പൌലോ കൊയലോയുടെ പ്രശസ്തമായ ഒരു വരിയുണ്ട് “And, when you want something, all the universe conspires in helping you to achieve it.” “It’s the possibility of having a dream come true that makes life interesting.”

നാം തെരുവോരങ്ങളില്‍ പല ഗായകരെയും കാണാറുണ്ട്. തിരക്കുകളില്‍ മുഴുകി ഒന്നു നോക്കി നടന്നു മറയുകയോ, അല്ലെങ്കില്‍ സ്നേഹത്തോടെ ഒരു സഹായം ചെയ്തു കടന്നു പോകുകയൊ ആവും പതിവ്. എന്നാല്‍ ഒരിക്കല്‍ ദൈവം തന്‍റെ തിരക്കുകള്‍ ഒക്കെ മാറ്റി വെച്ചു ഇവരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇടവന്നാല്‍, ഇവരെയൊന്നു തൊടാന്‍ ഇടവന്നാല്‍, പിന്നെ ആകാശത്ത് നിന്ന് മാലാഖമാര്‍ ഇറങ്ങി വരും. ഇവരോടൊപ്പം നടക്കും. ഭൂമിയിലെ ദൈവദൂതനെ ഇവരെ സഹായിക്കാനായി ഒരുക്കും.

കഥയൊന്നുമല്ല. ഞാന്‍ പറഞ്ഞു വരുന്നത് ഒരു അനുഗ്രഹീത ശബ്ദത്തിനുടമയെകുറിച്ചാണ്. രാണു മണ്ഡല്‍, മുഴുവന്‍ പേര് Ranu Maria Mandal

Image result for ranu mandalകഷ്ടപ്പാടിന്‍റെ ആദ്യദിനങ്ങള്‍

പശ്ചിമ ബംഗാളിലെ റനാഘട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ തെരുവ് ഗായിക.. അടുത്തിടെ, അവരുടെ ആലാപന വീഡിയോ ഇന്‍റെർനെറ്റിൽ വൈറലായതോടെ, ഇന്നവര്‍ ഇന്ത്യയിലെ പ്രശസ്ത വ്യക്തികളിൽ ഒരാളായി മാറി. ഇപ്പോള്‍ ഇന്‍റെര്‍നെറ്റ്‌ തിരയുന്നത് ഇവരുടെ പാട്ടുകളാണ്.

രാണു മണ്ഡൽ 1960 നവംബർ 5 ന് പശ്ചിമ ബംഗാളിലെ രണഘട്ടിൽ ജനിച്ചു. അവൾ വളരെ പാവപ്പെട്ട കുടുംബത്തിലാണ് വളർന്നതെങ്കിലും അവളുടെ അച്ഛനെ, അമ്മയെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും ഒരു വിവരവും ലഭ്യമല്ല. ക്രിസ്തുമതത്തിൽ പെട്ട രാനുവിനെ വളര്‍ത്തിയത്‌ അവളുടെ അമ്മായിമാരില്‍ ഒരാളായിരുന്നു..ഇതിനിടയില്‍ ബാബുൽ മണ്ഡലുമായി വിവാഹവും.മുംബയിലേക്ക് താമസം മാറ്റുകയും ചെയ്തു പിന്നീടു ഒരു പെണ്‍കുട്ടിയും പിറന്നു. രാണു മൊണ്ടലിന് 20 വയസ്സുള്ളപ്പോൾ മുതല്‍ അവര്‍ ക്ലബ്ബിൽ പാടാറുണ്ടായിരുന്നു. അക്കാലത്ത് റാണു ബോബി എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവളുടെ കുടുംബത്തിനു ഈ തൊഴിൽ ഇഷ്ടപ്പെടാത്തതിനാൽ താമസിയാതെ തന്നെ ക്ലബിൽ പാടുന്നത് ഉപേക്ഷിച്ചു. ഭർത്താവിന്റെ മരണശേഷം അവര്‍ തിരിച്ചു ഗ്രാമത്തിലേക്ക് മടങ്ങുകയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ റെയിൽ‌വേ സ്റ്റേഷനിൽ പാടാൻ തുടങ്ങുകയും ചെയ്തു . പശ്ചിമ ബംഗാളിലെ രണഘട്ട് സ്റ്റേഷനിൽ രാണു എന്നും പാടാറുണ്ടായിരുന്നു, അതിനു പലരും സാക്ഷ്യം വഹിച്ചുവെങ്കിലും എല്ലാവരും അവരെ കടന്നു പോകുകയാണ് ചെയ്തത് . രാണു പലപ്പോഴും പഴയ ഗാനങ്ങൾ ആണ് ആലപിച്ചു കൊണ്ടിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കൈനീട്ടി പാടുന്നതില്‍ മനം നൊന്തു അവരുടെ മകള്‍ കൂടി ഉപേക്ഷിച്ചു പോയതോടെ. അവര്‍ ഒറ്റപ്പെട്ടു തുടങ്ങി.

