ArJun AcHu

ഇന്ത്യാന ജോൺസ്‌ 5 റിലീസ് ആവാൻ ഏതാനും ദിവസങ്ങൾ ബാക്കി ഇരിക്കെ, ഈ കഴിഞ്ഞ ജൂൺ 12നു ആദ്യത്തെ ഇന്ത്യാന ജോൺസ്‌ സിനിമ, റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക് റിലീസ് ആയിട്ടു 42 വര്ഷം ആയിരിക്കുന്നു. ഈ സിനിമ ഉണ്ടായതിനെ പിന്നിലെ കഥ തന്നെ ഒരു അഡ്വെഞ്ചറസ് ഐറ്റം ആണ്.. അതിനെ പറ്റിയാണ് ഈ പോസ്റ്റ്.

1970കളുടെ തുടക്കത്തിൽ ആണ് ഇന്ത്യാന എന്ന ആശയം ജോർജ് ലുക്കാസിന്റെ മനസ്സിൽ വന്നത്. നെവാഡ സ്മിത്ത് എന്ന സ്റ്റീവ് മക്വീൻ സിനിമയിൽ നിന്നും, ലുക്കാസിന്റെ സ്വന്തം ഇന്ത്യാന എന്ന നായയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആ പുതിയ കഥാപാത്രത്തിന് “ഇന്ത്യാന സ്മിത്ത്” എന്നായിരുന്നു ആദ്യം പേരിട്ടാണ്‌. അതും ഒരു ബി ഗ്രേഡ് മൂവി ആയിട്ടും ചെയ്യാനായിരുന്നു പ്ലാൻ. 1975ൽ ഫിലിപ്പ് കോഫ്മാൻ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ലൂക്കാസ് ആദ്യം ചിന്തിച്ചിരുന്നുവെങ്കിലും അദ്ദേഹം The Outlaw Josey Walesന്റെ തിരക്കിലായിരുന്നു. എന്നാലും രണ്ടുംപേരും അതിനെ പറ്റി ചർച്ച ചെയുകയും ലുക്കാസിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആ ഒരു വിഷൻ പൂർണമായും മാറ്റിയതും, അതിൽ Ark of Covenant എന്ന ആശയം കൊണ്ട് വന്നതും കോഫ്മാൻ ആയിരുന്നു. പക്ഷെ സ്‌റ്റാർ വാർ എന്ന ബിഗ് ക്യാൻവാസ് പടം മനസിലുള്ളതിനാൽ ലൂക്കാസ് ഇന്ത്യാന പദ്ധതി ഉപേക്ഷിച്ചു.

1977 സ്റ്റീവൻ സ്പിൽബർഗും ജോർജ്ജ് ലൂക്കാസും ഒരുമിച്ച് ഹവായിയിൽ അവധികാലം അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഒരു ജെയിംസ് ബോണ്ട് സിനിമ സംവിധാനം ചെയ്യാൻ തനിക്കു താത്പര്യമുണ്ടെന്ന് സ്പിൽബെർഗ് പറഞ്ഞു. എന്നാൽ “ബോണ്ടിനെക്കാൾ മികച്ച ഒരു ഐഡിയ” തന്റെ പക്കലുണ്ടെന്നും, അതൊരു Whip-cracking, globe-trotting archaeologistനെ ചുറ്റിപറ്റിയാണതെന്നു ലൂക്കാസ് പറഞ്ഞു. And that the Start.

