ . ഇതുവരെ രണ്ടു മൂവായിരം ഗ്രഹങ്ങളെങ്കിലും മറ്റു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട് .

നമ്മള്‍ ഇന്നറിയപ്പെടുന്ന ജീവനു അനുകൂലമായ അവസ്ഥകള്‍ ഇവയില്‍ ഏതാണ്ട് അഞ്ചിലൊന്ന് ഗ്രഹങ്ങൾക്കുണ്ട് . നമ്മുടെ സോളാര്‍ സിസ്റ്റം ഉണ്ടായിട്ടു ഏകദേശം നാനൂറ്റി അമ്പതു കോടി വർഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നാണു കണക്കു കൂട്ടല്‍ . അതായത് മഹാ വിസ്ഫോടനത്തിനു തൊള്ളായിരം കോടി വർഷങ്ങൾക്കു് ശേഷം.
മുൻകാലത്തുണ്ടായിരുന്ന നക്ഷത്രങ്ങളിലെ വാതകങ്ങൾ കൂടി കലർന്നുണ്ടായതാണ് നമ്മുടെ സോളാര്‍ സിസ്റ്റം .ഭാരം കൂടിയ കാർബൺ ഓക്സിജന്‍ അടക്കമുള്ള കണികകളാണ് ഭൂമിയില്‍ കൂടുതല്‍ ആയുള്ളത് .എങ്ങനെയോ ഇവയില്‍ ചിലത് കൂടിച്ചേര്ന്നു DNA മോളികൂള്‍ രൂപത്തിലായി . 1950 കളില്‍ Francis Crick , James Watson എന്നിവര്‍ കണ്ടു പിടിച്ച പിരിയന്‍ ഗോവണി രൂപത്തില്‍ പരസ്പരം ഈരണ്ടു വീതമുള്ള ന്യൂക്ലിക് ആസിഡ് കൊണ്ട് DNA യിലെ ചെയിനുകള്‍ ബന്ധപ്പെടുത്തിയിരിക്കുന്നു . നാല് തരത്തിലുള്ള നൂക്ലിക് ആസിഡുകള്‍ ഉണ്ട് .Adenine , Cytosine , Guanine ,Thymine എന്നിവയാണവ. ഒരു ചെയിനിലെ adenine എല്ലായ്പോഴും മറ്റേ ചെയിനിലെ ഒരു thymine ആയി മാച്ച് ചെയ്യപ്പെട്ടിരിക്കുന്നു . അതുപോലെ ഒരു quanine, അടുത്തതിലെ cytocine ആയും . അതുകൊണ്ട് ഒരു ചെയിനിലെ നുക്ലിക് ആസിഡ് ന്റെ വിന്യാസം മറ്റേ ചെയിനിലെ വിന്യാസവുമായി പരസ്പരപൂരകം ആണ് . പിന്നീട് DNA ചെയിനുകള്‍ തമ്മില്‍ പിരിഞ്ഞു പുനരുല്പാദനം നടത്തി പുതിയ ചെയിനുകള്‍ നിർമ്മി ക്കാനാവും . DNA ചെയിനുകൾക്കു അവയിലെ നുക്ലിക് ആസിഡ്കളില്‍ രേഖപ്പെടുത്തിയിട്ടുള്ള genetic codes റീ പ്രൊഡ്യൂസ് ചെയ്യാനാവും . പ്രോടീനുകളും മറ്റു കെമിക്കലുകളും നിർമ്മിക്കാനായും മുൻപറഞ്ഞ നൂക്ലിക് ആസിഡ് കോഡ്കൾക്ക് കഴിയും . അവയെ ഉപയോഗിച്ച് DNA പുനരുല്പാദനം നടത്തി പുതിയ dna നിർമ്മിക്കാനാവും .

DNA മോളിക്യൂൾസ് എങ്ങനെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നു ഇന്നും ശാസ്ത്രം മനസ്സിലാക്കിയിട്ടില്ല. Random fluctuautionsൽ നിന്നും DNA മോളിക്യൂൾസ് ഉയർന്നു വരുവാനുള്ള സാധ്യത തുലോം തുഛമായതുകൊണ്ട് അത് ഭൂമിക്കു പുറത്തു നിന്നാവാം വന്നത് എന്ന് ചില ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നുണ്ട് . ഉദാഹരണത്തിന് ഗ്രഹങ്ങള്‍ സുസ്ഥിരമാകുന്നതിനു മുമ്പു ചൊവ്വ പോലെയുള്ള ഗ്രഹങ്ങളില്‍ നിന്ന് പൊട്ടിയടർന്നു ഭൂമിയില്‍ പതിച്ച വലിയ പാറക്കഷണങ്ങളിൽ കൂടിയാവാം അവ ഇവിടെ എത്തിയത് . അങ്ങനെയെങ്കില്‍ ജീവ കണങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ പൊന്തിക്കിടപ്പുണ്ടാകാം . പക്ഷെ സ്പേസ് ലെ കഠിനമായ റേഡിയേഷൻ മൂലം അവയ്ക്ക് അധിക കാലം നിലനില്പുണ്ടാവില്ല.

