47 കാരനായ മോഹൻ കഴിഞ്ഞ 20 വർഷമായി മധുരയില്‍ ഒരു ബാർബർ ഷോപ്പ് നടത്തുകയാണ്. അയാള്‍ ഏകദേശം 600 രൂപ ലാഭം ഒരു ദിവസം ഉണ്ടാക്കും. ആ ഓരോ പൈസയും അയാള് തന്റെ മകളുടെ പഠനത്തിനായി സൂക്ഷിച്ചു. 13 വയസ്സുകാരി നേത്രക്ക് വേണ്ടി .അയാൾ 5 ലക്ഷം രൂപ സ്വരൂപിച്ചു, തന്റെ മകള്‍ നേത്രയെ IAS ഓഫീസര്‍ ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം.

ലോക്ക്ഡൗൺ തുടങ്ങി, സാമ്പത്തിക മാന്ദ്യം മുറുകി, മധുരയിലെ കുടുംബങ്ങള്‍ എല്ലാം അതില്‍ പെട്ടു വിഷമിച്ചു. അതുകണ്ട് നേത്ര തന്റെ അച്ഛനോട് ആ 5 ലക്ഷം രൂപ എടുത്ത് തനിക്ക് ചുറ്റും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടു.

ആ 5 ലക്ഷം രൂപകൊണ്ട് അവർ മധുരയിലെ 600 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചു നൽകി. ഈ അവസരത്തിൽ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന് നേത്ര തന്റെ അച്ഛനോട് പറഞ്ഞു. അവൾക്ക് IAS ഓഫീസര്‍ ആകണമെങ്കില്‍ അതിന് പിന്നീട് അവസരം ഉണ്ടാകും.

മോഹനും കുടുംബവും ചെയ്ത ഈ പുണ്യ പ്രവർത്തിയെ കുറിച്ച് എല്ലാവരും അറിഞ്ഞു. പ്രധാനമന്ത്രി തന്റെ മൻ കി ബാത്ത് ൽ ഇതിനെ കുറിച്ച് പ്രതിപാദിച്ചു. ഇപ്പോൾ, ഈ വാർത്ത ലോകം മുഴുവന്‍ പരന്നു, UN ആകട്ടെ നേത്രയെ അവരുടെ “Goodwill Ambassador to the Poor” for the United Nations Association for Development And Peace (UNADAP) ആയി നിയമിച്ചു.

നേത്രക്ക് അടുത്തുതന്നെ ന്യൂയോര്‍ക്കിലും ജനീവയിലും UN Civil Society Organisation conferences ൽ സംസാരിക്കാനുള്ള അവസരം ലഭിക്കും.എല്ലാ IAS ഓഫീസര്‍മാർക്കും UN നെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കില്ല.ആ മകൾക്കും, അച്ഛനും അഭിനന്ദനങ്ങൾ .

You May Also Like

ഇദ്ദേഹമാണ് കേരളം രണ്ടുദിവസമായി അന്വേഷിക്കുന്ന ആ മഹാമനുഷ്യൻ

ഇദ്ദേഹമാണ് കേരളം രണ്ടുദിവസമായി അന്വേഷിക്കുന്ന ആ മഹാമനുഷ്യൻ. ബാങ്കിൽ ചെന്ന് പാസ്സ് ബുക്കിൽ “ആകെയുള്ള 200850 രൂപയിൽ നിന്ന് 2ലക്ഷം രൂപ

ഈ പ്രപഞ്ചം നമ്മുടേത് മാത്രമല്ല, നമ്മളെ പോലെ എല്ലാത്തിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്

സഹജീവികളോടുള്ള സ്നേഹം മനുഷ്യന് വേണ്ട ഏറ്റവും നല്ല ക്വളിറ്റിയാണ് . നിർഭാഗ്യവശാൽ പലർക്കും അതിനിയും മനസിലായിട്ടില്ല.…

കാലിൽ പിടിച്ച് ബാബു എടുത്തുയർത്തിയത് ഒരു ജീവൻ, ബാബുവിനും കുടുംബത്തിനും ആദരം

കാലിൽ പിടിച്ച് ബാബു എടുത്തുയർത്തിയത് ഒരു ജീവൻ .മലബാർ ഗോൾഡ് ബാബുവിനും കുടുമ്പത്തിനും ആദരവ് നൽകി . ഉപഹാരവും നൽകി

സകല സുഖ സൗകര്യങ്ങളിൽ നിന്നും വന്ന കാൾസൺ അല്ല പ്രഗ്നാനന്ദ

നീതു ചുള്ളിപ്പറമ്പിൽ അടിതെറ്റിയാൽ കാൾസണും വീഴും. അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് ഒരിക്കൽ കാൾസൺ പറഞ്ഞു.എനിക്ക്‌ എതിരാളികൾ…