ലൂക്കാസ് ഈ സിനിമ സ്വയം ഫണ്ട് ചെയ്യാൻ ആഗ്രഹിച്ചു, പക്ഷേ പണം ഇല്ലായിരുന്നു. പല ഹോളിവുഡ് സ്റ്റുഡിയോകൾക്ക് മുന്നിൽ ഈ പ്രൊജക്റ്റ് വാഗ്ദാനം ചെയ്തു. നിർദിഷ്ട $20 മില്യൺ ബജറ്റ് കാരണം പലരും അത് നിരസിച്ചു. സ്റ്റുഡിയോ ബജറ്റ് നൽകണം, എന്നാൽ ക്രിയേറ്റീവ് ഇൻപുട്ട് ഇല്ലെന്നും, സിനിമയുടെ ലൈസൻസിംഗ് അവകാശങ്ങളുടെയും തുടർച്ചകളുടെയും നിയന്ത്രണം തനിക്കു തന്നെ വേണമെന്നും എന്നതായിരുന്നു ലുക്കാസിന്റെ നിർബന്ധനകൾ. ഇതും പലർക്കും unacceptable ആയിരുന്നു. പക്ഷെ അവിടെയും സ്‌പിൽബെർഗിന്റെ പങ്കാളിത്തം മൂലം മടിച്ചു നിന്നവർ ഒരുപാട് ഉണ്ട്. സ്പിൽബെർഗിന്റെ സാന്നിധ്യം ശരിക്കും പറഞ്ഞാൽ ആദ്യമൊരു തടസം ആയിരുന്നു. എന്തെന്നാൽ, സ്പിൽബെർഗിന്റെ Jaws & Close Encounters of the Third Kind ഇവ success ആണെങ്കിലും അവയെല്ലാം over schedule and over budget ആയിരുന്നു. കൂടാതെ അപ്പോഴത്തെ പുള്ളിയുടെ അവസാനത്തെ സിനിമ ആയിരുന്ന 1941 അതും over budget ആകുകയും critical failure ആയതുമാണ്. എന്നിരുന്നാലും, സ്പിൽബർഗിനെ കൂടാതെ പദ്ധതി ചെയ്യാൻ ലൂക്കാസ് വിസമ്മതിച്ചു.

പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രസിഡന്റ് ലൂക്കാസുമായി ഒരു കൊമ്പ്രോമൈസ് വന്നു ചേർന്ന്. തുടർഭാഗങ്ങളുടെ എക്‌സ്‌ക്ലൂസീവ് അവകാശം സ്റുഡിയോയ്ക്കു വേണമെന്നും, ഷെഡ്യൂളിലോ ബജറ്റോ പറഞ്ഞതിന് കൂടുതലായാൽ കടുത്ത പിഴയും നൽകും ലൂക്കാസ് ഏതാണ്ട് 1 – 4 മില്യൺ ഡോളറിനും ഇടയിൽ ആണ് ശമ്പളവും മൊത്ത ലാഭത്തിന്റെ ഒരു വിഹിതവും ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. അവസാനം നെറ്റ് പ്രോഫിറ്റ്‌സ് മാത്രമാണ് കിട്ടിയതെന്നും പറയുന്നുണ്ട്. സ്‌പിൽബർഗിന് സംവിധായകൻ എന്ന രീതിയിൽ 1.5 മില്യൺ ഡോളറും, കൂടാതെ മൊത്ത ലാഭത്തിന്റെ വിഹിതവും ലഭിച്ചു.

പാരാമൗണ്ട് 85 ദിവസത്തെ ചിത്രീകരണ ഷെഡ്യൂൾ നിർബന്ധമാക്കി. ലൂക്കാസ്, സ്പിൽബെർഗ്, മാർഷൽ എന്നിവർ 73 ദിവസത്തെ self imposed ഷെഡ്യൂൾ അംഗീകരിച്ചു. മറ്റൊരു schedule overrun വിമർശനം ഒഴിവാക്കാൻ സ്പിൽബർഗ് തീരുമാനിച്ചു. അതിനാൽ സ്കെയിൽ മോഡലുകൾ ഉപയോഗിച്ച് സ്പിൽബർഗ് എല്ലാ പ്രധാന സെറ്റുകളും മുൻകൂട്ടി ആസൂത്രണം ചെയ്തു ഇമ്പ്ളേമെന്റ് ചെയ്തു. അണ്ടർ ബജറ്റിൽ വന്ന് സിനിമ വൻ തകർപ്പൻ ഹിറ്റായപ്പോൾ, nobody ever doubted him again.

ഇന്ത്യാന സ്മിത്ത് എന്ന പേര് സ്പീൽബർഗ് ഇഷ്ടപെട്ടിരുന്നില്ല. അവസാനം സ്മിത്ത് എന്നതിന് പകരം ജെയിംസ് എന്നിടാൻ തീരുമാനിച്ചു. ഇൻഡിയുടെ രൂപത്തെക്കുറിച്ച് ലൂക്കാസിന് ഒരു ആശയമുണ്ടായിരുന്നു. ആ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ കൺസെപ്റ്റ് ആർട്ടിസ്റ്റ് ജിം സ്റ്റെറാങ്കോയെ നിയമിച്ചു. ട്രെഷർ ഓഫ് ദി സിയറ മാഡ്രെ സിനിമയിലെ ഹംഫ്രി ബൊഗാർട്ടിന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്റ്റെറാങ്കോ തന്റെ കലാസൃഷ്ടിയിലൂടെ ഇൻഡിയുടെ ലുക്ക് കൊണ്ട് വന്നു. സ്റ്റാർ വാർസിൽ ഹാരിസൺ ഫോർഡിനൊപ്പം ലൂക്കാസ് വർക്ക് ചെയ്തതിനാൽ അതിനാൽ വ്യത്യസ്തനായ ഒരാളെ ഇൻഡി ആകാൻ ലൂക്കാസ് ആഗ്രഹിച്ചു. അതും അതികം പ്രശസ്തം അല്ലാതെ ഒരു ആക്ടര്നെ ആയിരുന്നു നോക്കിയതും. ജാക്ക് നിക്കോൾസൺ, മൈക്കൽ ബീൻ, ഡോൺ ജോൺസൺ, ഡേവിഡ് ഹാസൽഹോഫ് എന്നിവരായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.

സ്പീൽബെർഗും ലൂക്കാസും ഇൻഡി ആയി ടോം സെല്ലെക്കിനെ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, മാഗ്നം പിഐ സീരിസുമായുമായുള്ള ഷെഡ്യൂളിംഗ് പൊരുത്തക്കേടുകൾ കാരണം, സെല്ലിക്കിന് പിന്മാറേണ്ടി വന്നു. ഇൻഡി ആയി ടോം സെല്ലക്കിന്റെ സ്ക്രീൻ ടെസ്റ്റ് യൂട്യൂബിൽ ലഭ്യമാണ്. അപ്പോഴും ഹാരിസൺ ഫോർഡ് ഇൻഡി ആകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ലൂക്കാസ് സ്പിൽബർഗിനോട് പറഞ്ഞു. എന്നാൽ ദി എംപയർ സ്‌ട്രൈക്ക്സ് ബാക്ക് എന്ന സിനിമയിൽ ഫോർഡ് കണ്ടതിന് ശേഷം ഈ വേഷത്തിന് അദ്ദേഹം അനുയോജ്യനാണെന്ന് സ്പിൽബർഗ് പറഞ്ഞു. സ്റ്റാർ വാർസിന് ശേഷം മറ്റൊരു സിനിമയിൽ ഫോർഡിനെ കാസ്റ്റ് ചെയ്യുന്നതിലൂടെ ഫോർഡിനെ ആശ്രയിക്കുന്നത് സംബന്ധിച്ച് ലൂക്കാസ് ആശങ്കാകുലനായിരുന്നു, കൂടാതെ മൂന്ന് സിനിമകളിൽ താൻ കമ്മിറ്റ് ചെയ്യുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇതൊരു രസകരമായ പ്രോജക്റ്റായിരിക്കുമെന്ന് കരുതിയ ഫോർഡ് കരാറിന് സമ്മതിച്ചു. The rest is movie history…

ഇൻഡിയുടെ സൈഡ്‌കിക്ക്/love interest മരിയൻ റാവൻവുഡാണ്. ആമി ഇർവിംഗ്, ജെയ്ൻ സെയ്‌മോർ, ഡെബ്ര വിംഗർ, മേരി സ്റ്റീൻബർഗൻ എന്നിവരെല്ലാം ആ റോളിന് വേണ്ടി ഓഡിഷൻ നടത്തി. നാഷണൽ ലാംപൂണിന്റെ അനിമൽ ഹൗസിൽ സ്പിൽബെർഗ് കാരെൻ അലനെ കാണുകയും സുന്ദരിയാണെന്നും നാടകത്തിൽ മികച്ചവളാണെന്നും ഫിസിക്കൽ കോമഡിയിൽ മികച്ചവളാണെന്നും കരുതിയതിന് ശേഷമാണ് മരിയണായി തിരഞ്ഞെടുത്തത്.

സിനിമയുടെ ഇനിഷ്യൽ സ്ക്രിപ്റ്റിൽ ഷാങ്ഹായിലേക്കുള്ള ഒരു യാത്ര, ഒരു മൈൻ കാർട്ട് ചേസ് സീൻ, അങ്ങനെ 1/2 ഐഡിയകൾ ഉണ്ടയായിരുന്നു. ഇതെല്ലം കട്ട് ചെയ്തു അത് പിനീട് ടെമ്പിൾ ഓഫ് ഡൂമിൽ കൊണ്ട് വന്നു. അതുപോലെ ഇതിൽ മാർക്കറ്റ് ചേസ് സീനിൽ ഇൻഡി ഒരു Swordsman ആയിട്ടൊരു bit long duration ഉള്ള വാൾ ഫൈറ്റിങ് സീൻ ചെയാനായിരുന്നു പ്ലാൻ. പക്ഷെ ഫോർഡ് ആ ടൈമിൽ ഫുഡ് പോയ്സൺ അടിച്ചു tired ആയതിനാൽ അങ്ങനെ ലോങ്ങ് ആയിട്ടു ചെയ്യാൻ പറ്റില്ലെന്നും പകരം why cant i just shot that guy എന്നുമായിരുന്നു മറുപടി. അത് സിനിമയിൽ വന്നപ്പോ നല്ലൊരു സീനായിട്ടു മാറുകയും ചെയ്തു. 5 പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള വെറ്ററൻ ഡഗ്ലസ് സ്ലോകോംബെ ആയിരുന്നു ഫോട്ടോഗ്രാഫി ഡയറക്ടർ. അത്രയ്ക്കും മനോഹരമായ ഒരു സീനുകൾ സിനിമയിൽ ഉണ്ട്. സൂര്യന്റെ ബാക്ക്ഗ്രൗണ്ടിൽ മരുഭൂമിയിൽ കുഴിക്കുന്ന സീനും ഇന്ത്യാന നില്കുന്നതുമെല്ലാം ഇന്നും ഒരു ഐകോണിക് ഷോട്ട് തന്നെയാണ്. ഇനിയും കുറെ ഉണ്ട് പറയാൻ. പോസ്റ്റ് ലെങ്ത് നീളുമെന്നതിനാൽ ചുരുക്കുന്നു.

1981 ജൂൺ 12-ന് റൈഡേഴ്‌സ് തീയറ്ററുകളിൽ റിലീസ് ആയി. തുടർച്ചയായി 41 ആഴ്‌ചകൾ നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടി. 1982 വരെ അത് തീയേറ്ററുകളിൽ ഓടി. 1981ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു ഇന്ത്യാന 1. സ്ട്രീമിംഗ് ഹോട്സ്റ്റാറിൽ ആണ്. അല്ലാത്തവർക്ക് സിനിമയുടെ HD/UHD പ്രിന്റ് ബ്ലോഗിൽ ലഭ്യമാണ്. 15 വര്ഷങ്ങള്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യാന സിനിമ തീയേറ്ററുകളിൽ എത്തുമ്പോ പ്രതീക്ഷകൾ ഏറെയാണ്. പക്ഷെ വന്ന Early reviews ഒകെ വെച്ച് നോക്കുമ്പോ അത്രക്കും ഒരു വലിയ സംഭവമല്ലെന്നും മറ്റുമാണ് കാണുന്നതും. എന്തിരുന്നാലും നല്ലൊരു ഉപസംഹാരം ആ റോളിന് കിട്ടുമെന്നു കരുതുന്നു

Leave a Reply
You May Also Like

ചരിത്രത്തിൽ എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ?

ചരിത്രത്തിൽ എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ഗുരുപ്രസാദ്( Guru Prasad ) ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന്…

സർദ്ദാർ വിജയാഘോഷം, ടീം അംഗങ്ങൾക്ക് അപ്രതീക്ഷിത സമ്മാനം നൽകി കാർത്തി

2022 കാർത്തിയുടെ കരിയറിലെ മറക്കാനാവാത്ത വർഷമായി മാറുകയാണ്. കാരണം ഈ വർഷം വിരമൻ, പൊന്നിയിൻ സെൽവൻ,…

വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ… ‘പൂക്കാലം’ ഒഫീഷ്യൽ പോസ്റ്റർ

“ പൂക്കാലം “ഒഫീഷ്യൽ പോസ്റ്റർ. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി…

അതിഗൂഢഭാവങ്ങൾ പേറുന്ന വൃദ്ധയുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഈ നടിയോളം അനുയോജ്യമായ മറ്റൊരു മുഖവും മലയാളത്തിൽ വേറെ കണ്ടിട്ടില്ല

Sunil Waynz ചെറുതായാലും വലുതായാലും,, അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിലും മികച്ച പ്രകടനം കാഴ്‌ച വച്ചിട്ടും അധികമാരും…