Advertisement

ഒരു പ്രത്യേക ഗ്രഹത്തില്‍ ജീവന്‍ പ്രത്യക്ഷപ്പെടുവാനുള്ള സാധ്യത വളരെ കുറവാണെങ്കില്‍ പൊതുവേ കാലദൈർഘ്യം കൂടുബോളെ അത് സംഭവിക്കാനാവൂ .കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ജീവന്‍ പ്രത്യക്ഷപ്പെടുന്നത് ആ സാഹചര്യങ്ങളില്‍ ഏറ്റവും അവസാനകാലത്തോട് അടുത്തായിരിക്കണം . എങ്കില്‍ തന്നെ സൂര്യന്‍ വികസിച്ചു ആ ഗ്രഹത്തെ തന്നില്‍ ലയിപ്പിക്കുന്നതിനുമുന്പു ആ ജീവന് മനുഷ്യനായി പരിവർത്തനം ചെയ്യാനുള്ള സമയവും ഉണ്ടായിരിക്കണം . ഇത് സംഭവിക്കുവാനുള്ള സമയ ജാലകം സൂര്യന്റെ ജീവിത ചക്രത്തിനുള്ളില്‍, അതായത് ആയിരം കോടി വർഷങ്ങൾക്കുള്ളില്‍ ആയിരിക്കണം . ആ സമയത്തിനുള്ളില്‍ ഒരു ബുദ്ധിയുള്ള ജീവ വർഗ്ഗത്തിന് ബഹിരാകാശയാത്രക്കുള്ള കഴിവു സ്വായത്തമാക്കാനാവും .അവർക്ക് ആവശ്യമെങ്കില്‍ മറ്റു ഗ്രഹങ്ങളിലേക്ക് രക്ഷപെടാനും ആവും . പക്ഷെ അങ്ങനെ രക്ഷപെടാന്‍ ആവില്ലെങ്കില്‍ അത് ഭൂമിയിലെ ജീവന്റെ അവസാനമായിരിക്കും . മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾക്കു മുമ്പ് ജീവന്‍ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതിനു ഫോസില്‍ തെളിവുകള്‍ ഉണ്ട്. അത് സംഭവിച്ചത് ഭൂമി സ്ഥിരതയാർജ്ജിച്ചു ജീവന്‍ നിലനിൽക്കത്തക്കവിധം ആയതിനു ശേഷമുള്ള കേവലം അമ്പതു കോടി വർഷങ്ങൾക്കുള്ളിലാണ് .പക്ഷെ ജീവന്‍ പിന്നെയും എഴുനൂറു കോടി വർഷങ്ങളൾക്കു ശേഷം മാത്രം ആവിർഭവിച്ചിരുന്നുള്ളു എങ്കിലും നമ്മെ പോലുള്ള ഒരു ജീവ വർഗ്ഗം ഉരുത്തിരിഞ്ഞു വന്നു അവര്‍ എവിടെ നിന്ന് വന്നു എന്ന് ചോദിക്കുവാനുള്ള സമയം ബാക്കിയുണ്ടായിരുന്നു . ഒരു ഗ്രഹത്തില്‍ ജീവന്‍ ഉൽഭവിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു എങ്കില്‍ എന്തുകൊണ്ട് ഭൂമിയില്‍ ഉള്ളതിന്റെ പതിനാലില്‍ ഒന്ന് സമയം കൊണ്ട് ജീവന്‍ ഉത്ഭവിച്ചു ?
അനുയോജ്യമായ സാഹചര്യങ്ങളില്‍ ജീവന്‍ സ്വമേധയ ഉൽഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഭൂമിയില്‍ ജീവന്‍ നേരത്തെ പ്രത്യക്ഷപ്പെട്ടു എന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത് . ഒരുപക്ഷെ DNA പ്രത്യക്ഷപ്പെടുന്നതിനു മുൻപേ വളരെ ലളിതമായ അതിന്റെ പ്രാഗ് രൂപങ്ങള്‍ ഉണ്ടായിക്കാണാം. ഒരിക്കല്‍ DNA പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോള്‍ അത് അതിജീവനത്തിനു ഏറ്റവും അനുയോജ്യമായതുകൊണ്ട് മറ്റുള്ളവയെല്ലാം നശിച്ചു പോയിക്കാണാം . DNA യുടെ മുൻ രൂപങ്ങള്‍ എന്താണെന്ന് നമുക്കറിയില്ല. പക്ഷെ ഒരു സാധ്യത അത് RNA ആയിരുന്നിരിക്കാം എന്നുള്ളതാണ് .

RNA ഏതാണ്ട് DNAപോലെ തന്നെയാണ് , പക്ഷെ കൂടുതല്‍ ലളിതമാണ് , double helix അല്ല. ചെറിയ നീളത്തിലുള്ള RNA ക്കു സ്വയം പിളർന്നു പുനരുല്പാദനം സാധ്യമാണ് . കാലാന്തരെണ DNA ആയിത്തീരുവാനും സാധിക്കും . നമ്മൾക്ക് പരീക്ഷണ ശാലയില്‍ ഇപ്പോള്‍ അജൈവ വസ്തുക്കളില്‍ നിന്ന് നുക്ലിക് ആസിഡ് നിർമ്മിക്കാനാവില്ല. അപ്പോള്‍ RNA യുടെ കാര്യം പറയേണ്ടതില്ലല്ലോ .പക്ഷെ അമ്പതു കോടി വർഷങ്ങളും ഭൂമിയുടെ മൂന്നില്‍ രണ്ടും വ്യാപിച്ചു കിടക്കുന്ന സമുദ്രവും ഉള്ളപ്പോള്‍ RNA സ്വയം ഉരുത്തിരിയാനുള്ള ഒരു സാധ്യത ഉണ്ട് .
DNA സ്വയം പുനരുല്പാദിപ്പിക്കപ്പെട്ടപ്പോള്‍ ചില തെറ്റുകളൊക്കെ സംഭവിച്ചു കാണാം. അതില്‍ പലതും അപ്രത്യക്ഷമായി കാണാം . ചില തെറ്റുകളൊക്കെ കൂടുതല്‍ പൂർണ്ണമായ ഘടനയിലേക്ക് നയിച്ച്‌ കാണാം. അവ ഡാർവിന്റെ സിദ്ധാന്ത പ്രകാരം പുഷ്കലമായി തീർന്നും കാണാം .

