Connect with us

interesting

അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചവൾ, ജ്യോതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്

അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചു. വലം കൈ നൽകി തന്റെ ജീവൻ രക്ഷിച്ച ഛത്തീസ് ഗഢിലെ യുവതിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി വികാസ് എന്ന മലയാളി ജവാൻ.

 101 total views

Published

on

അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചു. വലം കൈ നൽകി തന്റെ ജീവൻ രക്ഷിച്ച ഛത്തീസ് ഗഢിലെ യുവതിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി വികാസ് എന്ന മലയാളി ജവാൻ. കേരളത്തില്‍ ഉത്സവം പോലെ കൊണ്ടാടുന്ന ഒന്നണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ നേരിട്ട് ഇടപെടുകയും മത്സരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ്. നമുക്ക് ചുറ്റും നോക്കിയാല്‍ മത്സര രംഗത്തുള്ളവരില്‍ അത്യപൂര്‍വ്വ കഥകള്‍ പേരുന്ന നിരവധി പേരുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് വിവാഹം കഴിച്ചെത്തി മലയാളിയായി തന്നെ മത്സരിക്കുന്നവരുണ്ട്. കൊങ്ങിണി, ഗുജറാത്തി സമൂഹങ്ങള്‍ക്കിടയില്‍ നിന്നും അടക്കം സ്ഥാനാര്‍ത്ഥികളുണ്ട്.

ഇങ്ങനെ വ്യത്യസ്തമായ കഥകള്‍ പേറുന്ന മത്സരാര്‍ത്ഥികള്‍ക്കിടയില്‍ തീര്‍ത്തും വ്യത്യ സ്തയായ ഒരു വനിതാ സ്ഥാനാര്‍ത്ഥിയുണ്ട്. പാലക്കാട്  ജില്ലയിലെ കൊല്ലങ്കോടു ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടതലച്ചി ഡിവിഷനില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജ്യോതിയാണ് ഈ ശ്രദ്ധാകേന്ദ്രം. ഛത്തീസ്‌ഗഡ് സ്വദേശിനിയായ ജ്യോതി മലയാളത്തിന്റെ മരുമകളായിട്ട് ഒമ്ബത് വര്‍ഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തില്‍ എത്തിയ ജ്യോതിയുടെ ജീവിതം അതിര്‍വരമ്പുകൾ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂര്‍വ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആള്‍ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്. അത് അങ്ങ് ഛത്തീസ്‌ഗഡില്‍ നിന്നും ഇങ്ങ് തെക്കന്‍ കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളായാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്.

സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസില്‍ യാത്ര തിരിച്ചതു. അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്ബിലായിരുന്ന സഹോദരന്‍ വിശാലിനെ സന്ദര്‍ശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു അദ്ദേഹം.

ബസിന്റെ വിന്‍ഡോ സീറ്റിന്റെ ജനല്‍പാളിയില്‍ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിര്‍വശത്തു നിന്നു വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു ബസിന് നേര്‍ക്കു വരുന്നതു യാത്രക്കാര്‍ കാണുന്നതു ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകള്‍ക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല.

വികാസിനു തൊട്ടു പിറകില്‍ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകള്‍. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടി മാറിയപ്പോള്‍ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണര്‍ന്ന വികാസ് കാണുന്നതു കൈപ്പത്തിയറ്റു ചോരയില്‍ കുളിച്ചു കിടക്കുന്ന ജ്യോതിയെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസിലായിരുന്നില്ല.

യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതു അല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയതു. തന്റെ ജീവന്‍ രക്ഷിച്ച പെണ്‍ക്കുട്ടിക്കു അതുമൂലം കൈനഷ്ടമായെന്നു അറിഞ്ഞതോടെ അവരെ ഇങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസില്‍ ഉറപ്പിച്ചു. സമീപത്തെ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ ഇല്ലാത്തതിനാല്‍ മുറിഞ്ഞു പോയ കൈപ്പത്തിയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാസയായിരുന്നു ഫലം. തുന്നി ചേര്‍ക്കാനാകത്ത വിധം കൈപ്പത്തി വേര്‍പ്പൈട്ടുവെനന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിവരം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ സഹോദരന്‍ വിശാല്‍ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നല്‍കാന്‍ ഒരുക്കമായിട്ടും അതും നടക്കില്ല എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്ങനെ ചെയുന്നതു പഴുപ്പു ഉണ്ടാകുന്നതു അല്ലാതെ ഗുണം ചെയ്യില്ലെന്നും പറഞ്ഞതോടെ വികാസ് ആകെ തകര്‍ന്നു.ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാള്‍ക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവര്‍ കുറ്റപ്പെടുത്തി ചികിത്സയുടെ അവസാന നാളുകളില്‍ മാത്രമാണ് അവര്‍ ആശുപത്രിയില്‍ തന്നെ എത്തിയതു. എന്റെ വലതുകൈയെക്കാള്‍ വലുതല്ലെ ഒരു ജീവന്‍ എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തില്‍ ഒപ്പം കൂട്ടുക എന്ന തീരുമാനത്തില്‍ എത്തിച്ചു.

സിംമ്ബതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനു എതിര്‍ത്ത ജ്യോതി ഒടുവില്‍ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു.തന്റെ ജീവന്‍ രക്ഷിക്കാന്‍ കൈപ്പത്തി കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവിതത്തോടു ചേര്‍ക്കുകയായിരുന്നു വികാസ്. 2011 ഏപ്രില്‍ 13 ന് കൊടുമ്ബ് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ചു ഇരുവരും വിവാഹിതരായി. ഇപ്പാള്‍ കോയമ്ബത്തൂരില്‍ ആണ് വികാസിനു ജോലി. എട്ടും നാലും വയസുള്ള രണ്ടു മക്കമുണ്ട് ഇവര്‍ക്ക്. തിരഞ്ഞെടുപ്പു പ്രചരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണയാണ് വികാസും കുടുംബവും ജ്യോതിക്കു നല്‍ക്കുന്നതു. ഇവിടെ തികഞ്ഞ വിജയപ്രതീക്ഷയോട് കൂടിയാണ് ഈ ഛത്തീസ്‌ഗഡുകാരി മത്സര രംഗത്തുള്ളത്.

Advertisement

(കടപ്പാട് )

 102 total views,  1 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement