ഹിന്ദു വിവാഹ നിയമത്തെ മറിക്കടക്കാൻ മതം മാറിയ ഹേമ മാലിനി-ധർമേന്ദ്ര

അറിവ് തേടുന്ന പാവം പ്രവാസി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുളള താരമാണ് ഹേമ മാലിനി. തമിഴ്നാടിലെ തിരുച്ചിറപ്പള്ളി അമ്മൻ‌കുടിയിലാണ് ജനനം. തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഹേമ മാലിനി പിന്നിട് ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായി മാറുകയായിരുന്നു. ബോളിവുഡ് കോളങ്ങളിൽ എന്നെന്നും ചർച്ച ചെയ്യപ്പെട്ട പ്രണയമാണ് ഹേമ മാലിനിയുടേതും ധർമേന്ദ്രയുടേയും. ഒരു ബോളിവുഡ് ചിത്രം പോലെയായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമെല്ലാം.

1961 ൽ പുറത്തിറങ്ങിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 1968ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. 1970 ൽ തന്നെ ഹേമ മാലിനി ബോളിവുഡിലെ മുൻനിര നായിക സ്ഥാനത്തിലേയ്ക്ക് ഇടം പിടിക്കുകയായിരുന്നു. ഭർത്താവ് ധർമേന്ദ്രക്കൊപ്പമായിരുന്നു ഹേമ മാലിനിയുടെ ഭൂരിഭാഗം ചിത്രങ്ങളും. 1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നുഹേമമാലിനി .

1970 ൽ തും ഹസീൻ മെയിൻ ജവാൻ എന്ന ചിത്രത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത് . നടിയുമായി പ്രണയത്തിലാകുമ്പോൾ ധർമേന്ദ്ര വിവാഹിതനായിരുന്നു. പര്‍കാശ് കൗറായിരുന്നു ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ക്കുട്ടികളുമായിരുന്നു. എന്നാൽ ഹേമ മാലിനിയെ കണ്ടപ്പോൾ താരത്തിന് പ്രണയം തോന്നുകയായിരുന്നു. വിവാഹിതനായിരുന്നത് കൊണ്ട് തന്ന നടിക്ക് ധർമേന്ദ്രയോട് ആദ്യം താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ഹേമ മാലിനിയുടെ പിതാവിന് ധർമേന്ദ്രയുമായുളള വിവാഹത്തിനോട് താൽപര്യമില്ലായിരുന്നു. അദ്ദേഹം ഇതിനെ കർശനമായി എതിർക്കുകയും ചെയ്തിരുന്നു. കാരണം ധർമേന്ദ്രയുടെ ആദ്യ വിവാഹമായിരുന്നില്ല. വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു. അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് ധർമേന്ദ്രയെ ഹേമമാലിനി വിവാഹം കഴിക്കുന്നത്. എന്നാൽ ഇത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഹേമ മാലിനിയെ വിവാഹം കഴിക്കാൻ സിഖ് മതത്തിലെ ജാട്ട് സമുദായത്തിൽ ജനിച്ച ധർമ്മേന്ദ്രയ്ക്കും ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നിരുന്നു. കാരണം ആദ്യ ഭാര്യയായ പ്രകാശ് ഡിവോഴ്സിന് തയ്യാര്‍ അല്ലായിരുന്നു. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലാം ആവണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചത്. 1980 ലായിരുന്നു ഇവരുടെ വിവാഹം ഹേമ മാലിനിയും ധർമേന്ദ്രക്കൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

Leave a Reply
You May Also Like

20 വയസു തോന്നിക്കുന്ന നിയാസിന് ഇത്ര വലിയ മകൾ ഉണ്ടോ എന്നാണു സോഷ്യൽ മീഡിയയുടെ ചോദ്യം

പ്രശസ്ത നാടക, സിനിമ അഭിനേതാവായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. പിതാവ് അബൂബക്കറിന്റെ പാത പിന്തുടർന്ന് അഭിനയവേദികളിൽ…

ടൂ മെൻ ആർമി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൂ മെൻ ആർമി ഫസ്റ്റ് ലുക്ക് പോസ്റ്റർ . സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ…

സിനിമയിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും മോശം ബന്ധങ്ങൾ മൂലം തനിക്ക് നഷ്ടമായ അവസരങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി കിരൺ

സിനിമയിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും മോശം ബന്ധങ്ങൾ മൂലം തനിക്ക് നഷ്ടമായ അവസരങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി…

ആകാംക്ഷ നിറച്ച് ത്രില്ലർ ചിത്രമായ ‘കൊള്ള’ യുടെ ട്രെയിലർ

ബോബി.സഞ്ജയ് യുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യൽ ട്രയിലർ പുറത്തിറ്റങ്ങി.നല്ല കുട്ടികൾ അല്ലേ?ഭം…