ആരംഭ കാലത്ത് ജൈവിക പരിണാമം വളരെ പതുക്കെ ആയിരുന്നിരിക്കാം . ഏകദേശം ഇരുനൂറ്റി അമ്പതു കോടി വർഷങ്ങള്‍ എടുത്തിട്ടാണ് ഏക കോശ ജീവികള്‍ പരിണമിച്ചു ബഹു കോശജീവികള്‍ ഉണ്ടായത് . പക്ഷെ അടുത്ത കേവലം നൂറു കോടി വർഷങ്ങൾക്കുള്ളില്‍ ബഹുകോശ ജീവികളില്‍ ചിലവ പരിണമിച്ചു മത്സ്യങ്ങളും അവയില്‍ ചിലത് പരിണാമത്തിലൂടെ സസ്തനികളുമായി തീർന്നു . അതിനു ശേഷം പരിണാമത്തിന്റെ വേഗത വർദ്ധിക്കുകയും കേവലം പത്ത് കോടി വർഷങ്ങള്‍ കൊണ്ടു ആദ്യകാല സസ്തനികളില്‍ നിന്നു മനുഷ്യര്‍ ഉരുത്തിരിയുകയും ചെയ്തു . കാരണം നമുക്കാവശ്യമായ എല്ലാ പ്രധാന അവയവങ്ങളും ആദ്യ കാല സസ്തനികൾക്കും ഉണ്ടായിരുന്നു . ചെറിയൊരു ഫൈന്‍ ടുണിംഗ് ന്റെ ആവശ്യമെ വേണ്ടി വന്നുള്ളൂ.

DNA കാര്യത്തില്‍ സംഭവിച്ചതുപോലെ മനുഷ്യ പരിണാമ ചരിത്രത്തിലും ഒരു ക്രിട്ടിക്കൽ സ്റ്റേജ് ഉളവായി . അത് ഭാഷയുടെ ആവിർഭാവമാണ് പ്രത്യേകിച്ച് വരലിപി . അതോടു കൂടി വിവരങ്ങള്‍ ജനിതകമായി DNA യില്‍ കൂടി മാത്രം അല്ലാതെ തന്നെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറാന്‍ സാധ്യമായി . രേഖപ്പെടുത്തപ്പെട്ട കഴിഞ്ഞ പതിനായിരം വർഷത്തെ മനുഷ്യ ചരിത്രത്തില്‍ ചില ജൈവിക മാറ്റങ്ങൾ മനുഷ്യ കുലത്തിന്റെ DNA യില്‍ ഉണ്ടായിട്ടുണ്ടെങ്കിലും തലമുറയില്‍ നിന്നും തലമുറയിലേക്കു പകർന്നു കൊടുക്കപ്പെടുന്ന അറിവുകളുടെ വർധനവു അത്ഭുതാവഹമാണ് . ഞാന്‍ എന്റെ നീണ്ട ജീവിത കാലയളവില്‍ സമ്പാദിച്ച പ്രപഞ്ചത്തെ കുറിച്ചുള്ള പല അറിവുകളും ഞാന്‍ എഴുതിയ പുസ്തകങ്ങളിലൂടെ അനേകരിലേക്ക് എത്തിചേർന്നിട്ടുണ്ട്.

മനുഷ്യന്റെ ഒരു അണ്ഡത്തിലും ബീജത്തിലുമുള്ള DNA യില്‍ ഏകദേശം മുന്നൂറു കോടി നൂക്ലിക് ആസിഡ് ന്റെ അടിസ്ഥാന ജോടികള്‍ ഉണ്ട് . പക്ഷെ അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ കൂടുതലും ഇപ്പോള്‍ പ്രവർത്തനമില്ലാത്തതോ ആവശ്യമില്ലാതായിപ്പോയതോ ആണ് . അപ്പോള്‍ ഉപകാരപ്രദമായ അവയിലെ വിവരങ്ങളുടെ സംഖ്യ ഏകദേശം പത്ത് കോടിയോളം ബിറ്റ്സ് ആവാം . ഒരു ബിറ്റ് വിവരം എന്ന് പറയുന്നത് ഒരു അതെ / അല്ല ചോദ്യത്തിനുള്ള ഉത്തരമാണ്. ഒരു പേപ്പർബാക്ക് പുസ്തകത്തില്‍ ഏകദേശം ഇരുപതു ലക്ഷം ബിറ്റ്സിനു തുല്യമായ വിവരങ്ങള്‍ ഉണ്ട് . എങ്കില്‍ ഒരു മനുഷ്യന്‍ ഏകദേശം അമ്പതു ഹാരി പോട്ടര്‍ ബുക്കുകൾക്ക് തുല്യമാണ് .ഒരു national library യില്‍ അമ്പതു ലക്ഷത്തോളം പുസ്തകങ്ങള്‍ ഉണ്ടാവാം അതായത് ഏതാണ്ട് പത്ത് ട്രില്ലൺ ബിറ്റുകള്‍.! DNA യില്‍ കൂടി കൈമാറാവുന്ന വിവരങ്ങളുടെ ഒരു ലക്ഷം മടങ്ങ്‌ പുസ്തകങ്ങളില്‍ കൂടിയോ ഇൻറർനെറ്റിൽ കൂടിയോ കൈ മാറാനാവും .
അതിലും പ്രാധാന്യമുള്ള കാര്യം, ബുക്കിലെയോ ഇന്റർനെറ്റിലെയോ ഒരു അറിവ് മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും . നമ്മുടെ മുൻഗാമികളായ കുരങ്ങുകളില്‍ നിന്ന് പരിണമിച്ചു മനുഷ്യര്‍ ആയിത്തീരുവാന്‍ ദശ ലക്ഷക്കണക്കിന്‌ വർഷങ്ങള്‍ വേണ്ടി വന്നു . മനുഷ്യന്റെ ജൈവിക പരിണാമം ഏകദേശം ഒരു വർഷത്തില്‍ ഒരു ബിറ്റ് എന്ന കണക്കിലാണ് . നേരെ തിരിച്ചു ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഒരു വർഷം അൻപതിനായിരത്തോളം പുതിയ പുസ്തകങ്ങള്‍ പ്രസദ്ധീകരിക്കുന്നുണ്ട് . അതിലെ ഭൂരിഭാഗം അറിവുകളും ഉപയോഗ ശൂന്യവും ഒരു ജീവനും പ്രയോജനം ഇല്ലാത്തതും ആണെങ്കിലും ദശ ലക്ഷക്കണക്കിന്‌ ഇരട്ടി പുതിയ വിവരങ്ങള്‍ DNA യെ അപേക്ഷിച്ച് അവയിൽ ശേഖരിക്കപ്പെടുന്നുണ്ട് .

