1983-ല്‍ തന്നെ സ്റ്റീവ് ജോബ്സ് ടെക്നോളജിയുടെ ഭാവി പ്രവചിച്ചിരുന്നു !

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മോടു വിട പറഞ്ഞ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്ന ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ടെക് ഗുരു ടെക്നോളജി രംഗത്ത് ചില്ലറ മാറ്റമൊന്നും അല്ല ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ കീഴില്‍ ആണ് ആപ്പിള്‍ ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനി ആയി വളര്‍ന്നത്. മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 1983 ല്‍ ആസ്പെനില്‍ അന്തര്‍ദേശീയ ഡിസൈന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം ഒരു ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. ഈ പ്രസംഗത്തിന്റെ ആദ്യത്തെ കുറച്ചു ഭാഗം മാത്രം ആണ് റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത്. അതില്‍ സ്റ്റീവ് ജോബ്സ് നടത്തിയ ചില പ്രവചനങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

lifelibertytech.com ന്‍റെ മാര്‍സെല്‍ ബ്രൌണ്‍ ആണ് ഈ പ്രസംഗം സൌണ്ട് ക്ലൌഡില്‍ അപ്‌ലോഡ്‌ ചെയ്തത്. അദ്ദേഹത്തിന് ആണ് ഇതിന്റെ ഒരു കോപ്പി കിട്ടിയതത്രേ.

അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ലോകത്തെ ഇപ്പോളുള്ള പല മോഡേണ്‍ കണ്ടു പിടുത്തങ്ങളെ കുറിച്ചും നടത്തിയ പ്രവചനം സത്യമാകുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്. ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂസ്, ഐപാഡ്, അത് പോലെ സിരി പോലെയുള്ള വോയിസ്‌ റക്കഗ്നീഷന്‍ ആപ്പിനെ കുറിച്ചും അദ്ദേഹം നടത്തിയ പ്രവചനം സംഭവം തന്നെയാണ്.

Advertisements