കൊച്ചിൻ പാലം, കേരളത്തിലെ ഏറ്റവും പഴയതും ദൈർഘ്യമേറിയതുമായ പാലത്തിൻറെ കഥ

264

E J Vincent Kiralur 

കൊച്ചിൻ പാലം, കേരളത്തിലെ ഏറ്റവും പഴയതും ദൈർഘ്യമേറിയതുമായ പാലത്തിൻറെ കഥ.

കൊച്ചിയെയും മലബാറിനേയും വിഭജിച്ചു നിർത്തിയിരുന്നത് ഭാരതപ്പുഴയാണ്. കൊച്ചിയും തിരുവിതാംകൂറും ഇംഗ്ലീഷുകാർക്ക് കപ്പം കൊടുത്ത് ഭരണം നില നിർത്തിയപ്പോൾ മലബാർ ബ്രിട്ടീഷ് സർക്കാരിൻറെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു. ടിപ്പുവിൻറെ പടയോട്ടത്തെ തുടർന്ന് കോഴിക്കോട് ആസ്ഥാനമായി ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണത്തിന് അവസാനമായി. പാലക്കാട് രാജവ് തുടങ്ങിയ സാമന്തരാജക്കൻമാരും പേരിനു മാത്രമായി.. ബ്രിട്ടീഷുകാരുടെ പട നീക്കത്തിൽ കർണാടകം തമിഴ്നാട് പ്രദേശങ്ങൾ ബ്രിട്ടൻറെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി. മലബാർ മഡ്രാസ് സ്റ്റേറ്റിലെ ഒരു ജല്ലയായി. 1865ൽ മഡ്രാസിൽ നിന്നും ഒലവക്കോട് ഷൊർണൂർ വഴി കോഴിക്കോട്ടേക്ക് റെയിൽ നിർമ്മിച്ചു. ഷൊർണൂർ നിന്ന് നിലമ്പൂരിലേക്കും റെയിൽ നീട്ടി. നല്ല തേക്ക് കൊണ്ടു പോകാനായിരുന്നു അത്. ഭാരതപ്പുഴ ഒഴിവാക്കിയാണ് റെയിൽ പണിതത്. റെയിൽ ആണ് പുരോഗതിയുടെ അടുത്ത ഘട്ടം എന്ന് കൊച്ചി രാജാവ് രാമവർമ്മ മനസിലാക്കി. അദ്ദേഹം ബ്രിട്ടീഷുകാരുമായി റെയിൽ കൊച്ചിയിലേക്ക് നീട്ടാൻ കരാറുണ്ടാക്കി. ചിലവിലേക്ക് തൃപ്പൂണിത്തുറ അമ്പലത്തിലെ സ്വർണ കോലങ്ങൾ( ആനയുടെ നെറ്റിപ്പട്ടം) വിറ്റ് പണം നൽകി. കൊച്ചിയിലേക്കുള്ള ആദ്യ തടസ്സം ഭാരതപ്പുഴ തന്നെ ആയിരുന്നു. അന്ന് ഭാരതപ്പുഴയിൽ അണക്കെട്ടുകളില്ല. സഹ്യൻറെ മകൾ എക്കാലവും നിറഞ്ഞൊഴുകിയിരുന്നു. 400മീറ്ററോളം നീളത്തിലാണ് ഭാരതപ്പുഴക്കു മേലെ പാലം പണിഞ്ഞത്. 1899ൽ തുടങ്ങിയ പണി 1902ലാണ് പൂർത്തിയായത്. പാലത്തിൽ നേരോഗ ഗേജ് റെയിലും കാളവണ്ടികൾക്ക് കടന്നു പോകാനുള്ള സൗകര്യവും ഉണ്ടായിരുന്നു. പക്ഷേ ട്രെയിൻ കടന്നു പോകുമ്പോൾ കാളവണ്ടികൾ തടയും.. 1903ൽ തൃശ്ശൂരിലും, 1905ൽ കൊച്ചിയിലും ട്രെയിൻ എത്തി. 1945ൽ റെയിൽവേ മറ്റൊരു പാലം ഭാരതപ്പുഴക്കു മേലെ പണിതു. അതുപയോഗിച്ചാണ് ഇപ്പോഴും ട്രെയിനുകൾ കടന്നു പോകുന്നത്.2003ൽ കൊച്ചിൻ പാലത്തിനു തൊട്ടടുത്ത് മറ്റൊരു പാലം നിർമ്മിച്ചു. 2011ൽ പഴയ പാലം തകർന്നു വീണു.