ഇതിന്റെ അർത്ഥം നമ്മൾ പരിണാമത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആദ്യം പരിണാമം സംഭവിച്ചത് നാച്ചുറൽ സെലെക്ഷൻ , റാൻഡം മ്യൂട്ടേഷൻ വഴിയാണ്. ഈ ഡാർവിനിയൻ ഘട്ടം ഏകദേശം മുന്നൂറ്റമ്പത്‌ കോടി വർഷങ്ങൾ നീണ്ടു നിന്നു മനുഷ്യരെ, ഭാഷ വികസിപ്പിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന ജീവികളെ ഉരുത്തിരിയിച്ചു. കഴിഞ്ഞ പതിനായിരം വർഷങ്ങളോളമായി പുറമെ നിന്നുകൂടി വിവരങ്ങൾ കൈമാറുന്ന ഒരു കാലഘട്ടം ആയിരുന്നു. ഇക്കാലഘട്ടത്തിൽ ഡി എൻ എയിൽ കൂടി ആന്തരിക വിവര കൈമാറ്റം നടത്തിയുണ്ടായ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷെ പുറമെയുള്ള വിവര ശേഖരം അഭൂതപൂർവ്വമായ വർധിച്ചിട്ടുണ്ട്.
ചിലർ എവൊല്യൂഷൻ എന്ന വാക്ക് ആന്തരികമായി കൈമാറപ്പെടുന്ന ജനിതക സാമഗ്രികൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും ബാഹ്യമായ രീതിയിൽ കൈമാറപ്പെടുന്ന അറിവുകൾക്ക് പാടില്ല എന്നുമുള്ള പക്ഷക്കാരാണ്. പക്ഷെ അതൊരു ഇടുങ്ങിയ ചിന്താഗതിയാണെന്നാണ് എന്റെ അഭിപ്രായം. നമ്മൾ നമ്മുടെ ജീനുകൾ മാത്രമല്ല. നമ്മുടെ പൂർവ്വികരായ ഗുഹാവാസികളേക്കാൾ ശക്തിയിലോ സ്വന്തം ബുദ്ധിശക്തിയിലോ നമ്മൾ മുന്നിട്ടു നിൽക്കുന്നവരാവണമെന്നില്ല.
അവരിൽ നിന്നു നമ്മെ വ്യതിരിക്തരാക്കുന്നതു കഴിഞ്ഞ പതിനായിരം വർഷങ്ങൾ കൊണ്ടു, പ്രത്യേകിച്ചു കഴിഞ്ഞ മുന്നൂറു വർഷങ്ങൾകൊണ്ട് നമ്മൾ സമാഹരിച്ച അറിവ് ആണ് . എന്റെ അഭിപ്രായത്തിൽ മനുഷ്യ പരിണാമത്തിൽ ഡി എൻ എ വഴിയുള്ള അറിവുകളും ബാഹ്യമായി നമ്മൾ ശേഖരിച്ചു കൈമാറുന്ന അറിവുകളും അംഗീകരിക്കുന്ന വിശാലമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കാവുന്നതാണ്.

ബാഹ്യ വിവര കൈമാറ്റത്തിന്റെ ടൈം സ്കെയിൽ വിവര ശേഖരണത്തിന് ആവശ്യമായ സമയമാണ്. ഇതൊരു കാലത്തു നൂറു കണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾ ആയിരുന്നു. ഇപ്പോളതു ഏകദേശം അൻപതു വർഷമായി ചുരുങ്ങിയിരിക്കുകയാണ്. പക്ഷെ ഈ വിവരങ്ങളിൽ നടപടി എടുക്കേണ്ട തലച്ചോറിന്റെ വളർച്ച ഡാർവിനിയൻ സ്കെയിലിൽ ആണ്. അതായതു ലക്ഷക്കണക്കിനു വർഷങ്ങൾ എന്ന കണക്കിൽ. ഇതു പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങിയിട്ടുണ്ട്. എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുള്ള ഒരാൾ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്നു നിങ്ങൾ ദിവസംതോറും ഓരോ പുസ്തകം വായിച്ചാലും ഒരു വലിയ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു തീരാൻ പതിനായിരക്കണക്കിനു വർഷങ്ങൾ എടുക്കും. ആ സമയം കൊണ്ടു പുതിയ പുസ്തകങ്ങൾ വന്ന്‌ നിറയും..