Image result for ranu mandalദൈവത്തിന്‍റെ തലോടല്‍

അങ്ങനെ ഒരിക്കല്‍, 59 കാരിയായ രാണു, റെയിൽ‌വേ സ്റ്റേഷനിൽ പഴയ ഒരു ബോളിവുഡ് ഗാനം ആലപിക്കുന്ന ദിവസമാണ് , ആതിന്ദ്ര ചക്രവർത്തി എന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ അവരുടെ പാട്ടു കേള്‍ക്കാന്‍ ഇടയായത് അപ്പോള്‍ അവര്‍ ആലപിച്ച ഷോർ സിനിമയിൽ നിന്നുള്ള “ഏക് പ്യാർ കാ നാഗ്മ ഹായ്” എന്ന ട്രാക്ക് അതീന്ദ്ര റെക്കോര്‍ഡു ചെയ്ത് പിന്നീട് അത് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു .എന്നാല്‍ ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആ വീഡിയോ ജനപ്രിയമായി. നിരവധി പേർ അവളുടെ ശബ്ദത്തെ ഇന്ത്യയിലെ ഇതിഹാസ ഗായകരിലൊരാളായ “ലതാ മങ്കേഷ്കർ” മായി താരതമ്യം ചെയ്യാൻ തുടങ്ങി.

Image result for ranu mandalഅവരുടെ ജനപ്രീതി ശ്രദ്ധിച്ച ശേഷം, സോണി എന്റർടൈൻമെന്റ് ടിവി ചാനൽ അവരേ സൂപ്പർസ്റ്റാർ സിംഗർ, റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു. ശബ്ദത്തിൽ മതിപ്പുളവാക്കിയ ഷോയിൽ ഹിമേഷ് രേഷ്മിയ തന്റെ സിനിമയിലെ ഒരു ഗാനം വാഗ്ദാനം ചെയ്തു.

അങ്ങനെ തന്‍റെ വരാനിരിക്കുന്ന സിനിമയിൽ ഒരു ഗാനം ആലപിക്കാനുള്ള കരാർ, ഇന്ത്യൻ ഗായകൻ, നടൻ, കമ്പോസർ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര വിതരണക്കാരനുമൊക്കെയായ ഹിമേഷ് രേഷ്മിയാഗാവെ നൽകിയപ്പോൾ മണ്ടലിന്റെ വിധി പൂർത്തീകരിച്ചു. താമസിയാതെ ഹിമേഷ് തന്റെ സിനിമയായ ‘ഹാപ്പി ഹാർഡിയും ഹീറും’ എന്ന ചിത്രത്തിനായി രാനു മൊണ്ടലിനൊപ്പം ‘തെരി മേരി കഹാനി’ എന്ന ഗാനം റെക്കോർഡുചെയ്‌തു. ഹിമാഷിനായി ഗാനം റെക്കോർഡുചെയ്യുമ്പോൾ അതിന്ദ്രയും സ്റ്റുഡിയോയിലുണ്ടായിരുന്നു.

ഇന്നു, നിരവധി സംഗീത സ്റ്റേജ് ഷോകൾ, ഈവന്ടുകള്‍ , മറ്റ് ആലാപന ഡീലുകൾ എന്നിവയും അവർക്ക് ലഭിക്കുന്നുണ്ട്. പത്തു വര്‍ഷത്തിനു മുന്‍പ് ആ പാവം അമ്മയെ ഉപേക്ഷിച്ചു പോയ മകള്‍ ഇന്നു തിരിച്ചു വന്നിരിക്കുന്നു. ബന്ധുക്കള്‍ സ്നേഹത്തോടെ അടുത്തു വന്നു കുശലങ്ങള്‍ പറയുന്നു.

ആരുമാരും ശ്രദ്ധിക്കാതെ കടന്നു പോകാമായിരുന്ന ആ തെരുവ് പാട്ടുകാരി , എവിടെ നിന്നോ കടന്നു വന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ സഹായത്താല്‍ ഇന്ന് ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ ആ അമ്മ നടന്നു തീര്‍ത്ത വഴികളും, കരഞ്ഞു തീര്‍ത്ത കണ്ണീരും, കടുത്ത വിശപ്പിനാല്‍ വയര്‍ എരിയുമ്പോഴും അതറിയാതെ അവര്‍ പാടി തീര്‍ന്ന വരികളും നമ്മുടെയൊക്കെ മനസ്സില്‍ നൊമ്പരമായി നിറയുന്നില്ലേ. ഇവരെയൊക്കെയാണ്‌ നാം ആരാധിക്കേണ്ടത്, ഇവരൊക്കെയാണ് ദൈവം തെളിച്ച വഴിയിലൂടെ നടക്കുന്നവര്‍.ഇനിയെന്നും കണ്ണീരിന്‍റെ ഉപ്പ് രുചിക്കാത്ത ദിനങ്ങള്‍ അവര്‍ക്കെന്നും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു. നന്ദി

(അരുണ്‍)

വീഡിയോ

 

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.