2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്. വാണിജ്യപരമായി മികച്ച വിജയം നേടിയ ചിത്രം നിര്‍മ്മിച്ചത് വിനീത് ശ്രീനിവാസനാണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ജോസ് ചിത്രം നീനയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ആ അവസരം നഷ്ടപെടുത്തുകയായിരുന്നു. ആനന്ദം എന്ന ചിത്രത്തിനുശേഷം 2017ല്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമല, മന്ദാരം, ഉയരെ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
1997 ഫെബ്രുവരി 8 ന് നിയാസ് മരിക്കാരുടെയും ലാലിയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. അനാർക്കലി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. 2016 ൽ ആനന്ദം എന്ന സിനിമയിലാണ് അനാർക്കലി ആദ്യമായി അഭിനയിക്കുന്നത്. 2017 ൽ വിമാനം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2018 ൽ മന്ദാരം എന്ന സിനിമയിൽ ആസിഫലിയുടെ നായികയായി. 2018 ൽ ഉയരെ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പത്തോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനാർക്കലി മരിക്കാരുടെ സഹോദരി ലക്ഷ്മി മരിക്കാർ ബാല നടിയായി നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാല നടിയായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ മേഖലയിൽ നിന്ന് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ അവസരം ലഭിക്കുകയാണെങ്കിൽ ആരെ ചൂസ് ചെയ്യും എന്നാണ് അവതാരകൻ ചോദിച്ചത്. അധികം ആലോചിക്കാതെ ദുൽഖൻ സൽമാൻ എന്നാണ് താരം മറുപടി പറഞ്ഞത്. അതു പോലെ തന്നെ ദുൽഖർ സൽമാനെ ഒരുപാട് ഇഷ്ടമാണ് എന്നും പണ്ട് ദുൽഖർ സൽമാനും ഞാനും പ്രണയത്തിലാകുന്ന ഒരു സ്വപ്നം ഞാൻ കണ്ടിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി. വളരെ പെട്ടെന്ന് അഭിമുഖം വൈറൽ ആയിരിക്കുകയാണ്.