Advertisement

അതിന്റെ അർത്ഥം മനുഷ്യവർഗ്ഗത്തിന്റെ അറിവിന്റെ ചെറിയൊരംശം മാത്രമേ ഒരു വ്യക്തിക്ക് സ്വായത്തമാക്കാനാവൂ എന്നാണ് . കൂടുതൽ കൂടുതൽ ഇടുങ്ങിയ വിഷയങ്ങളിലേക്ക് വ്യക്തികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. ഭാവിയിൽ ഇതൊരു പ്രധാന പരിമിതി ആയിരിക്കും. കഴിഞ്ഞ മുന്നൂറു വർഷത്തെ അറിവിലുണ്ടായ വിസ്ഫോടനത്തിന്റെ തോതിൽ ഭാവിയിൽ അധിക കാലത്തേക്ക് നമുക്കു മുന്നോട്ടു പോകാനാവില്ല. ഭാവി തലമുറ നേരിടുന്ന ഏറ്റവും വലിയ തടസ്സവും അപകടവും നമ്മുടെ പൂർവ്വപിതാക്കന്മാരായ ഗുഹാവാസികളുടെ ജന്മവാസനകൾ പ്രത്യേകിച്ചു് ആക്രമണോൽസുകത ഇന്നും നമ്മിലുണ്ടെന്നതാണ്. അടുത്തകാലം വരെ അക്രമണവാസന മറ്റുള്ളവരെ അടിമകളാക്കിയോ കൊന്നോ അവരുടെ ഭക്ഷണവും സ്ത്രീകളെയും സ്വന്തമാക്കുന്നതിലൂടെ അതിജീവനത്തിനു സഹായകരമായിരുന്നു. പക്ഷെ ഇപ്പോളതിനു മൊത്തം മനുഷ്യവർഗ്ഗത്തെയും ഭൂമിയിലെ ഏതാണ്ടെല്ലാ ജീവിവർഗ്ഗളെയും ഇല്ലാതാക്കാനാവും. അണ്വായുധ യുദ്ധമാണ് ഏറ്റവും സമീപത്തുള്ള അപകടം. അതുപോലെതന്നെ അപകടകരമാണ് ജനിതക മാറ്റം വരുത്തിയ വൈറസുകൾ . അല്ലെങ്കിൽ കാലാവസ്ഥാമാറ്റം കൊണ്ടു കാലാവസ്ഥ അസ്ഥിരമാകുന്നത് .

നാം കൂടുതൽ ബുദ്ധിയുള്ളവരും നന്മയുള്ളവരുമായിത്തീരാൻ ഡാർവീനിയൻ പരിണാമം കാത്തിരിക്കുവാൻ ഇനി സമയമില്ല. സ്വയം രൂപപ്പെടുത്തിയ പരിണാമത്തിന്റെ കാലഘട്ടത്തിലേക്ക് ഡി എൻ എ യെ മെച്ചപ്പെടുത്തിയും മാറ്റം വരുത്തിയും നമുക്കു പ്രവേശിക്കാനാവും. നമ്മൾ ഡി എൻ എ മാപ്പിംഗ് നടത്തിയിട്ടുണ്ട്, ജീവന്റെ പുസ്തകം നമ്മൾ വായിച്ചു . അതിൽ തിരുത്തലുകൾ വരുത്താൻ നമുക്കു സാധിക്കും. തുടക്കത്തിൽ ജനിതക രോഗങ്ങളുടെ ചികിത്സയിലായിരിക്കും ഈ തിരുത്തലുകൾ. സിസ്റ്റിക് ഫൈബ്രോസിസ്, മസ്‌ക്യൂലാർ ഡിസ്ട്രോഫി മുതലായ രോഗങ്ങൾ കേവലം ഒരു ജീനിന്റെ തകരാറുകൾ കൊണ്ടു സംഭവിക്കുന്നതാണ്. അതു കണ്ടുപിടിക്കാനും കറക്റ്റ് ചെയ്യുവാനും എളുപ്പമായിരിക്കും.
ബുദ്ധിശക്തി പോലുള്ള മറ്റു സ്വഭാവങ്ങൾ പല ജീനുകളുടെ സ്വാധീനത്തിൽ ആയിരിക്കണം. അതു മനസ്സിലാക്കാനും പരസ്പരമുള്ള ബന്ധങ്ങൾ തിരിച്ചറിയാനും കൂടുതൽ സമയം എടുക്കേണ്ടി വരും. എന്തായാലും ഈ നൂറ്റാണ്ടിൽ തന്നെ ബുദ്ധിയെയും ആക്രമണ ത്വര യേയുമൊക്കെ ഭേദഗതി ചെയ്യാൻ മനുഷ്യനു സാധിക്കും.

