ബിഷ്‌റാംപുർ ഗ്രാമത്തിലെ ഒരു പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി. രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു.മൂന്നാല് ദിവസങ്ങൾക്ക് ശേഷം, ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ വന്നതാണോ എന്ന് ഉടമയ്ക്ക് സംശയം. പുറത്തിറങ്ങി നോക്കിയിട്ടും ആരേയും കാണാൻ കഴിഞ്ഞില്ല.

എല്ലാ ദിവസവും നായുടേ കുര കേട്ട സഹികെട്ട വീട്ടുടമ CCTV ക്യാമറ സ്ഥാപിച്ചു.പിറ്റേ ദിവസം ക്യാമറയിലേ കാഴ്ച്ച കണ്ട് വീട്ടുടമയും പരിസര വാസികളും ഭയന്നു വിറച്ചു പിന്നെ ഒരു സമാധാനമായത് പശുവിനെ ഒന്നും ചെയ്തില്ലല്ലോ എന്ന്.ആ ഫോട്ടോ കണ്ട പലർക്കും അതൊരു അത്ഭുതമായ് തോന്നി. എന്തായാലും പശുവിന്റെ പഴയ ഉടമയുടെ അടുത്ത് ചെന്ന് ആ ഫോട്ടോ കാണിച്ചു. വളരെ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത്.

May be an image of animal and outdoorsകുറേ വർഷങ്ങൾക്ക് മുന്പ് ഗ്രാമത്തിൽ ഒരു പള്ളിപുലി ഇറങ്ങി . പലരേയും ആ പുലി കൊന്നു. ഗ്രാമവാസികൾ ആ പുലിയെ കൊല്ലാനുള്ള കെണി ഒരുക്കി. ഒരു ദിവസം പുലി കെണിയിൽ പെട്ടു ഗ്രാമവാസികൾ എല്ലാവരും ചേർന്ന് പുലിയെ തല്ലിക്കൊന്നു.അതൊരു ഗർഭിണിയായ പുലിയായിരുന്നു. മരണ വെപ്രാളത്തിൽ ആ പുലി പ്രസവിച്ചു തള്ളപ്പുലി ചാവുകയും ചെയ്തു.

കുഞ്ഞു പുലിയെ സംരക്ഷിക്കാനുള്ള ചുമതല ഗ്രാമ വാസികളുടേ കൈകളിലുമായി.കുഞ്ഞു പുലിക്കുള്ള പാല് ഈ പശുവിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോ കുഞ്ഞു പുലി പശുവിന്റെ പാല് നേരിട്ട് കുടിക്കാൻ തുടങ്ങി. ആ കുഞ്ഞു പുലി കുറച്ചു വളരും വരേ ഇത് തുടർന്നു.
കുഞ്ഞു പുലി കുറച്ചു വലുതായപ്പോ ഗ്രാമവാസികൾ പുലിയെ കാട്ടിൽ കൊണ്ടുപോയി വിട്ടു. എന്നാലും എല്ലാ രാത്രിയും ആ പുലി പശുവിനെ തേടിയെത്തും. പുലർച്ചെ കാട്ടിലേയ്ക്ക് പോകും. അതായിരുന്നു പതിവ് ♥️

ഗ്രാമം മാറിയിട്ടും ആ പതിവ് തെറ്റിക്കാതെ പോറ്റമ്മയെ തേടിയെത്തി എന്നറിഞ്ഞപ്പോൾ ആശ്ചര്യം വിട്ടു മാറാതെ പശുവിന്റെ പഴയ ഉടമയും ഗ്രാമവാസികളും

You May Also Like

“വിവാഹത്തിന് യോജിച്ച സമയമല്ലിത്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്”

ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്‍ന്നുനല്‍കി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെയും

ഇന്ത്യ ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ , മുൻനിര കമ്പനികളുടെ വിജയഗാഥകളിൽ മേക്ക് ഇൻ ഇന്ത്യ മനോഭാവം ശക്തമായി പ്രതിധ്വനിക്കുന്നു

കമ്പനികൾ സഹകരണത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും സ്പിരിറ്റിൻ്റെ ഉദാഹരണമാണ്, ആഗോള ഭീമന്മാർ ഇന്ത്യയിൽ നിക്ഷേപിക്കുമ്പോൾ, അവർ സ്വന്തം വിജയത്തിന്…

വീണ്ടുമൊരു മഹത്തായ സ്വാതന്ത്ര്യദിനം കടന്നുപോകുന്നു

സ്വാതന്ത്ര്യദിനാശംസകൾ Moidu Pilakkandy ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപടമുള്ള രാജ്യം…! 195 ൽ അധികം രാജ്യങ്ങളുള്ള…

ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ഐ എസ്‌ ആർ ഒയുടെ മൂന്നാം യാത്രയ്‌ക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്‌

ചാന്ദ്രയാത്രയ്‌ക്ക് ഒരുങ്ങി Sabu Jose ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ഐഎസ്‌ആർഒയുടെ മൂന്നാം യാത്രയ്‌ക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്‌.…