മനുഷ്യരിൽ ജെനെറ്റിക് എഞ്ചിനീയറിംഗ് വരുത്തുന്നതിനെതിരെ നിയനിർമ്മാണങ്ങൾ ഉണ്ടാകും. രോഗ പ്രതിരോധശക്തി , ഓർമ്മശക്തി, ആയുർദൈർഘ്യം എന്നിവയിലൊക്കെ അനുകൂലമായ മാറ്റങ്ങൾ വരുത്താനുള്ള പ്രലോഭനത്തെ പലർക്കും ചെറുക്കാനായെന്നു വരില്ല. അങ്ങനെയുള്ള അതി മാനുഷർ ഒരിക്കൽ ഉണ്ടായിക്കഴിഞ്ഞാൽ സാധാരണ ജനങ്ങൾക്ക്‌ അതിയായ ബുദ്ധിമുട്ടുകൾ ഉണ്ടായിത്തീരാം. അവർ ഒന്നുകിൽ കാലാന്തരത്തിൽ മരിച്ചു അപ്രത്യക്ഷമാകുകയോ അല്ലെങ്കിൽ പ്രാധാന്യം നഷ്ടപ്പെട്ടവരാകുകയോ ചെയ്യപ്പെടാം. പകരം സ്വയം രൂപകൽപന ചെയ്തു തുടർച്ചയായി അഭിവൃദ്ധിപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടായി വരാം.

സ്വയം നശീകരണ ത്വരയെ കുറച്ചുകൊണ്ടുവരുവാനോ ഒഴിവാക്കാനോ കഴിയുംവിധം മനുഷ്യവർഗ്ഗത്തിനു അതിന്റെ ഘടനയെ മാറ്റാൻ സാധിച്ചാൽ മറ്റു ഗ്രഹങ്ങളിലോ നക്ഷത്രങ്ങളിലോ കോളനികൾ സ്ഥാപിക്കുവാൻ അവർക്കാവും. പക്ഷെ ദീർഘ ദൂര സ്പേസ് യാത്ര ഡി എൻ എ അധിഷ്ഠിതമായ ജീവന് ബുദ്ധിമുട്ടായിരിക്കും. യാത്രാസമയവുമായി തട്ടിച്ചു നോക്കിയാൽ അവയുടെ ജീവിത ദൈർഘ്യം കുറവാണ്. റിലേറ്റിവിറ്റി തിയറി അനുസരിച്ചു ഒന്നിനും പ്രകാശവേഗതയെ അതിലംഘിച്ചു യാത്ര ചെയ്യാനാവില്ല. അതിനാൽ നമ്മുടെ സമീപ നക്ഷത്രത്തിൽ പോയിവരുവാൻ എട്ടു വർഷങ്ങൾ വേണ്ടിവരും. ഗാലക്സിയുടെ കേന്ദ്രത്തിലേക്കു ഏതാണ്ട് 50,000 വർഷങ്ങളും. ശാസ്ത്ര കഥകളിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കുവാൻ സ്പേസ് warp അഥവാ മറ്റൊരു ഡൈമെൻഷനിൽ കൂടിയുള്ള യാത്രയെ ഉപയോഗിക്കുന്നു. പക്ഷെ ജീവന് എത്ര ബുദ്ധി കൂടിയാലും ഇതു സാധിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. റിലേറ്റിവിറ്റി തിയറി പ്രകാരം പ്രകാശത്തേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനായാൽ ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാനാവും. അങ്ങനെ വന്നാൽ മനുഷ്യർ ഭൂതകാലത്തേക്കു യാത്ര ചെയ്തു അവിടെ മാറ്റങ്ങൾ വരുത്തുന്ന പ്രശ്നങ്ങൾ ഉദിക്കാം. മാത്രവുമല്ല അതു സാധിക്കുമായിരുന്നെങ്കിൽ ഇപ്പോൾ ഭാവിയിൽ നിന്നുള്ള സന്ദർശകരെ നമ്മളിവിടെ കാണേണ്ടതായിരുന്നു.

ജെനെറ്റിക് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഡി എന്‍ എ അധിഷ്ടിത ജീവന്‍ അനിശ്ചിതമായൊ കുറഞ്ഞത്‌ ഒരു ലക്ഷം വർഷത്തെക്കെങ്കിലുമോ നിലനിർത്താനായെക്കും . പക്ഷെ അതിനേക്കാള്‍ എളുപ്പമുള്ള ഇപ്പോള്‍ തന്നെ നമുക്ക് സാധിക്കുന്ന കാര്യം യന്ത്രങ്ങള്‍ അയക്കുകയാണ് . സ്പേസ് യാത്രക്ക് ഉതകുംവിധം ദീർഘ കാലം നില നിൽക്കത്തക്ക വിധം അവയെ ഡിസൈന്‍ ചെയ്യാനാവും . അവ ഒരു പുതിയ നക്ഷത്രത്തില്‍ എത്തുമ്പോള്‍ അനുയോജ്യമായ ഒരു ഗ്രഹത്തില്‍ ഇറങ്ങി കൂടുതല്‍ യന്ത്രങ്ങള്‍ നിർമ്മിക്കുവാനുള്ള സാമഗ്രികള്‍ ഖനനം ചെയ്തെടുത്തു പുതിയ യന്ത്രങ്ങളെ അവിടെ നിന്നും മറ്റു നക്ഷത്രങ്ങളിലേക്കു അയക്കാം . ഇത്തരം യന്ത്രങ്ങള്‍ മാക്രോ മോളിക്യൂൾസില്‍ ഉപരി ഇലക്ട്രോണിക് ഘടകങ്ങളും മെക്കാനിക്കൽ ഘടകങ്ങളുമുള്ള പുതിയൊരു ജീവവർഗ്ഗം ആയിരിക്കും . കാലാന്തരത്തില്‍ അവ ഡി എന്‍ എ അധിഷ്ടിത ജീവന്‍ മുൻപുള്ള ജീവനെ പുറംതള്ളിയ പോലെ ഡി എന്‍ എ ജീവനെ അതിജീവിച്ചു പുതിയ ജീവന്‍ ആയിത്തീരം .

നമ്മള്‍ മറ്റു ജീവവർഗ്ഗങ്ങളെ പ്രപഞ്ചത്തില്‍ കണ്ടുമുട്ടാനുള്ള സാധ്യത എത്രമാത്രമുണ്ട് ? ഭൂമിയില്‍ ജീവന്‍ ആവിർഭവിക്കാനെടുത്ത സമയത്തെ കുറിച്ചുള്ള നമ്മുടെ കണക്കു കൂട്ടലുകള്‍ ശരിയാണെങ്കില്‍ ജീവന്‍ നിലനില്ക്കു ന്ന ഗ്രഹങ്ങളുള്ള ധാരാളം നക്ഷത്രങ്ങള്‍ ഉണ്ടാവേണ്ടതാണ് . ഭൂമി ഉണ്ടാകുന്നതിനും അഞ്ഞൂറ് കോടി വർഷങ്ങൾക്കു മുന്നേ ഉണ്ടായതാവാം ചില നക്ഷത്ര വ്യവസ്ഥകള്‍ ; എങ്കില്‍ എന്തുകൊണ്ടാണ് സ്വയം രൂപകല്പന ചെയ്യപ്പെട്ട biological അഥവാ mechanical ജീവികള്‍ പ്രപഞ്ചത്തില്‍ സുലഭമല്ലാത്തത്‌ ? എന്തുകൊണ്ടാണ് ഭൂമി സന്ദർശിക്കപ്പെടാതെയും കോളനി ആക്കപ്പെടാതെയുമിരിക്കുന്നത് ? യു എഫ് ഓ കള്‍ ബഹിരാകാശത്തുനിന്നുള്ള സന്ദർശകകര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . അവരില്‍ നിന്നൊരു സന്ദർശനം ഉണ്ടായാല്‍ അത് വളരെ പ്രകടവും പ്രശ്നകാരിയും ആയിരിക്കും .

എന്തുകൊണ്ടാണ് നമുക്ക് ബഹിരാകാശത്തുനിന്നുള്ള സന്ദർശകര്‍ വരാത്തത് ? ഒരുപക്ഷെ ജീവന്‍ നൈസർഗ്ഗി കമായി ഉരുവാകുവാനുള്ള സാധ്യത തീരെ കുറവായിരിക്കാം . അതുകൊണ്ട് ഭൂമിയില്‍ മാത്രമായിരിക്കാം ഗാലക്സിയിലോ നിരീക്ഷിക്കാനാവുന്ന പ്രപഞ്ചത്തിലോ ജീവന്‍ ഉരുത്തിരിഞ്ഞത് . മറ്റൊരു സാധ്യത പുനരുൽപാദന ശേഷിയുള്ള ചില ജീവിവർഗ്ഗങ്ങള്‍ ഉണ്ടായേക്കാം പക്ഷെ അവയില്‍ ബുദ്ധിയുടെ പരിണാമം ഉണ്ടായിക്കാണില്ല എന്നതാണ് . പരിണാമത്തിന്റെ പാതയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘട്ടമാണ് ബുദ്ധിയുടെ വളർച്ച എന്ന് നമ്മളുടെ ചിന്ത മാത്രമാകാം . അങ്ങനെയല്ലെങ്കിലോ വാസ്തവം ? ആന്ത്രോപിക് സിദ്ധാന്തം നമുക്ക് മുന്നറിയിപ്പ് തരേണ്ടതാണ് . പരിണാമം ഒരു ആകസ്മികമായ വ്യവസ്ഥ മാത്രമാകാം അതില്‍ ബുദ്ധി എന്നത് അനേക സാധ്യതകളില്‍ കേവലം ഒന്ന് മാത്രമാകാം .
അതിജീവനത്തിനു ബുദ്ധി സഹായിക്കുന്നുണ്ടോ എന്നത് വളരെ ചർച്ച ചെയ്യപ്പെടാവുന്നതാണ് . ബാക്ടീരിയായും മറ്റു ഏക കോശ ജീവികളും ലോകത്തിലെ മറ്റുള്ള ജീവജാലങ്ങളെല്ലാം മനുഷ്യന്റെ ബുദ്ധി ശൂന്യതയാല്‍ നശിപ്പിക്കപ്പെട്ടാലും നില നില്ക്കും . ഒരുപക്ഷെ ബുദ്ധി പ്രകൃതിയില്‍ കുറഞ്ഞ സാധ്യത മാത്രമുള്ള ഒരു പരിണാമപ്രക്രിയാഫലം ആയിരിക്കാം കാരണം പരിണാമ ചരിത്രം നോക്കിയാല്‍ ഏകകോശ ജീവികളില്‍ നിന്ന് ബുദ്ധിയുടെ വളർച്ചയുടെ ആരംഭം കുറിക്കേണ്ട ബഹുകോശ ജീവികള്‍ പരിണമിച്ചുണ്ടാകുവാന്‍ വളരെയേറെ സമയം എടുത്തു , ഏകദേശം ഇരുനൂറ്റൻപതു കോടിയോളം വർഷങ്ങള്‍ . സൂര്യന്‍ പൊട്ടിത്തെറിച്ചവസാനിക്കുന്നതിനു മുൻപുള്ള മൊത്ത സമയത്തിന്റെ ഗണ്യമായ ഒരു ഭാഗമാണത് . അതുതന്നെ ജീവനു ബുദ്ധി പരിണമിച്ചുണ്ടാകാനുള്ള സാധ്യത കുറവാണന്നുള്ളതിനു തെളിവാണ് . ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലരീതിയിലുള്ള ജീവവർഗ്ഗത്തെയും നമ്മള്‍ കണ്ടു മുട്ടിയേക്കാം പക്ഷെ ബുദ്ധിയുള്ള ജീവ വർഗ്ഗത്തെ കാണാനുള്ള സാധ്യത തീരെ കുറവാണ് .

Advertisement

ജീവനില്‍ ബുദ്ധിയുടെ വികാസം സാധ്യമാവാതെ വരാവുന്ന മറ്റൊരു സാഹചര്യം ഒരു ഉൽക്കയോ ഭിന്ന ഗ്രഹമോ ഗ്രഹവുമായി കൂട്ടിയിടിക്കുകയാണ് . ഷൂ മേകര്‍ ലെവി എന്നൊരു ഉൽക 1994 ല്‍ വ്യാഴവുമായി കൂട്ടിയിടിച്ചത് നമ്മള്‍ നിരീക്ഷിക്കുകയുണ്ടായി . അതി ഭീകരമായ അഗ്നിഗോളങ്ങള്‍ തൽഫലമായുണ്ടായി . കുറച്ചുകൂടി ചെറിയ ഒരു ഉലക്ക അറുപത്തിയാറ് ദശലക്ഷം മുൻപ് ഭൂമിയുമായി കൂട്ടിയിടിച്ചാണ് ദിനോസറുകളുടെ വംശനാശം സംഭവിച്ചത് എന്നാണു കരുതപ്പെടുന്നത് . കുറച്ചു ചെറിയ ആദ്യകാല സസ്തനികള്‍ അതിനെ അതിജീവിച്ചുകാണും പക്ഷെ മനുഷ്യരുടെ വലിപ്പമുള്ള ഒന്നും ആ കൂട്ടയിടിയെ അതിജീവിച്ചിട്ടില്ല . എത്ര കാലം ഇടവിട്ട്‌ ഇത്തരം കൂട്ടിയിടികള്‍ ഉണ്ടാവാം എന്ന് ഉറപ്പു പറയാനാവില്ലെങ്കിലും ഏകദേശം ഇരുപതു ദശലക്ഷം വർഷങ്ങള്‍ എന്നാണു കണക്കാക്കപ്പെടുന്നത് . അത് ശരിയാണെങ്കില്‍ ഭൂമിയില്‍ ബുദ്ധിയുള്ള ജീവ വർഗ്ഗം വികസിതമാകാന്‍ കാരണം ഭാഗ്യവശാല്‍ കഴിഞ്ഞ അറുപത്തിയാറ് ദശലക്ഷം വർഷങ്ങളായി ഭൂമി ഇത്തരമൊരു കൂട്ടിയിടിയില്‍ അകപ്പെട്ടില്ല എന്നതാണ് .
മൂന്നാമതൊരു സാധ്യത ബുദ്ധിയുള്ള ജീവ വർഗ്ഗം ഉണ്ടാകുകയും വികസിക്കുകയും ചെയ്തു പക്ഷെ ഒരു കാലത്ത് വ്യവസ്ഥ അസ്ഥിരമാകുകയും ജീവന്‍ നശിപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് . ഇത് വളരെ അശുഭകരമായ ഒരു ചിന്തയാണ് . വ്യക്തിപരമായി എനിക്കതിനോട് താല്പര്യമില്ല .

എനിക്ക് താല്പര്യമുള്ളതു നാലാമതൊരു സാധ്യതയാണ് .പ്രപഞ്ചത്തില്‍ ബുദ്ധിയുള്ള ജീവജാലങ്ങള്‍ ഉണ്ടാവാം , പക്ഷെ അവരിത് വരെ നമ്മെ കണ്ടുമുട്ടിയിട്ടില്ല . 2015 ല്‍ Breakthrough Listen Initiative എന്നൊരു പ്രസ്ഥാനം ആരംഭിച്ചതില്‍ ഞാനും പങ്കെടുക്കുകയുണ്ടായി . ഈ പ്രസ്ഥാനം റേഡിയോ നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് ബഹിരാകാശ ജീവികളെ ബന്ധപ്പെടുവാന്‍ വേണ്ടി അത്യന്താധുനിക ഉപകരണങ്ങളും ആയിരക്കണക്കിന് മണിക്കൂറുകള്‍ റേഡിയോ ടെലസ്കോപ് സമയവും ഉദാരമായ സാമ്പത്തിക പിന്തുണയും ഉള്ള ഒരു പ്രസ്ഥാനമാണ് . ഭൂമിക്കു പുറമെയുള്ള സംസ്കാരങ്ങളുടെ തെളിവ് കണ്ടെത്തുവാൻ ഇന്നുവരെയുള്ളതില്‍ വലിയ ശാസ്ത്ര ഗവേഷണമാണിത് . Breakthrough Message ഉയർന്ന ബൌദ്ധിക ശേഷിയുള്ള സമുദായങ്ങൾക്ക് മനസ്സിലാക്കാനാവുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കുവാനുള്ള ഒരു അന്താരാഷ്ട്ര മത്സരമാണ് . പക്ഷെ നമ്മള്‍ കുറച്ചു കൂടി പുരോഗമിക്കുന്നത് വരെ തിരിച്ചു അവരെ ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത് . ബഹിരാകാശ ജീവികളെ നമ്മുടെ ഇന്നത്തെ നിലവാരത്തില്‍ കണ്ടുമുട്ടുന്നത് അമേരിക്കയിലെ ആദിമ നിവാസികള്‍ കൊളംബസ് നെ കണ്ടുമുട്ടിയതുപോലെ ആകാം . അതുകൊണ്ട് അവർക്ക് മെച്ചമുണ്ടായെന്നു അവര്‍ ചിന്തിക്കുന്നുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. .

 16 total views,  1 views today

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement